ആ ആർദ്രകരുണയാൽ ഉയരത്തിൽനിന്ന് ഉദയം നമ്മെ സന്ദർശിച്ചിരിക്കുന്നു. ലൂക്കോസ് 1:79
“ഞങ്ങൾ ഇപ്പോൾ ദൈവത്തിന് എല്ലാ മഹത്വവും നൽകാൻ പോകുന്നു.” ഓർഗൻ പ്ലേ ചെയ്തപ്പോൾ, ഗായകസംഘം ആടാൻ തുടങ്ങി, ജനക്കൂട്ടം പാടാൻ തുടങ്ങി. എന്നാൽ ഇതൊരു സഭായോഗമല്ല, പ്രസംഗകൻ പുരോഹിതനുമല്ല. പകരം, ഇത് ബ്രിട്ടനിലെ ഗ്ലാസ്റ്റൺബറി സംഗീതോത്സവത്തിലെ ഒരു റാപ്പ് ആർട്ടിസ്റ്റാണ്. ആ രാത്രിയിൽ അവൻ 100,000-ത്തോളം വരുന്ന ജനക്കൂട്ടത്തോടൊപ്പം “തകർന്നവരും, ദൈവത്തിന്റെ സഹായത്തിന് അയോഗ്യരും, അവന്റെ കൃപയാൽ പിടിക്കപ്പെട്ടവർആയി” എന്ന ഒരു സുവിശേഷ ഗാനം ആലപിക്കുന്നു.
ഒരു മതേതര ഉത്സവത്തിലെ ഈ ആത്മീയ ഇടവേള ആശ്ചര്യകരമായി തോന്നിയേക്കാം, പക്ഷേ അത് അർത്ഥവത്താണെന്ന് ഞാൻ കരുതുന്നു. യേശുവിൽ വിശ്വസിക്കാത്തവരിൽ അഞ്ചിലൊന്ന് പേർ ഒരു പ്രതിസന്ധി ഘട്ടത്തിൽ അവനോടു പ്രാർത്ഥിക്കുന്നുവെന്ന് ഒരു ബ്രിട്ടീഷ് വോട്ടെടുപ്പ് കണ്ടെത്തി. ഒരു വലിയ വിഭാഗം ആളുകൾ, ഉള്ളിന്റെ ഉള്ളിൽ “മതവിശ്വാസികളാണെന്ന” ആശ്ചര്യപ്പെടുത്തുന്ന ഒരു കാര്യം ഇതു സൂചിപ്പിക്കുന്നു. നാം തകർന്നിരിക്കുന്നുവെന്നും നമ്മുടെ ഇരുണ്ട ലോകത്തെ നന്നാക്കുവാൻ നമ്മെക്കാൾ വലിയ ആരെയെങ്കിലും ആവശ്യമുണ്ടെന്നും നാം തിരിച്ചറിയുന്ന ഒരു സമയം വരുന്നു.
ഈ പ്രാർത്ഥനകൾക്കുള്ള ഉത്തരം ആദ്യത്തെ ക്രിസ്തുമസ് ദിനത്തിൽ ഉണ്ടായി. യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള വാർത്തയിൽ, “പ്രഭുക്കന്മാരെ സിംഹാസനങ്ങളിൽനിന്ന് ഇറക്കി താണവരെ ഉയർത്തിയിരിക്കുന്നു.” എന്ന് മറിയ പാടി (ലൂക്കോസ് 1:52). “ഇരുളിലും മരണനിഴലിലും ഇരിക്കുന്നവർക്കു പ്രകാശം ഉദിച്ചിരിക്കുന്നു” എന്ന് സെഖര്യാവ് പാടി (വാക്യം 79). ക്രിസ്തുവിന്റെ ജനനത്തിനുശേഷം, ഭൂമിയിലേക്ക് വന്ന സമാധാനത്തെക്കുറിച്ച് മാലാഖമാർ പാടി (2:13-14). യേശുവിലൂടെ, യോഗ്യതയില്ലാത്ത ഒരു ലോകം ദൈവത്തിന്റെ സഹായം സ്വീകരിക്കുവാൻ പോകുകയായിരുന്നു.
