ആ കുടുംബം ചെയ്യാൻ തയ്യാറാകാത്ത കാര്യങ്ങൾ ചെയ്യിക്കാൻ രാജാവ് നിർബന്ധിച്ചില്ല. തങ്ങൾക്കും വാഗ്ദത്തനാടിനും ഇടയിലുള്ള നദിയിലൂടെയും താഴ് വരയിലൂടെയും തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ നിർബന്ധിച്ചു കൊണ്ട് പോകുന്നതിന് പകരം, അവൻ അവരെ കൈപിടിച്ച് നടത്തുന്ന മാതൃകയിൽ ആക്കി. 40 വർഷം അവൻ അവരെ വരണ്ട, ചൂടുള്ള, കാറ്റുള്ള ദേശത്തു കരുതി. അവന്റെ നിഴലിൽ അവർ ആടുകളെപ്പോലെ സഞ്ചരിച്ചു അവസാനം വാഗ്ദത്തനാട്ടിൽ പ്രവേശിക്കേണ്ടാത്ത തലമുറകളെ മരുഭൂമിയിൽ അടക്കി.
അങ്ങനെ ഒരിക്കൽക്കൂടി രാജാവ് തന്റെ കുടുംബത്തോട് തന്നോടൊപ്പം നദികടക്കാൻ ആവശ്യപ്പെട്ടു. അവർ നദിക്കരെയെത്തിയപ്പോൾ, താഴ്വര പ്രളയത്താൽ മൂടിയിരുന്നു. താഴ്വരക്കപ്പുറം അവരുടെ വാഗ്ദത്ത ദേശത്തെ മലകൾ വളരെ അടുത്ത് കാണാമെങ്കിലും, കുതിച്ചു പായുന്ന വെള്ളത്തിലൂടെ പ്രയാണം ചെയ്താൽ വലിച്ചെറിയപ്പെടുമെന്ന് ഉറപ്പായിരുന്നു. അവരുടെ പുതിയ ഭവനത്തിന്റെ വാതിൽപ്പടിയിൽ വച്ച്, അവനിൽ ആശ്രയിക്കാമെന്ന് തന്റെ ജനത്തിന് കാണിച്ചുകൊടുത്തു. തെക്കേ ദേശത്തെ രാജകുമാരനിൽ നിന്ന് അവരെ വിടുവിക്കേണ്ടതിന് വെള്ളത്തെ വിഭാഗിച്ചതുപോലെ, രാജാവ് വെള്ളത്തെ പുറകോട്ടുമാറ്റി അവർക്കുവേണ്ടി കരുതുവാനും നയിക്കുവാനുമുള്ള തന്റെ കഴിവുകളെപ്പറ്റി കുടുംബത്തെ ഓർമിപ്പിച്ചു. രാജാവിന്റെ ശക്തിയാൽ, മുഴുവൻ കുടുംബവും ഉണങ്ങിയ നിലത്തൂടെ അവരുടെ പുതിയനാട്ടിൽ പ്രവേശിച്ചു.
എങ്കിലും നദിക്കപ്പുറവും പഴയ പ്രശ്നങ്ങൾ തുടർന്നു. ഇനിയും ശക്തരായ യോദ്ധാക്കളെ നേരിടേണ്ടതുണ്ട്. രാജാവ് വാഗ്ദത്തം ചെയ്ത ദേശത്തുനിന്നും നിലവിലെ താമസക്കാരെ പുറത്താക്കി. അവൻ പറഞ്ഞതിൻ പ്രകാരം അവർ തന്റെ ദേശത്ത് വസിച്ച്, പ്രകൃതിയെ നശിപ്പിച്ച്, തമ്മിൽ തമ്മിൽ ഉപദ്രവിച്ച് രാജാവിനെ അംഗീകരിക്കാതെ ജീവിച്ച് വരികയായിരുന്നു. തുടന്നുള്ള ദിവസങ്ങൾ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല ദിവസങ്ങളായിരുന്നു. രാജാവ് അവരോടു അവരുടെ പുതിയ വീടിനായി പോരാടാൻ പറഞ്ഞെങ്കിലും, അന്തിമഫലം ഉറപ്പുനൽകുന്ന തന്റെ കഴിവ് അവരെ കാണിച്ചു. അവർക്ക് പ്രതീക്ഷിക്കുവാൻ കഴിയുന്നതിനേക്കാൾ ശക്തമായ വഴികളിലൂടെ, അവർക്ക് അവർ പണിയാത്ത വീടുകളെയും അവർ വിതയ്ക്കാത്ത നിലത്തെ വിളവ് നൽകുകയും ചെയ്തു. രാജാവിന്റെ പദ്ധതികൾ മെല്ലെ തുറന്നു. തന്നിൽ ആശ്രയിക്കുന്ന ആർക്കും രാജാവ് ചെയ്യുന്നതെന്താണ് എന്ന് കാണുവാൻ അയൽക്കാരെ സഹായിക്കുന്ന ഒരു പദവിയിലേക്ക് ജനം ഇപ്പോൾ എത്തി.
