മേഗന്റെ ഹൃദയം
മേഗൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ, തണുപ്പുകാലത്തു ഉപയോഗിക്കുന്ന അവളുടെ കയ്യുറകൾ സ്കൂളിൽ മറന്നു വച്ചിട്ട് വരുന്നത് പതിവായി. ഇത് അവളുടെ അമ്മയെ വളരെ കുപിതയാക്കി, കാരണം വീണ്ടും വീണ്ടും പുതിയത് വാങ്ങുകയെന്നത് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാൻ കഴിയാത്തതായിരുന്നു. ഒരു ദിവസം ആ മാതാവ് ദേഷ്യപ്പെട്ട് പറഞ്ഞു, “മേഗൻ, നീ കൂടുതൽ ഉത്തരവാദിത്തമുള്ളവളായിരിക്കണം! ഇതിങ്ങനെ തുടരാൻ പറ്റില്ല!”
മേഗൻ കരയാൻ തുടങ്ങി. അവൾ അമ്മയോട് പറഞ്ഞു, തനിക്ക് പുതിയ കയ്യുറകൾ ലഭിച്ചപ്പോഴൊക്കെ, അവയൊന്നും ഇല്ലാത്ത കുട്ടികൾക്കായി അവൾ തന്റെ കൈകൾ കൊടുക്കുകയാണുണ്ടായത്.
ഇപ്പോൾ അവൾക്ക് പതിനെട്ട് വയസ്സായി, തന്റെ കമ്മ്യൂണിറ്റിയിലെ സന്നദ്ധസേവനവും നഗരത്തിലെ കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതും മേഗന്റെ ഹോബികളിൽ ഉൾപ്പെടുന്നു. ആളുകളെ സഹായിക്കാനുള്ള അവളുടെ ആഗ്രഹത്തെ പരാമർശിച്ചുകൊണ്ട്, “ഇതാണ് ഞാൻ ചെയ്യാൻ ആഗ്രഹിച്ചത് ” എന്ന് അവൾ പറഞ്ഞു.
ക്രിസ്ത്യാനികൾ എന്ന നിലയിൽ മറ്റുള്ളവർക്ക് കൊടുക്കാനുള്ള ഹൃദയം നമുക്ക് ഉണ്ടായിരിക്കണം. സ്വയം നൽകാനുള്ള ഒരു പ്രായോഗിക മാർഗം യാക്കോബ് നമുക്ക് നൽകുന്നു: “അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തില്‍ ചെന്നു കാണുക” (വി. 27).
മേഗന്റേതുപോലുള്ള ഒരു ഹൃദയത്തിനായി ദൈവത്തോട് യാചിക്കുക. ദൈവത്തോടുള്ള സ്നേഹത്താൽ, അവൻ നിങ്ങളോട് ചെയ്യാൻ പറയുന്നത് അനുസരിക്കുക. അതാണ് നമ്മൾ “ചെയ്യേണ്ടത്”.
– ആനി
|
|
|