അവന്റെ രാജ്യം അന്വേഷിക്കുക. ലൂക്കൊസ് 12:31
2020-ൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ലോകത്തെ ഭീതിയിലാഴ്ത്തി. ആളുകളെ ക്വാറന്റൈൻ ചെയ്തു, രാജ്യങ്ങൾ ലോക്ക്ഡൗണിലായി, വിമാനങ്ങളും വലിയ പരിപാടികളും റദ്ദാക്കപ്പെട്ടു. കൊറോണ ബാധിക്കാത്ത പ്രദേശങ്ങളിൽ താമസിക്കുന്നവർ പോലും വൈറസ് ബാധിക്കുമെന്ന് ഭയപ്പെട്ടു. ഭയപ്പെടുത്തുന്ന വാർത്താ പ്രക്ഷേപണങ്ങൾ “നിങ്ങളെ കൂടുതൽ ദുഃഖിതരും കൂടുതൽ ഉത്കണ്ഠാകുലരുമാക്കാൻ സാധ്യതയുണ്ട്” എന്ന് ഉത്കണ്ഠാരോഗ വിദഗ്ദ്ധനായ ഗ്രഹാം ഡേവി വിശ്വസിക്കുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു തമാശയിൽ, ടിവിയിൽ വാർത്ത കാണുന്ന ഒരു വ്യക്തി ചോദിക്കുന്നു, ടെൻഷൻ കുറയ്ക്കാൻ എങ്ങനെ കഴിയും? മറുപടിയായി, മുറിയിലുണ്ടായിരുന്ന മറ്റൊരാൾ ടി.വി ഓഫ് ചെയ്തു. ശ്രദ്ധ മാറ്റിയാൽ മതി എന്ന് നിർദ്ദേശിച്ചു!
ലൂക്കൊസ് 12-ൽ ആകുലപ്പെടാതിരിക്കാൻ നമ്മെ സഹായിക്കുന്ന ചില ഉപദേശങ്ങൾ നൽകുന്നു: “അവന്റെ രാജ്യം അന്വേഷിക്കുക” (വാക്യം 31). അവനെ പിൻപറ്റുന്നവർക്ക് സ്വർഗ്ഗത്തിൽ ഒരു അവകാശമുണ്ടെന്ന വാഗ്ദാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ നാം ദൈവരാജ്യം അന്വേഷിക്കുന്നു. നമുക്ക് ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ, നമുക്ക് നമ്മുടെ ശ്രദ്ധ തിരിക്കാം, ദൈവം നമ്മെ കാണുകയും നമ്മുടെ ആവശ്യങ്ങൾ അറിയുകയും ചെയ്യുന്നു (വാ. 24-30).
യേശു തന്റെ ശിഷ്യന്മാരെ പ്രോത്സാഹിപ്പിക്കുന്നു: “ചെറിയ ആട്ടിൻ കൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങൾക്കു നല്കുവാൻ പ്രസാദിച്ചിരിക്കുന്നു.” (വാക്യം 32). ദൈവം നമ്മെ അനുഗ്രഹിക്കുന്നതിൽ പ്രസാദിക്കുന്നു! ആകാശത്തിലെ പറവജാതിയെക്കാളും വയലിലെ താമരയെക്കാളും അവൻ നമ്മെ പരിപാലിക്കുന്നുവെന്ന് അറിഞ്ഞുകൊണ്ട് നമുക്ക് അവനെ ആരാധിക്കാം (വാ. 22-29). പ്രയാസകരമായ സമയങ്ങളിൽപ്പോലും, നമുക്ക് തിരുവെഴുത്തുകൾ വായിക്കാനും ദൈവിക സമാധാനത്തിനായി പ്രാർത്ഥിക്കാനും നമ്മുടെ നല്ലവനും വിശ്വസ്തനുമായ ദൈവത്തിൽ ആശ്രയിക്കാനും കഴിയും.
– ജൂലി ഷ്വാബ്
ചിന്തയ്ക്കായിട്ടുള്ളത്
എന്താണ് ഇന്ന് നിങ്ങളെ ഭയപ്പെടുത്തുന്നത്? നിങ്ങൾ വിഷമിക്കാൻ തുടങ്ങുമ്പോൾ ദൈവരാജ്യം അന്വേഷിക്കാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യം എന്താണ്?
സ്നേഹവാനായ ദൈവമേ, ഭയത്തിലോ ഉത്കണ്ഠയിലോ ജീവിക്കുന്നതിനുപകരം, എന്നോടുള്ള അങ്ങയുടെ കരുതലിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്നെ സഹായിക്കേണമേ.
|
|
|