നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിന്നായി നീതിക്കു അടിമകളാക്കി സമർപ്പിപ്പിൻ. റോമർ 6:13-22

എനിക്കെന്നെത്തന്നെ രക്ഷിക്കാനും വിശുദ്ധീകരിക്കാനും സാധ്യമല്ല; പാപത്തിനു പ്രായശ്ചിത്തം ചെയ്യാൻ എനിക്കു കഴിയില്ല; എനിക്കു ലോകത്തെ വീണ്ടെടുക്കാനാകില്ല; തെറ്റിനെ ശരിയാക്കാനും കലർപ്പുള്ളതിനെ നിർമ്മലമാക്കാനും അശുദ്ധമായതിനെ ശുദ്ധമാക്കാനും എനിക്കു കഴിയില്ല. അതെല്ലാം ദൈവത്തിന്റെ പരമാധികാര പ്രവൃത്തികളാണ്. ക്രിസ്തു യേശു ചെയ്തതിൽ എനിക്കു വിശ്വാസമുണ്ടോ? അവൻ ഒരു സമ്പൂർണ പ്രായശ്ചിത്തം വരുത്തി, അത് നിരന്തരം തിരിച്ചറിയുന്ന ഒരു ശീലം എനുക്കുണ്ടോ? ഏറ്റവും വലിയ ആവശ്യമെന്നത് കാര്യങ്ങൾ ചെയ്യൽ‌ അല്ല, മറിച്ച് കാര്യങ്ങൾ വിശ്വസിക്കുക എന്നതാണ്. ക്രിസ്തുവിന്റെ വീണ്ടെടുപ്പ് എന്നത് ഒരു അനുഭവമല്ല, അത് ക്രിസ്തുവിലൂടെ ദൈവം ചെയ്ത ഒരു മഹത്തായ പ്രവൃത്തിയാണ്. അതിൽ എനിക്ക് എന്റെ വിശ്വാസം കെട്ടിപ്പടുക്കണം. എന്റെ അനുഭവങ്ങളിൽ എന്റെ വിശ്വാസം ഞാൻ പണിതാൽ അത് ഏറ്റവും വചനവിരുദ്ധമായ ഒറ്റപ്പെട്ട ജീവിതമായിരിക്കും ഉളവാക്കുന്നത്, എന്റെ കണ്ണ് സ്വന്തം നിർമ്മലതയിൽ ഉറപ്പിച്ചുള്ള ഒരു തരം ജീവിതം. കർത്താവിന്റെ പ്രായശ്ചിത്തം എന്ന മുൻധാരണയിൽ ഊന്നാതെയുള്ള ഭക്തിയെ സൂക്ഷിക്കണം. ഒരു ഒറ്റപ്പെട്ട ജീവിതത്തിനല്ലാതെ ‌മറ്റൊന്നൊന്നിനും അത് ഉപയോഗമുള്ളതല്ല; ദൈവത്തിനു പ്രയോജനമില്ലാത്ത മനുഷ്യർക്കു ഉപദ്രവവുമായ ഒന്ന്. എല്ലാ തരത്തിലുള്ള അനുഭവങ്ങളും നമ്മുടെ കർത്താവിനെക്കൊണ്ട് അളക്കുക. പ്രായശ്ചിത്തം എന്ന മുൻധാരണയിൽ നാം മനഃപൂർവം കെട്ടിപ്പടുക്കാത്തപക്ഷം നമുക്ക് ദൈവത്തിന് പ്രസാദകരമായ ഒന്നും ചെയ്യാൻ കഴിയില്ല.

യേശുവിന്റെ പ്രായശ്ചിത്തം പ്രായോഗികവും തടസ്സമില്ലാത്തതുമായ വിധത്തിൽ പ്രവർത്തിക്കേണ്ടതുണ്ട്. ഓരോ തവണ ഞാൻ അനുസരിക്കുമ്പോഴും, പരിപൂർണ്ണ ദൈവം എന്റെ പക്ഷത്താണ്, അതിനാൽ ദൈവത്തിന്റെ കൃപയും സ്വാഭാവിക അനുസരണവും യോജിക്കുന്നു. അനുസരണമെന്നാൽ ഞാൻ എല്ലാം പ്രായശ്ചിത്തത്തിൽ നിക്ഷേപിച്ചിരിക്കുന്നു, എന്റെ അനുസരണം ദൈവത്തിന്റെ അമാനുഷിക കൃപയുടെ ആനന്ദത്താൽ എതിരേൽക്കപ്പെടുന്നു.

സ്വാഭാവിക ജീവിതത്തെ തള്ളിക്കളയുന്ന ഭക്തിയെ സൂക്ഷിച്ചുകൊള്ളുക, അത് വ്യാജമാണ്. നിരന്തരം പ്രായശ്ചിത്തത്തിന്റെ നിരപ്പിലേക്ക് നിങ്ങളേത്തന്നെ കൊണ്ടുവരിക — ഇതിലും അതിലും പ്രായശ്ചിത്തത്തിന്റെ വിവേചനം എവിടെയാണ്?

-ഓസ്വാൾഡ് ചേമ്പേഴ്സ്

ചിന്തയ്ക്കായിട്ടുള്ളത്

മധ്യത്തിലാണ് മനുഷ്യന്റെ തിരഞ്ഞെടുപ്പുകൾ നടക്കുന്നത്; ആദ്യവും അവസാനവും കർത്താവിൽ നിക്ഷിപ്തമാണ്. ജനനവും മരണവും ദൈവത്തിന്റെ കല്പനയിലാണ്, ഈ പരിധിക്കുള്ളിൽ മനുഷ്യൻ സ്വന്തം ദുരിതമോ ആനന്ദമോ ഉണ്ടാക്കുന്നു.

 

 

 

banner image