രൂത്തിനെ വിവാഹം കഴിക്കാൻ പറ്റില്ല എന്ന് പറഞ്ഞ മറ്റെയാളുടെ പേരെന്താണ്?” മറ്റൊരു കുട്ടി വിളിച്ചു പറഞ്ഞു,” എടോ !” ( രൂത്ത് 4:1). (രൂത്ത് 4:1, 7-10)
ബൈബിളിലെ രൂത്തിന്റെ കഥ പഠിപ്പിച്ച് കഴിഞ്ഞ ശേഷം സണ്ടേസ്കൂൾ ടീച്ചർ ചോദ്യം ചോദിച്ചു, ” രൂത്തിനെ വിവാഹം കഴിച്ച ആളുടെ പേരെന്താണ്?” ആറ് വയസ്സുള്ള റ്റോമി ധൈര്യപൂർവം വിളിച്ചു പറഞ്ഞു,” ബോവസ് !” ടീച്ചർ മറ്റൊരു ചോദ്യം ചോദിച്ചു:” രൂത്തിനെ വിവാഹം കഴിക്കാൻ പറ്റില്ല എന്ന് പറഞ്ഞ മറ്റെയാളുടെ പേരെന്താണ്?” മറ്റൊരു കുട്ടി വിളിച്ചു പറഞ്ഞു,” എടോ !” ( രൂത്ത് 4:1).
എന്തുകൊണ്ടാണെന്നറിയില്ല, മറ്റെ ബന്ധുവിന്റെ പേര് കഥയിൽ പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. ബോവസിന് ഇയാളെ അറിയാമായിരുന്നു, അയാളുടെ പേര് വിളിച്ചിരുന്നു എന്നൊക്കെ ന്യായമായി ചിന്തിക്കാം. ആ ഇടപാട് നിയമപരമാകണമെങ്കിൽ അയാളുടെ പേര് അറിയാതെ പറ്റുകയുമില്ല. എന്നാൽ ഈ സംഭവം വിവരിക്കുന്ന എഴുത്തുകാരൻ ബോധപൂർവ്വം അയാളുടെ പേര് പറയുന്നില്ല, അയാളെക്കുറിച്ച് പ്രധാനപ്പെട്ട വിവരമൊന്നും പറയുന്നുമില്ല. പെലോനി അൽമോനി എന്ന ഹീബ്രു വാക്കിന് ” എന്റെ സ്നേഹിതൻ ( എടോ എന്ന് മലയാളം ബൈബിളിൽ)” (4:1) എന്ന് പറയാമെങ്കിലും പേരറിയാത്ത ഒരാളെ പറയുന്ന പ്രയോഗമാണത് ശരിക്കും. ഹീബ്രുവിലെ ഈ പ്രയോഗത്തിന്റെ ശരിയായ അർത്ഥം ഉൾക്കൊള്ളാൻ ന്യൂ ഇംഗ്ലീഷ് ട്രാൻസ്ലേഷൻ ബൈബിൾ അതിന് ” ജോൺ ഡോ (John Doe)” – എന്നാണ് തർജമ ചെയ്തത്. ഇത് ഒരു വ്യക്തിയുടെ ശരിയായ പേര് പറയാതിരിക്കാൻ പറയുന്ന പേരാണിത്.
ചില പണ്ഡിതന്മാർ പറയുന്നത് , രൂത്തിന്റെയും നവോമിയുടെയും ഉത്തരവാദിത്വം ഏറ്റെടുക്കാത്തതിന് മനസ്സില്ലാത്തതോ കഴിവില്ലാത്തതോ കൊണ്ട് അയാൾക്ക് ഉണ്ടാകാവുന്ന പ്രയാസങ്ങളിൽ നിന്ന് അയാളെ സംരക്ഷിക്കാനാണ് എഴുത്തുകാരൻ അങ്ങനെ എഴുതിയത് എന്നാണ്. റബ്ബിമാരുടെ എഴുത്തുകൾ പറയുന്നത് സ്വന്തം അവകാശവും അഭിവൃദ്ധിയും സൂക്ഷിക്കാനുള്ള ആകുലത കൊണ്ടാണ് അദ്ദേഹം സ്വന്തക്കാരുടെ സംരക്ഷണം ഏറ്റെടുക്കാത്തത് എന്നതുകൊണ്ട് അയാളോട് കാണിച്ച ഒരു കാവ്യനീതിയാണ് ഇത് എന്നാണ്. എന്തായാലും ഇന്നുവരെ അദ്ദേഹത്തിന്റെ പേര് നമുക്ക് അറിയില്ല !
