വായിക്കുക: കൊലൊസ്സ്യർ 1:15-22
“അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും…” (വാ. 20).
എല്ലാ കാര്യത്തോടും മാനസികമായി നല്ല സമീപനം സ്വീകരിക്കണമെന്ന് ചർച്ചാക്ലാസ്സിലെ പ്രാസംഗിക ഊന്നിപ്പറഞ്ഞു. ഞാനും അതിനോട് ഒരുവിധം യോജിച്ചു.
അസഹ്യപ്പെടുത്തുന്ന സാഹചര്യങ്ങളിൽ നാം എങ്ങനെ നന്നായി പെരുമാറണമെന്ന് അവർ വിശദീകരിച്ചു. നാം ഒരു നല്ല പാർക്കിംഗ് സ്ഥലത്തേക്ക് കയറാൻ പോകുമ്പോൾ, നമ്മേക്കാൾ മുമ്പ് മറ്റൊരാൾ അതിലേക്ക് വേഗത്തിൽ വാഹനം ഓടിച്ചുകയറ്റി എന്ന് കരുതുക. അപ്പോൾ ശാന്തമായിട്ട് പറയുക, “അത് ഏതായാലും നന്നായി! എനിക്ക് കൂടുതൽ നടന്ന് നല്ല വ്യായാമം കിട്ടുമല്ലോ.”
നിസ്സാരകാര്യങ്ങളെ കുറിച്ച് വിലപിക്കാതിരിക്കാൻ ഇങ്ങനെയുള്ള മനോഭാവം മൂലം നമുക്ക് സാധിക്കും. എന്നിരുന്നാലും, എപ്പോഴും സാഹചര്യങ്ങൾ നല്ലതാകണമെന്നില്ല. ചിലപ്പോഴൊക്കെ നല്ല മനോഭാവം പുലർത്തിന്നത് ബുദ്ധിമുട്ടാണെന്ന് മാത്രമല്ല, യുക്തിരഹിതമായ തോന്നുകയും ചെയ്യും.
എല്ലാ കാര്യങ്ങളും നന്നായിട്ടല്ല നടക്കുന്നത് എന്ന് ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു. പറയാൻ കൊള്ളാത്ത പ്രവൃത്തികളെക്കുറിച്ച് തിരുവെഴുത്തുകളിൽ ഉടനീളം പ്രതിപാദിക്കുന്നു: കൊലപാതകം, ബലാത്സംഗം, നരഭോജനം, വഞ്ചന, വംശഹത്യ. ഭൂമിയിലെ അസഹനീയമായ അനുഭവങ്ങൾ ബൈബിൾ വിശദമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
ആദ്യത്തെ പുരുഷനും സ്ത്രീയും പൂർണ്ണതയിൽ ജീവിച്ച ഒരു തോട്ടത്തിലാണ് പ്രശ്നങ്ങളുടെയെല്ലാം ആരംഭം. ആ നല്ല തോട്ടത്തിൻ്റെ സ്രഷ്ടാവ് എല്ലാം പുതിയതാക്കാൻ മടങ്ങിവരുമെന്ന വാഗ്ദാനമാണ് അതിന്റെ പരിസമാപ്തി (ഉല്പത്തി 2:1-25; വെളിപ്പാട് 21:5). ഇതിന്റെ രണ്ടിന്റെയും ഇടയിൽ, ന്യൂനതകളുള്ള ജീവിതങ്ങളെ കോർത്തിണക്കുന്ന ഒരു തന്തുവാണ് യഥാർത്ഥ സന്തോഷത്തിന് കാരണം. പൗലോസ് പറയുന്നു: “[ക്രിസ്തു]…സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.
അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.” (കൊലൊസ്സ്യർ 1:15, 17). “അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.” (വാ. 20).
നാം യേശുവിനെ വിശ്വസിക്കുമ്പോൾ, ഇതെല്ലാം സൃഷ്ടിച്ചവനെ നാം വിശ്വസിക്കുന്നു. നമ്മുടെ ഇടയിൽ നടക്കാനും അവൻ്റെ സൃഷ്ടികൾക്ക് നാം വരുത്തിവച്ച നാശത്തിന് പരിഹാരമായി സമ്പൂർണ്ണ യാഗം അർപ്പിക്കാനും അവൻ വന്നു. അവൻ എല്ലാം അതിൻ്റെ ശരിയായ ക്രമത്തിൽ പുനഃസ്ഥാപിക്കുന്നു. ഒരു ദിവസം നാം വാസ്തവമായി പറയും, “അത് ഏറ്റവും നല്ലതാണ്!”
—ടിം ഗുസ്താഫ്സൺ
കൂടുതൽ അറിയുവാൻ
മികച്ച തുടക്കത്തിനായി, ഉല്പത്തി 2 വീണ്ടും വായിക്കുക. തികഞ്ഞ പരിസമാപ്തിക്കായി, വെളിപാട് 22 വായിക്കുക.
തുടർന്ന് ചെയ്യുവാൻ
ഇപ്പോൾ നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം എന്താണ്? ആ പ്രശ്നത്തിൽ നിങ്ങൾക്ക് എങ്ങനെ ദൈവത്തിൽ ആശ്രയിക്കാൻ കഴിയും?
|
|
|