കുടുംബത്തിന്റെ പുതിയ ഭവനം അവർക്ക് വളരെ മികച്ച ഒരു ജീവിതം ഒരുക്കി. ഒപ്പം തന്നെ രാജാവിന്റെ ദർശനത്തെ വ്യാപിപ്പിക്കുവാനുള്ള ഒരു തന്ത്രപ്രധാനമായ ഒരു സ്ഥലവും അത് നൽകുന്നു. മൂന്നു വൻകരകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലത്തിലാണ് അവൻ അവരെ ആക്കിയത്. പുതിയ സ്വദേശത്തിന്റെ പടിഞ്ഞാറേ അതിർ ഒരു വൻകടലിന്റെ തീരമാണ്. അതിന്റെ പ്രധാന വഴികൾ ആ പ്രദേശത്തെ പ്രധാന വാണിജ്യ സൈനീക പാതയാണ്. സ്വദേശത്ത് സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള വാർത്തകൾ വേഗത്തിൽ ഈ വാണിജ്യ പാതയിലൂടെ എല്ലാ ദിശയിലേക്കും എത്തി.
പുതിയ സ്വദേശം ലോകത്തിന്റെ നാൽക്കവലയിലായിരുന്നു.
ഈ പുതിയ ചുറ്റുപാടിൽ, അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും തന്നെ ഓർക്കണമെന്ന് രാജാവ് ആ കുടുംബത്തെ പഠിപ്പിച്ചു. കഠിനാധ്വാനം ചെയ്യുവാനും ഏഴാം ദിവസം വിശ്രമിക്കുവാനും അവൻ അവരെ പഠിപ്പിച്ചു. ഒരു നല്ല വിളവെടുപ്പിനു വേണ്ട മുന്മഴക്കും പിന്മഴക്കും വേണ്ടി തന്നിൽ എങ്ങനെ ആശ്രയിക്കണമെന്ന് അവൻ അവർക്ക് കാണിച്ചുകൊടുത്തു. ദീർഘ വർഷങ്ങൾ അവരുടെ സംരക്ഷകനായും ദാതാവായും തന്നിൽ ആശ്രയിക്കുന്നതെങ്ങനെയെന്നു രാജാവ് ആ കുടുംബത്തെ പഠിപ്പിച്ചു. കുടുംബ ചരിത്രസത്തിന്റെ ഈ ഘട്ടത്തിൽ ഒരു മാതൃക ഉരുവായി വന്നു. രാജാവിന്റെ പൗരന്മാർ തന്നിലാശ്രയിച്ചപ്പോൾ, തന്റെ സഹായം തേടിയപ്പോൾ, താൻ ആവശ്യപ്പെട്ടതുപോലെ അവർ ജീവിച്ചപ്പോൾ അവർ അയൽക്കാരുമായി സമാധാനവും സംരക്ഷണവും ആസ്വദിച്ചു. എന്നാൽ അവർ രാജാവിനെ മറന്ന്, അവരുടെ സ്വയം നിയമങ്ങൾ ആയപ്പോൾ, അവരുടെ കണ്ണുകളിൽ ശരിയെന്ന് തോന്നിയത് ചെയ്തപ്പോൾ, സാവധാനം ശത്രുക്കൾ അവരെ കീഴ്മേൽ മറിച്ച് അപ്പന്മാരുടെയും മക്കളുടെയും നഷ്ടത്തെപ്പറ്റി വിലപിച്ചു.
