സിംഹങ്ങൾക്കൊപ്പം വസിക്കുന്നു


banner image

സിംഹങ്ങൾക്കൊപ്പം വസിക്കുന്നു

വായിക്കുക: ദാനിയേൽ 6:19-28
“അവിടുന്നാണ് നിത്യനും ജീവിക്കുന്നവനുമായ ദൈവം; അവിടുത്തെ രാജ്യം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ല. അവിടുത്തെ ആധിപത്യത്തിന് അവസാനമില്ല.” -ദാനിയേൽ 6:26.

ചിക്കാഗോയിലെ ഒരു മ്യൂസിയത്തിൽ, ‘ബാബിലോണിയൻ സ്ട്രൈഡിംഗ് ലയൺ’ ന്റെ ഒറിജിനൽ കാണാൻ എനിക്കിടയായി-ക്രൂരനായ സിംഹത്തിന്റെ ഒരു വലിയ, ചുമർചിത്രം. പ്രണയത്തിന്റെയും യുദ്ധത്തിന്റെയും ബാബിലോണിയൻ ദേവതയായ ഇഷ്താറിനെ പ്രതീകപ്പെടുത്തുന്ന സിംഹം, സമാനമായ 120 സിംഹങ്ങളുടെ ഉദാഹരണമാണ്.

ചരിത്രകാരന്മാർ പറയുന്നതനുസരിച്ച്, ബാബിലോണിയക്കാർ ജറുസലേം കീഴടക്കിയതിനുശേഷം എബ്രായ തടവുകാർ അവിടെ താമസിച്ചിരുന്നപ്പോൾ ഈ സിംഹങ്ങൾ നെബൂഖദ്‌നേസറിന്റെ രാജ്യത്ത് ഉണ്ടായിരുന്നു. ഇസ്രായേലിന്റെ ദൈവത്തിന്റെ മേൽ ഇഷ്താർ വിജയിച്ചുവെന്ന് ചില ഇസ്രായേല്യർ കരുതിയിരിക്കാം.

എബ്രായ തടവുകാരിൽ ഒരാളായ ദാനിയേൽ, തന്റെ സഹ ഇസ്രായേല്യരുടെ അതേ ചഞ്ചലസ്വഭാവം പിന്തുടരുന്നില്ല. ദൈവത്തോടുള്ള അവന്റെ സമർപ്പണത്തിന് ഒരിക്കലും മാറ്റമുണ്ടായില്ല. സിംഹത്തിന്റെ ഗുഹയിൽ എറിയപ്പെടുമെന്ന് അറിയാമായിരുന്നിട്ടും, അവൻ ജനാലകൾ തുറന്ന് ദിവസം മൂന്നു പ്രാവശ്യം ദൈവത്തോട് പ്രാർത്ഥിച്ചു. ദാനിയേലിനെ വിശക്കുന്ന മൃഗങ്ങളിൽ നിന്ന് ദൈവം രക്ഷിച്ചശേഷം ദാരിയസ് രാജാവ് പറഞ്ഞു, “[ദാനിയേലിന്റെ ദൈവം] ജീവനുള്ള ദൈവമാണ്. . . . അവിടുന്ന് രക്ഷിക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്നു.” (ദാനിയേൽ 6:26-27). ദൈവത്തോടുള്ള ദാനിയേലിന്റെ വിശ്വസ്തത ബാബിലോണിയൻ നേതാക്കളെ സ്വാധീനിച്ചു.

സമ്മർദ്ദവും നിരുത്സാഹവും ഉണ്ടായിട്ടും ദൈവത്തോട് വിശ്വസ്തത പുലർത്തുന്നത് അവനെ മഹത്വപ്പെടുത്താൻ മറ്റുള്ളവരെ പ്രചോദിപ്പിക്കും.

– ജെന്നിഫർ

 

 

 

banner image