യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും എന്നു പറഞ്ഞു. യോഹന്നാൻ 8:12
ആ റസ്റ്റോറന്റ് മനോഹരമായിരുന്നു; എങ്കിലും ഇരുണ്ടതായിരുന്നു. എല്ലാ മേശയിലും ഒരു ചെറിയ മെഴുകുതിരി മാത്രം മിന്നി. ഭക്ഷണം കഴിക്കുന്നവർ, ഭക്ഷണ മെനു വായിക്കുവാനും എന്താണ് കഴിക്കുന്നതെന്ന് കാണാനും അവരുടെ കൂടെയുള്ളവരെ നോക്കുവാനും അവരുടെ സ്മാർട്ട്ഫോണുകൾ ഉപയോഗിച്ചു.
ഒടുവിൽ, ഒരു വ്യക്തി നിശബ്ദമായി തന്റെ കസേര പിന്നിലേക്ക് തള്ളി, വെയിറ്ററുടെ അടുത്തേക്ക് ചെന്ന് ലളിതമായ ഒരു ചോദ്യം ചോദിച്ചു. “നിങ്ങൾക്ക് ലൈറ്റുകൾ ഓണാക്കാമോ?” അധികം താമസിയാതെ, ഒരു ചൂടുള്ള സീലിംഗ് ലൈറ്റ് മിന്നി, മുറിയിലുള്ളവർ കരഘോഷത്തോടെ അതിനെ വരവേറ്റു. സന്തോഷകരമായ ചിരിയും ഒപ്പം നന്ദി പ്രകടനവും നടന്നു. എന്റെ സുഹൃത്തിന്റെ ഭർത്താവ് തന്റെ ഫോൺ ഓഫാക്കി, തന്റെ പാത്രങ്ങൾ എടുത്തുകൊണ്ട് ഉറക്കെ പറഞ്ഞു. “വെളിച്ചം ഉണ്ടാകട്ടെ! ഇപ്പോൾ നമുക്ക് ഭക്ഷിക്കാം!”
ഞങ്ങളുടെ ഇരുണ്ട സായാഹ്നം ഒരു സ്വിച്ചിലൂടെ ഉത്സവമായി മാറി. അതുപോലെ യഥാർത്ഥ പ്രകാശത്തിന്റെ യഥാർത്ഥ ഉറവിടം മനസ്സിലാക്കുന്നത് എത്രയോ പ്രധാനമാണ്. ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ച ആദ്യ ദിവസം, “വെളിച്ചമുണ്ടാകട്ടെ” എന്ന വിസ്മയകരമായ വാക്കുകൾ പറഞ്ഞു, അപ്പോൾ വെളിച്ചമുണ്ടായി (ഉല്പത്തി 1:3). “വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു ” (വാക്യം 4).
വെളിച്ചം ദൈവത്തിന് നമ്മോടുള്ള വലിയ സ്നേഹത്തെ പ്രകടിപ്പിക്കുന്നു. പാപത്തിന്റെ അന്ധകാരത്തിൽ നിന്ന് നമ്മെ വിടുവിക്കുന്ന “ലോകത്തിന്റെ വെളിച്ചമായ” (യോഹന്നാൻ 8:12) യേശുവിലേക്ക് അവന്റെ വെളിച്ചം നമ്മെ നയിക്കുന്നു. അവന്റെ വെളിച്ചത്തിൽ നടക്കുമ്പോൾ, പുത്രനെ മഹത്വപ്പെടുത്തുന്ന ജീവന്റെ ശോഭയുള്ള പാത നാം കണ്ടെത്തുന്നു. അവൻ ലോകത്തിലെ ഏറ്റവും പ്രകാശം നല്കുന്ന സമ്മാനമാണ്. അവൻ പ്രകാശിപ്പിക്കുന്നതു തരുന്നതുപോലെ, അവന്റെ വഴിയിൽ നമുക്കു നടക്കാം. പട്രീഷ്യ റെയ്ബൺ
ക്രിസ്തു ജനിച്ചപ്പോൾ നമ്മുടെ പ്രത്യാശ അങ്ങനെയായിരുന്നു. -മാക്സ് ലുക്കാഡോ
ആത്മീയ ജീവിതം വെളിപ്പെടുത്തുന്ന വെളിച്ചമാണ് യേശു. അവൻ ജീവന്റെ വെളിച്ചമാണ്. അത് മറ്റാരെയും കുറിച്ചും പറയാനാവില്ല. -ടോണി ഇവാൻസ്
ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾ ലോകത്തിന്റെ വെളിച്ചം ആകുന്നു. യോഹന്നാൻ 9:5
എന്നാൽ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോൾ അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചത്. തീത്തോസ് 3:4-5
യേശുക്രിസ്തു തന്നെയാണ് വെളിച്ചം, അവൻ നിങ്ങളുടെ കാൽച്ചുവടുകളെ നേരായ വഴിയിൽ നടത്തും. -എഡിത്ത് ഷാഫർ
യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവൻ?. 1 യോഹന്നാൻ 1:5
അവനോടൊപ്പമുള്ള നമ്മുടെ ദൈനംദിന യാത്രയിൽ നമ്മുക്ക് പുതുവെളിച്ചവും പുതുജീവനും സഹായവും അവൻ നല്കി തരുമെന്നു പ്രതീക്ഷിക്കുകയും അനുഭവിക്കുകയും ചെയ്യാം. -പട്രീഷ്യ റെയ്ബൺ
ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെമേൽ പ്രകാശം ശോഭിച്ചു. യെശയ്യാവു 9:2
ക്രിസ്തുമസിനോട് ആർക്കാണ് എന്തെങ്കിലും ചേർക്കുവാൻ കഴിയുക? ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു എന്നതാണ് അതിന്റെ പ്രചോദനം. അവൻ തന്റെ ഏക പുത്രനെ നൽകി എന്നതാണ് അതിന്റെ തികഞ്ഞ സമ്മാനം. അവനിൽ വിശ്വസിക്കുക എന്നതാണ് അതിന്റെ ഏക ആവശ്യം. നിത്യമായ ജീവൻ ലഭിക്കും എന്നതാണ് ആ വിശ്വാസത്തിന്റെ വലിയ പ്രതിഫലം. -കോറി ടെൻ ബൂം
ഇരുട്ടിൽനിന്നു വെളിച്ചം പ്രകാശിക്കേണം എന്ന് അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിനു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു. 2 കൊരിന്ത്യർ 4:6
ഏത് സാഹചര്യത്തിലാണ് നിങ്ങളുടെ ജീവിതത്തിൽ ക്രിസ്തുവിന്റെ പ്രകാശം പ്രകാശിക്കേണ്ടത്? എപ്പോഴാണ് അവന്റെ പ്രകാശം നിങ്ങളെ നയിച്ചത്?
സ്നേഹമുള്ള ദൈവമേ, ലോകത്തിന്റെ വെളിച്ചമായ യേശുവിനായും അവന്റെ മഹത്തായ സ്നേഹത്തിന്റെ മാർഗ്ഗദീപത്തിനായും ഞങ്ങൾ നന്ദി പറയുന്നു.
ഉല്പത്തി 1:1–5
1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. 2ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിന്മീതെ പരിവർത്തിച്ചു കൊണ്ടിരുന്നു. 3 വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി. 4 വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു; ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു. 5 ദൈവം വെളിച്ചത്തിനു പകൽ എന്നും ഇരുളിനു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.