നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. റോമർ 8:16
തന്റെ പിതാവില്ലാത്തവരുടെ തലമുറ എന്ന പുസ്തകത്തിൽ ജോൺ സോവേഴ്സ് ഇങ്ങനെ എഴുതുന്നു, “25 ദശലക്ഷം കുട്ടികൾ ഏക മാതാപിതാക്കളുടെ ഭവനത്തിൽ വളരുന്ന ഈ തലമുറയല്ലാതെ ഇത്രയും പിതാക്കന്മാരുടെ അസാന്നിധ്യം മറ്റൊരു തലമുറയും കണ്ടിട്ടില്ല.” എന്റെ സ്വന്തം അനുഭവത്തിൽ ഞാൻ തെരുവിൽ എന്റെ പിതാവിനെ കണ്ടുമുട്ടിയാലും ഞാൻ തിരിച്ചറിയുമായിരുന്നില്ല. എന്റെ ചെറു പ്രായത്തിൽ തന്നെ എന്റെ മാതാപിതാക്കൾ വിവാഹമോചനം നേടിയിരുന്നു. എന്റെ പിതാവിന്റെ എല്ലാ ഫോട്ടോകളും കത്തിച്ചു കളഞ്ഞിരുന്നു. അതുകൊണ്ടുതന്നെ വർഷങ്ങളോളം എനിക്ക് പിതാവില്ലാത്തതായി അനുഭവപ്പെട്ടു. അങ്ങെനെയിരിക്കെ എന്റെ പതിമൂന്നാം വയസ്സിൽ ഞാൻ കർത്താവിന്റെ പ്രാർത്ഥന (മത്തായി 6:9-13) കേട്ടു എന്നോടുതന്നെ പറഞ്ഞു, നിനക്ക് ഭൗമിക പിതാവില്ലായിരിക്കാം, പക്ഷേ ദൈവം നിനക്ക് സ്വർഗ്ഗീയ പിതാവായുണ്ട്.
മത്തായി 6:9ൽ നമ്മെ ഇങ്ങനെ പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചു, “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.” അതിനു മുൻപ് 7ആം വാക്യത്തിൽ പ്രാർത്ഥിക്കുമ്പോൾ “ജൽപനം” ചെയ്യരുത് എന്ന് പറഞ്ഞിരിക്കുന്നു. ഈ രണ്ട് വാക്യങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നാം അത്ഭുതപ്പെട്ടേക്കാം. ദൈവം ഓർമ്മിച്ചു വെക്കുന്നതിനാൽ നാം ആവർത്തിക്കേണ്ടതില്ല എന്ന് പിന്നീടെനിക്ക് മനസ്സിലായി. അവൻ യഥാർത്ഥമായും മനസ്സിലാക്കുന്നതിനാൽ നമുക്ക് വിശദീകരിക്കേണ്ടതില്ല.
അവൻ ആർദ്ര ഹൃദയവാനായതിനാൽ അവന്റെ നന്മയെക്കുറിച്ച് നിശ്ചയമില്ലാത്തവരാകേണ്ടതില്ല. അവനു ആദിയും അന്തവും അറിയുന്നതിനാൽ അവന്റെ ദൈവം നമ്മുടെ പിതാവായതിനാൽ അവന്റെ മനസ്സലിയിക്കുവാൻ നമുക്ക് അതിഭാഷണത്തിന്റെ (വാ. 7) ആവശ്യമില്ല. നാം നമ്മെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന, തന്റെ പുത്രനിലൂടെ നമ്മെ അവന്റെ മക്കളാക്കിത്തീർത്ത പിതാവിനോടാണ് പ്രാർത്ഥനയിലൂടെ നാം സംസാരിക്കുന്നത്.
-ആൽബെർട്ട് ലീ
ചിന്തയ്ക്കായിട്ടുള്ളത്
അതിഭാഷണത്താൽ ദൈവത്തിന്റെ “മനസ്സലിയിക്കാൻ” എപ്പോഴാണ് നിങ്ങൾ ശ്രമിച്ചത്? നിങ്ങളുടെ പിതാവെന്ന നിലയിൽ അവനുമായുള്ള ബന്ധം അവനിൽ വിശ്വസിക്കാൻ നിങ്ങളെ സഹായിക്കുന്നതെങ്ങനെയാണ്?
പ്രിയ സ്വർഗ്ഗീയ പിതാവേ, എന്നെ അങ്ങയുടെ മകനാക്കിയതിനും, പ്രാർത്ഥനയിലൂടെ അങ്ങയുടെ സന്നിധിയിലേക്ക് സ്വീകരിക്കുന്ന പിതാവായിരിക്കുന്നതിനാലും നന്ദി.
|
|
|