അയൽക്കാരെപ്പോലെ ആകാൻ ഒരു ആഗ്രഹം
തന്റെ തിരഞ്ഞെടുക്കപ്പെട്ട കുടുംബത്തിനുവേണ്ടി രാജാവ് ചെയ്ത മുഴുവൻ കാര്യങ്ങളെയും കൂട്ടാക്കാതെ, അവൻ ഒന്നും ചെയ്തിട്ടില്ലെന്നവണ്ണം അവർ മറന്നു കൊണ്ടേയിരുന്നു. അത്തരം ഒരു ഓർമ്മപ്പിശകിന്റെ സമയത്ത് ആ കുടുംബം അവരുടെ ഏറ്റവും നീചമായ ഒരു തെറ്റ് ചെയ്തു. അവർ തങ്ങളുടെ രാജാവിനോട് തങ്ങളുടെ അയൽക്കാർക്കുള്ളതുപോലെ ഒരു മാനുഷിക നേതാവിന് വേണ്ടി ചോദിച്ചു. ആ കുടുംബം ഒരു മാനുഷിക നേതാവിനു വേണ്ടി ചോദിക്കുന്നതിലുപരിയായും ചെയ്തു. അത്തരം ഒരു നേതാവ് അവരുടെമേൽ ഭീമമായ ചുങ്കം ചുമത്തുമെന്നും, തന്റെ സ്വന്ത ആഗ്രഹങ്ങൾക്ക് ഉപയോഗിക്കുമെന്നും, അവരുടെ മക്കളെ തന്റെ യുദ്ധങ്ങൾ ചെയ്യാൻ ഇഴച്ചുകൊണ്ടു പോകുമെന്നുമുള്ള രാജാവിന്റെ മുന്നറിയിപ്പ് അവർ അവഗണിച്ചു.
എന്നാൽ ആ കുടുംബത്തിന്റെ ആവശ്യത്തോടുള്ള രാജാവിന്റെ പ്രതികരണം സ്വതന്ത്രലോകമെന്ന തന്റെ സമർപ്പണത്തെ കാണിക്കുന്നതായിരുന്നു. അവൻ തന്റെ ജനത്തിന് അവർ ചോദിച്ചതിനെ കൊടുത്തു. അവൻ അവരുടെ പുത്രന്മാരിൽ ഒരാളെ തന്നെ കിരീടം ധരിപ്പിക്കുകയും, അവരുടെ രാജാവ് തന്നോട് വിശ്വസ്തനായിരുന്നാൽ, അവരെ തുടർന്നും പരിപാലിക്കുമെന്നും ഉറപ്പു നൽകി.
മലിനമാക്കപ്പെട്ട ഒരു അധികാരം
കുടുംബത്തിന്റെ തെറ്റ് വേഗം തന്നെ സ്പഷ്ടമായി. കാലങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ ഏറ്റവും മികച്ച ഭരണാധികാരി തന്നെ അധികാരത്താൽ മലിനമായി. നല്ല നേതാക്കന്മാർ വഷളായി, വഷളായവർ കൂടുതൽ വഷളായി. തങ്ങളുടെ കുടുംബത്തെ രാജാവിന് വിശ്വസ്തരായി നിർത്താൻ കഴിയുമായിരുന്ന നേതാക്കൾ, അധികാരത്തെ ദുർവിനിയോഗം ചെയ്ത് തങ്ങൾക്കുതന്നെ സ്മാരകങ്ങളും കുടീരങ്ങളും പണിതു.