ഇന്ന് ഏതൊരു കരാറും ഉറപ്പിക്കുന്നത് എഴുതിയതിന്റെയടിയിൽ കുത്തുകളിട്ട വരയിൽ സാക്ഷികളുടെ സാന്നിധ്യത്തിൽ കക്ഷികൾ ഒപ്പിട്ടു കൊണ്ടാണ്. എന്നാൽ രൂത്തിന്റെ കാലത്ത് ” വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ചുള്ള കാര്യം ഉറപ്പാക്കുവാൻ ഒരുത്തൻ തന്റെ ചെരിപ്പൂരി മറ്റവന് കൊടുക്കുന്നത്” (4:7) ആയിരുന്നു രീതി. എന്നാൽ പിന്നീട് രൂത്തിന്റെ കഥ രേഖപ്പെടുത്തിയ കാലത്ത് ഈ രീതി ഇല്ലായിരുന്നു എന്നതിനാലായിരിക്കാം ഇത് പണ്ട് നടപ്പായിരുന്ന കാര്യം എന്ന നിലയിൽ എഴുതിയിരിക്കുന്നത്.
ബൈബിളിൽ, കാൽ അധികാരത്തിന്റെയും അവകാശത്തിന്റെയും പ്രതീകമായി ചിത്രീകരിക്കുന്നുണ്ട്. (സങ്കീ. 8:6; എഫെ.1:22 ). അതുകൊണ്ട്, ചെരിപ്പൂരുക എന്നതുകൊണ്ട്, ആ പേര് പറയാത്ത ബന്ധു ഭൂമിമേലുള്ള തന്റെ അവകാശമെല്ലാം ത്യജിക്കുകയും, ചെരിപ്പ് ബോവസിന് കൈമാറുക വഴി ആ ഭൂമിമേൽ തന്റെ സ്വത്തെന്ന നിലയിൽ നടക്കാൻ ബോവസിനി അവകാശം സിദ്ധിക്കുകയും ചെയ്തു എന്ന് മനസ്സിലാക്കാം. (യോശുവ 1: 3,14:9 കൂടി കാണുക.)
പിന്നീട് കാണുന്നത് ഒരു വിവാഹമാണ്. ബോവസ് താൻ നിയമപ്രകാരം ബാധ്യതപ്പെട്ടയാൾ അല്ലെങ്കിലും എന്തുകൊണ്ടാണ് അവരുടെ വീണ്ടെടുപ്പ് സംരക്ഷകൻ ആയത് എന്ന് വിശദീകരിക്കുന്നുണ്ട്. ” മരിച്ചവന്റെ അവകാശത്തിന്മേൽ അവന്റെ പേര് നിലനിർത്താനും” മഹ്ളോന്റെ ” പേര് അവന്റെ സഹോദരന്മാരുടെ ഇടയിൽ നിന്നും അവന്റെ പട്ടണ വാതിൽക്കൽ നിന്നും മാഞ്ഞ് പോകാതിരിക്കാനും” (4:5, 10) വേണ്ടിയാണെന്ന്. എത്ര നിസ്വാർത്ഥമായ സ്നേഹമാണിത്!
അവന്റെ അവകാശം കൈമാറിയ മറ്റെയാൾ അയാളുടെ പേരോടു കൂടി ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് പോയ് മറഞ്ഞു. എന്നാൽ അസാധാരണമായ സ്നേഹത്തോടെ പ്രവർത്തിച്ച ഔദാര്യവാനും ദയയുള്ളവനുമായ വീണ്ടെടുപ്പുകാരനായ ബോവസിന്റെ പേര് ഇന്നും നമുക്കറിയാം. അതിലുപരി, ഇസ്രായേലിന്റെ പ്രിയങ്കരനും ലോകപ്രസിദ്ധനുമായ രാജാവായ ദാവീദിന്റെ പിതാമഹനായും ( രൂത്ത് 4:22; മത്തായി 1:15-16) ബോവസിനെ നമുക്കറിയാം. എബ്രായ ലേഖനകാരൻ നമുക്കും ഉറപ്പ് തരികയാണ്:” ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നു കളയുവാൻ തക്കവണ്ണം അനീതിയുള്ളവനല്ല. എന്നാൽ നിങ്ങൾ ഓരോരുത്തൻ പ്രത്യാശയുടെ പൂർണ്ണ നിശ്ചയം പ്രാപിക്കുവാൻ അവസാനത്തോളം ഒരു പോലെ ഉത്സാഹം കാണിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.”( എബ്രാ. 6:10 -11).
ചിന്തിക്കാം
ചിന്തയ്ക്കായിട്ടുള്ളത്
ഒരു നല്ല പേര് സമ്പാദിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സദൃ. 22:1 എന്താണ് പറയുന്നത്? സദൃ. 3:3, 4 പ്രകാരം ഒരു നല്ല പേര് എങ്ങനെ സൂക്ഷിക്കാം?
മറ്റുള്ളവരെ ശൂശ്രൂഷിക്കുവാനും സഹായിക്കാനും എബ്രായർ 6:10, 11 നിങ്ങളെ പ്രചോദിപ്പിക്കുന്നത് എങ്ങനെ?
|
|