“യേശു അവരോടു: “ധൈര്യപ്പെടുവിൻ; ഞാൻ ആകുന്നു; പേടിക്കേണ്ടാ” എന്നു പറഞ്ഞു.” —മത്തായി 14:27
ചിലപ്പോഴൊക്കെ ജീവിതം നമ്മെ കീഴടക്കാറുണ്ട്. നിരാശയുടെ തകർക്കുന്ന തിരമാലകൾ, അനന്തമായ കടം, തൊഴിൽ നഷ്ടം, അല്ലെങ്കിൽ ആളുകളുമായുള്ള പ്രശ്‌നങ്ങൾ നിരാശയ്ക്കും വിഷാദത്തിനും കാരണമാകും. യേശുവിന്റെ ആദ്യ അനുഗാമികൾക്കും അത് സംഭവിച്ചു. അതെനിക്കും സംഭവിച്ചിട്ടുണ്ട്.
“അത് ..!” എന്ന വാക്കുകളിൽ തുടങ്ങുന്ന കർത്താവിന്റെ മൂന്ന് പ്രസ്താവനകൾ നമുക്ക് ആശ്വാസവും ഉറപ്പും, യേശു മതിയെന്ന പ്രത്യാശയും നൽകുന്നു. ആദ്യത്തേത് “എന്ന് എഴുതിയിരിക്കുന്നു” (വാ. 4, 7, 10) എന്ന വാക്ക് മത്തായി 4-ൽ മൂന്നു പ്രാവശ്യം ആവർത്തിക്കുന്നു. സാത്താന്റെ മൂന്ന് പ്രലോഭനങ്ങളോട് പ്രതികരിക്കുമ്പോൾ, ദൈവവചനം സത്യമാണെന്നതിനും, പ്രലോഭനത്തിന്റെയും സമ്മർദ്ദത്തിന്റെയും ഏറ്റവും ശക്തമായ രൂപങ്ങളെ തരണം ചെയ്യുന്നതാണെന്നതിനും മതിയായ തെളിവ് യേശു നമുക്ക് നൽകി.
“ഞാൻ ആകുന്നു അത്” (മത്തായി 14:27) എന്ന രണ്ടാമത്തെ പ്രസ്താവന, അലറുന്ന കൊടുങ്കാറ്റിനെ തടയാനും ആഞ്ഞടിക്കുന്ന കടലിനെ ശാന്തമാക്കാനും തന്റെ സാന്നിധ്യം മതിയെന്ന് ഭയചകിതരായ ശിഷ്യന്മാരോട് യേശു പറഞ്ഞു.
യേശു ക്രൂശിൽ നിന്ന് മൂന്നാമത്തെ “അത്” പറഞ്ഞു: “അത് പൂർത്തിയായി!” (യോഹന്നാൻ 19:30). നമ്മുടെ പാപങ്ങൾക്കുള്ള കടം വീട്ടാനും നമ്മെ സ്വതന്ത്രരാക്കാനും തന്റെ മരണം മതിയായ കരുതലാണെന്ന് താൻ ഉറപ്പുനൽകി.
നമ്മുടെ സാഹചര്യങ്ങൾ എന്തുതന്നെയായാലും, യേശു തന്റെ സ്നേഹത്തോടും അനുകമ്പയോടും കൃപയോടും കൂടെ നമ്മോടൊപ്പമുണ്ട്. അവിടന്ന് നമ്മെ സുരക്ഷിതമായി കൊണ്ടുപോകാൻ മതിയായ സാന്നിധ്യവും കരുതലും ആണ്.
—ഡേവിഡ് സി എഗ്നർ
|
|