അതിനാൽ, സെഖര്യാവിനൊപ്പം ഈ ക്രിസ്തുമസിൽ വെളിച്ചം പകർന്നതിനു നമ്മുക്ക് ദൈവത്തിന് നന്ദി പറയാം. ആ റാപ്പ് ആർട്ടിസ്റ്റിനൊപ്പം, അവന്റെ പിടിച്ചടക്കുന്ന കൃപയിൽ നമുക്ക് അത്ഭുതപ്പെടാം. ഒരു ദിവസം എല്ലാ സംഘങ്ങളും യേശുവിന്റെ വരവ് അറിയിക്കുമെന്നും ഓരോ ഹൃദയവും അവനോരു ഭവനം ഒരുക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം. – ഷെറിഡൻ വോയ്സി
ദൈവമുമ്പാകെ നമ്മുടെ അയോഗ്യതയും തകർച്ചയും മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നത് എന്തുകൊണ്ട്? ജീവിതത്തിന്റെ ഏത് മേഖലയിലാണ് നിങ്ങൾക്ക് അവന്റെ വെളിച്ചം പ്രകാശിക്കേണ്ടത്?
യേശുവേ, ലോകത്തിന്റെ വെളിച്ചമേ, ഞാൻ അയോഗ്യനാണെങ്കിലും നീ എന്നെ രക്ഷിക്കുവാൻ വന്നിരിക്കുന്നു. ഇന്ന് ഞാൻ വീണ്ടും നിന്റെ കൃപയാൽ അത്ഭുതപ്പെടുന്നു!
ലൂക്കോസ് 1:67–79
67 അവന്റെ അപ്പനായ സെഖര്യാവ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞത്: 68 “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ച് ഉദ്ധാരണം ചെയ്കയും 69 ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ 70 മുഖാന്തരം അരുളിച്ചെയ്തതുപോലെ നമ്മുടെ ശത്രുക്കളുടെ വശത്തുനിന്നും നമ്മെ പകയ്ക്കുന്ന ഏവരുടെയും കൈയിൽനിന്നും നമ്മെ രക്ഷിപ്പാൻ 71 തന്റെ ദാസനായ ദാവീദിന്റെ ഗൃഹത്തിൽ നമുക്കു രക്ഷയുടെ കൊമ്പ് ഉയർത്തുകയും ചെയ്തിരിക്കുന്നത്, 72 നമ്മുടെ പിതാക്കന്മാരോടു കരുണ പ്രവർത്തിക്കേണ്ടതിനും 73 നമ്മുടെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിക്കപ്പെട്ട്, 74 നാം ആയുഷ്കാലമൊക്കെയും ഭയംകൂടാതെ തിരുമുമ്പിൽ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാൻ നമുക്കു കൃപ നല്കുമെന്ന് 75 അവൻ നമ്മുടെ പിതാവായ അബ്രാഹാമിനോടു ചെയ്ത സത്യവും തന്റെ വിശുദ്ധനിയമവും ഓർത്തതുകൊണ്ടും ആകുന്നു. 76 നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ വഴി ഒരുക്കുവാനും 77 നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന് പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവനു മുമ്പായി നടക്കും. 78 ഇരുളിലും മരണനിഴലിലും ഇരിക്കുന്നവർക്കു പ്രകാശിച്ച്, നമ്മുടെ കാലുകളെ സമാധാനമാർഗത്തിൽ നടത്തേണ്ടതിന് 79 ആ ആർദ്രകരുണയാൽ ഉയരത്തിൽനിന്ന് ഉദയം നമ്മെ സന്ദർശിച്ചിരിക്കുന്നു.”