ദൂതൻ അവരോടു: ഭയപ്പെടേണ്ടാ; … രക്ഷിതാവു …നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. ലൂക്കൊസ് 2:10-11

‘പീനട്ട്സ്’ കാർട്ടൂണിലെ ലിനസ് എന്ന കഥാപാത്രം, അവന്റെ നീല സുരക്ഷാ പുതപ്പിന് പേരുകേട്ടതാണ്. അവൻ അത് എല്ലായിടത്തും കൊണ്ടുപോകുന്നു, ആശ്വാസത്തിനായി അതിനെ ആശ്രയിക്കുന്നതിൽ ലജ്ജിക്കുന്നില്ല. അവന്റെ സഹോദരി ലൂസിക്ക് പുതപ്പ് തീരെ ഇഷ്ടമല്ല, പലപ്പോഴും അത് ഒഴിവാക്കാൻ ശ്രമിക്കുന്നു. അവൾ അത് കുഴിച്ചിടുകയും, പട്ടം ഉണ്ടാക്കുകയും, ഒരു സയൻസ് ഫെയർ പ്രോജക്റ്റിനായി ഉപയോഗിക്കുകയും ചെയ്യുന്നു. താൻ തന്റെ പുതപ്പിനെ ആശ്രയിക്കുന്നത് കുറയ്‌ക്കണമെന്ന് ലിനസിനും അറിയാം. അത് ഇടയ്‌ക്കിടെ പോകാൻ അവൻ അനുവദിക്കുകയും ചെയ്യുന്നു, എല്ലായ്പ്പോഴും അത് തിരികെ എടുക്കാൻ.

‘എ ചാർലി ബ്രൗൺ ക്രിസ്‌മസ്’ എന്ന സിനിമയിൽ, “ക്രിസ്‌മസ് എന്താണെന്ന് അറിയാവുന്ന ആരുമില്ലേ?” എന്ന് നിരാശനായ ചാർളി ബ്രൗൺ ചോദിക്കുമ്പോൾ, കയ്യിൽ സുരക്ഷാ പുതപ്പുമായി ലിനസ്, സ്റ്റേജിലേക്ക് കയറി, ലൂക്കൊസ് 2:8-14 ഉദ്ധരിക്കുന്നു. വായിക്കുന്നതിനിടയിൽ, “ഭയപ്പെടേണ്ട” എന്ന് പറയുമ്പോൾ, താൻ ഭയപ്പെടുമ്പോൾ അവൻ മുറുകെപ്പിടിക്കുന്ന തന്റെ പുതപ്പ് താഴെയിടുന്നു.

നാം ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ക്രിസ്മസ് എന്താണ്? ഇടയന്മാർക്ക് പ്രത്യക്ഷപ്പെട്ട ദൂതന്മാർ പറഞ്ഞു, “ഭയപ്പെടേണ്ടാ . . . രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” (ലൂക്കൊ. 2:10-11).

യേശു, “ദൈവം നമ്മോടുകൂടെ” ആകുന്നു (മത്തായി 1:22). യഥാർത്ഥ ആശ്വാസകനായ അവന്റെ പരിശുദ്ധാത്മാവിലൂടെ അവന്റെ സാന്നിദ്ധ്യം നമുക്കുണ്ട് (യോഹന്നാൻ 14:16), അതിനാൽ നാം ഭയപ്പെടേണ്ടതില്ല. നമുക്ക് നമ്മുടെ “സുരക്ഷാ പുതപ്പുകൾ” ഉപേക്ഷിച്ച് അവനിൽ ആശ്രയിക്കാം.

– ആനി സീറ്റാസ്

ചിന്തയ്ക്കായിട്ടുള്ളത്

നിങ്ങൾ എന്തിനെയാണ് ഭയപ്പെടുന്നത്? നിങ്ങളെ വിഷമിപ്പിക്കുന്ന കാര്യങ്ങളിൽ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം നിങ്ങളെ എങ്ങനെ സഹായിക്കും?
ദൈവമേ, നീയാണ് ഏറ്റവും വലിയ ആശ്വാസകൻ എന്ന് ഞാൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. എനിക്ക് വ്യർത്ഥമായ സുരക്ഷിതത്വം നൽകുന്ന കാര്യങ്ങൾ ഉപേക്ഷിക്കാൻ എന്നെ സഹായിക്കേണമേ. നിന്നോട് പറ്റിനിൽക്കാൻ എന്നെ നയിക്കേണമേ.

 

 

 

banner image