രാജാക്കന്മാർ തെറ്റുകൾ ചെയ്തപ്പോൾ, ജനങ്ങളും ആ വഴിക്ക് തിരിഞ്ഞു. അരാജകത്വവും അക്രമവും വർദ്ധിച്ചു. രാജാവ് അവരെ കരുതിയതുപോലെ പരസ്പരം സഹായിക്കുന്നവരുടെ ഒരു സ്വതന്ത്ര ലോകമെന്ന രാജാവിന്റെ ദർശനത്തെ തിരസ്കരിച്ചു മറന്നുകളഞ്ഞു.
ദൂതുവാഹികളുടെ ഒരു നിര
ആ കുടുംബം രാജാവിനെ മറന്നെങ്കിലും, അവൻ അവരെ മറന്നില്ല. അവർ അവനെ വിട്ടുഴന്നപ്പോൾ അവൻ അവരെ തിരികെ വിളിച്ചു. അവനു വേണ്ടി സംസാരിക്കുന്ന സന്ദേശവാഹകരിലൂടെ അവൻ അവർക്കുവേണ്ടി ഒരുക്കിയിരുന്നെതെന്താണ് എന്ന് ഓർമ്മിക്കാൻ അപേക്ഷിച്ചു. ഭാവിലേക്കുള്ള അവന്റെ ദർശനം നഷ്ടപ്പെട്ടില്ലായിരുന്നു. അവനിൽ ആശ്രയിക്കാനുള്ള അവരുടെ വിമുഖത കണക്കിലെടുക്കാതെ, അവൻ അവർക്ക് നേതാവും രക്ഷിതാവുമായ “മഹാരാജാവ് നമ്മോട് കൂടെ” എന്നറിയപ്പെടുന്ന ഒരുവനെ അയക്കുന്നതിനുവേണ്ടി പദ്ധതി ഒരുക്കുകയായിരുന്നു.
എന്നാൽ രാജാവിന്റെ ജനത്തിന് “ഒരു ഭാവി ദിനത്തെക്കുറിച്ച്” കേൾക്കാൻ ആഗ്രഹമില്ലായിരുന്നു. അവർ പെട്ടെന്നുള്ള ഒരു ആശ്വസത്തിനുവേണ്ടിയാണ് നോക്കിയത്. രാജാവ് അവരുടെ നിർദേശങ്ങൾക്കനുസരിച്ച് സഹായിച്ചില്ലെങ്കിൽ, അവരെ സഹായിക്കുന്ന മറ്റു നേതാക്കന്മാർക്കുവേണ്ടി അവർ നോക്കും. രാജാവിന്റെ സന്ദേശത്തിന് മാറ്റമില്ലായിരുന്നു. അവൻ തന്റെ രക്ഷിതാവിനെ അയക്കുകയും, അങ്ങനെ രാജാവ് തന്നെ തന്റെ ജനത്തിന്റെ ഇടയിൽ പാർക്കുകയും ചെയ്യുമ്പോൾ ഭൂമിയിൽ സമാധാനം ഉണ്ടാകും. ഭൂമിയിലെ സകല കുടുംബത്തിലെയും രാജ്യങ്ങളിലെയും ജനങ്ങൾ പരസ്പരം ബഹുമാനിക്കുകയും കരുതുകയും ചെയ്യും. എന്നാൽ കുടുംബം അവരുടെ ഇപ്പോഴത്തെ വേദനകളിലും പ്രശ്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതുകൊണ്ട്, ഈ സന്ദേശം ബധിര കർണ്ണങ്ങളിലാണ് വീണത്. രാജാവിന്റെ സന്ദേശത്തെ നിശബ്ദമാക്കുവാൻ കുടുംബത്തിലെ നേതാക്കൾ അവരുടെ ശക്തി ഉപയോഗിച്ചു.
