ഒരു വിധത്തിൽ രാജാവിന്റെ കഥ അവസാനിക്കുന്നത് അത് ആരംഭിച്ചിടത്താണ്. പറുദീസ നഷ്ടപ്പെട്ടിടത്ത് ആരംഭിച്ചത് പറുദീസാ കണ്ടെത്തുന്നിടത് അവസാനിക്കുന്നു. രാജാവിന്റെ തന്നെ പ്രവചനമനുസരിച്ച്, വിരോധിയും അവന്റെ മുഴുവൻ അനുയായികളും പരാജയപ്പെടുകയും ഭൂമിയിൽ നിന്ന് നീക്കുകയും ചെയ്യും. അന്ത്യകാലത്തെ മഹാവിപത്തുകളുടെ ഒരു പരമ്പരയിലൂടെ രാജാവ് തന്റെ ശത്രുക്കളുടെ മനസ്സ് തെക്കേദേശത്തെ രാജകുമാരന്റെ നിയന്ത്രണത്തിൽ നിന്ന് വിടുവിച്ചതുപോലെ തകർക്കും. അങ്ങനെ, അവസാനം സകല ശത്രുക്കളെയും പരാജയപ്പെടുത്തി, രാജാവ് തന്റെ ജനത്തോടുകൂടെ എന്നേക്കും വസിക്കേണ്ടതിന് മടങ്ങി വരും.
എന്നാൽ ഇപ്പോൾ, ഈ ജീവിതത്തിൽ തന്നിൽ ആശ്രയിച്ചവർക്കു വേണ്ടി ദൈവം എന്താണ് കരുതിയിരിക്കുന്നതെന്ന് ആർക്കും ഉഹിക്കുവാൻ കഴിയുകയില്ല. പല വിധത്തിലും അവിടുത്തെ ഭാവി അവിടുത്തെ വർത്തമാന കാലത്തെ പോലെ നിഗൂഢതയിൽ മറച്ചിരിക്കുന്നു. നമുക്കിപ്പോൾ അറിയാവുന്നത്, രാജാവ് വാഗ്ദത്തം ചെയ്തതുപോലെ തന്റെ മടങ്ങിവരവ് ഒരു ആശ്ചര്യമായിരിക്കും എന്നാണ്. ഇതുവരെയുമുള്ള രാജാവിന്റെ പദ്ധതികൾ ജ്ഞാനമുള്ളതും നല്ലതുമാണെന്നും നമുക്കറിയാം. നമ്മുടെ ജീവിതവും, ഭയവും, വെളിപ്പെട്ടുവരുന്ന മുറയ്ക്ക് കഥയുടെ ശേഷിക്കുന്ന ഭാഗവും കൊണ്ട് തന്നിൽ ആശ്രയിക്കുവാൻ അവൻ നമുക്ക് കാരണം തന്നിരിക്കുന്നു എന്നും നമുക്കറിയാം.
ഇത് നമ്മുടെ കഥയാണ്. നാം ആരാണെന്നും, നാം എവിടെ നിന്ന് വന്നുവെന്നും, എവിടേക്ക് പോകുന്നുവെന്നും ഇത് നമ്മെ ഓർമ്മപ്പെടുത്തുന്നു. രാജാവിന്റെ സ്വതന്ത്രലോകത്ത് നമ്മുടെ തിരഞ്ഞെടുപ്പുകൾ ഏതൊക്കെയാണെന്ന് കാണാൻ ഇത് നമ്മെ സഹായിക്കുന്നു.