സമയത്തിന്റെ സമ്മാനം
ഞാൻ വളരെ തിടുക്കത്തിൽ പോസ്റ്റോഫീസിലേക്ക് കയറി. ചെയ്തു തീർക്കണ്ടതായ ലിസ്റ്റിൽ എനിക്ക് നിരവധി കാര്യങ്ങൾ ഉണ്ടായിരുന്നു, എന്നാൽ അകത്തു കടന്നപ്പോൾ വാതിലിനടുത്തേക്ക് വരെ ഒരു നീണ്ട നിര കണ്ടപ്പോൾ ഞാൻ നിരാശനായി.
ലൈനിൽ തുടർന്ന് ഏകദേശം വാതിൽ വരെ എത്തി ഞാൻ ക്ഷമയോടെ കാത്തു നിന്നു, അപ്പോൾ വയോധികനായ ഒരു അപരിചിതൻ എന്നെ സമീപിച്ചു. “എനിക്ക് ഈ പ്രിൻറർ പ്രവർത്തിപ്പിക്കാൻ അറിയില്ല” അദ്ദേഹം ഞങ്ങളുടെ പുറകിലുള്ള മെഷീനിലേക്ക് ചൂണ്ടിക്കാണിച്ചു. “ഇത് എന്റെ പണം എടുത്തു, എന്തുചെയ്യണമെന്ന് എനിക്കറിയില്ല.” ഞാൻ എന്താണ് ചെയ്യാൻ ദൈവം ആഗ്രഹിക്കുന്നതെന്ന് ഉടനെ ഞാൻ മനസ്സിലാക്കി. ഞാൻ ലൈനിൽ നിന്ന് പുറത്തുകടന്നു, പത്ത് മിനിറ്റിനുള്ളിൽ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞു.
ആ മനുഷ്യൻ എന്നോട് നന്ദി പറഞ്ഞു പോയി. തിരികെ ക്യൂവിലേക്കു വരാനായി തിരിഞ്ഞു നോക്കിയപ്പോൾ അത് പോയി കഴിഞ്ഞിരിക്കുന്നു. ഞാൻ നേരെ സർവീസ് കൗണ്ടറിലേക്ക് നടന്നു.
അന്നത്തെ എന്റെ അനുഭവം യേശുവിന്റെ വാക്കുകൾ എന്നെ ഓർമ്മിപ്പിക്കുന്നു: “കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവ് നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും.” (ലൂക്കാ 6:38).
ദൈവം എന്റെ തിരക്ക് തടസ്സപ്പെടുത്തിയതിനാൽ എന്റെ കാത്തിരിപ്പ് കുറഞ്ഞതായി തോന്നി. മറ്റുള്ളവരുടെ ആവശ്യങ്ങളിലേക്ക് എന്റെ കണ്ണുകൾ തിരിക്കുകയും എന്റെ സമയം നൽകാൻ എന്നെ സഹായിക്കുകയും ചെയ്തുകൊണ്ട്, അവൻ എനിക്ക് ഒരു സമ്മാനം നൽകി. അടുത്ത തവണ ഞാൻ എന്റെ വാച്ചിലേക്ക് നോക്കുമ്പോൾ ദൈവം എന്നെ പഠിപ്പിച്ച ഈ പാഠം ഓർക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.
എഴുതിയത്: ജെയിംസ് ബാങ്ക്സ്
|
|
|