പതിയെ രാജാവിന്റെ ക്ഷമ നശിച്ചു. അവൻ ഇടപെടാതിരുന്നാൽ, ആ കുടുംബങ്ങൾ മറ്റുള്ളവരുടെമേൽ ഏല്പിച്ചുകൊണ്ടിരുന്ന അതിക്രമങ്ങളും നാശനഷ്ടങ്ങളും ഇനിയും ഇരട്ടിയാക്കാൻ ഇത് ഇടവരുത്തും. അതുകൊണ്ടു, വലിയ ഞരക്കത്തോടെ രാജാവ് താൻ അവർക്കു ചുറ്റും കെട്ടിയിരുന്ന വേലി പൊളിച്ചുകളഞ്ഞു. വലിയ വേദനയോടെ അവൻ തന്റെ ജനത്തിന്റെ സൈന്യത്തിന്റെ പ്രതിരോധം തകർക്കുവാൻ കിഴക്കു നിന്നുള്ള സൈന്യങ്ങളെ അനുവദിച്ചു. കുടുംബത്തിലെ മക്കൾ യുദ്ധത്തിൽ മരിച്ചു. കുടുംബത്തിലെ അതിജീവിച്ചവരുടെ അഭിമാനത്തെ ഉരിഞ്ഞു അവരുടെ വാഗ്ദത്തദേശത്തുനിന്ന് ഇറക്കിവിട്ടു. മൈലുകൾക്കപ്പുറം, ഒരു വിദേശഭാഷയുടെ ശബ്ദം കാതുകളിൽ കേട്ട്, അവരുടെ താളുകളിൽ മറ്റൊരു രാജാവിന്റെ നിയമങ്ങളും ചട്ടങ്ങളും വഹിച്ച്, ആ കുടുംബം അവരുടെ കണ്ണുനീർ തുടച്ചു.
മടക്കയാത്ര
70 വർഷത്തെ പ്രവാസത്തിന് ശേഷം, ആ കുടുംബത്തെ ജയിച്ചവർ മറ്റൊരു ഭരണാധികാരിയാൽ പരാജയപ്പെട്ടു. ഒരു പുതിയ പുലരി ഉദിച്ചു. യുദ്ധത്തിലെ പ്രവാസികളെ സ്വദേശത്തേക്ക് മടങ്ങാൻ അനുവദിച്ചു. അവർ മടങ്ങിയപ്പോൾ രാജാവ് തന്റെ ദൂതന്മാരെ അയച്ച് താൻ അവർക്കുവേണ്ടി കരുതുന്നത് അവസാനിപ്പിച്ചിട്ടില്ല എന്ന് ഉറപ്പ് നൽകി. സമാധാനത്തിനെയും സമൃദ്ധിയുടെയും ഒരു ദർശനം രാജാവിന് ഇപ്പോഴുമുണ്ടെന്നും – അവർക്കു മാത്രമല്ല ഭൂമിയിലെ എല്ലാ കുടുംബങ്ങൾക്കും ഉണ്ടെന്നും വാഗ്ദത്തം ചെയ്തു.
കുറച്ചു കാലത്തേക്ക്, കുടുംബാംഗങ്ങളെല്ലാം പ്രത്യാശയാൽ നിറഞ്ഞു. യുദ്ധസാമഗ്രികൾ കൃഷിസാമഗ്രികളാകുന്നത് അവർ സ്വപ്നം കണ്ടു. പ്രകൃതി പോലും സന്തമായിരിക്കുന്ന ഒരു ദിവസത്തെപ്പറ്റി മഹാരാജാവ് പറഞ്ഞിട്ടുണ്ടെന്ന് അവർ ഓർത്തു. ആ വിശ്രമ ദിവസത്തിൽ, ചെന്നായ ഒരിക്കലും കുഞ്ഞാടിനെ പിന്തുടരുകയില്ല.
സമയം മുൻപോട്ടു പോയപ്പോൾ കുടുംബാംഗങ്ങളുടെ ഹൃദയം വീണ്ടും മരവിച്ചു.
നിശബ്ദത
സമയം മുൻപോട്ടു പോയപ്പോൾ കുടുംബാംഗങ്ങളുടെ ഹൃദയം വീണ്ടും മരവിച്ചു. ഓർമ്മ മാഞ്ഞു. അങ്ങനെ മഹാരാജാവിന്റെ ശബ്ദം 400 വർഷം നിശബ്ദമായി. ഒരു പുതിയ ദിവസത്തിനുവേണ്ടിയുള്ള പ്രത്യാശ അനന്തമായ രാത്രികളിൽ നഷ്ടപ്പെട്ടതുപോലെ തോന്നി.