ഹോശേയ 14:2
സകല അകൃത്യത്തെയും ക്ഷമിച്ചു,
ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമ
അനുഗ്രഹിക്കപ്പെട്ട മാനസാന്തരം
ബ്രോ ക്ക് (പാപ്പർ) എന്ന അപരനാമത്തിലാണ് ഗ്രേഡി അറിയപ്പെട്ടത്. ആ അഞ്ചക്ഷരങ്ങൾ അഭിമാനത്തോടെ തന്റെ ലൈസൻസ് പ്ലേറ്റിൽ പ്രദർശിപ്പിച്ചിരുന്നു. ആത്മീക തലത്തിലല്ലെങ്കിലും മധ്യവയസ്കനായ ആ ചൂതാട്ടക്കാരനും, വ്യഭിചാരിയും, തട്ടിപ്പുകാരനുമായ അയാൾക്കാ പേര് ചേരുമായിരുന്നു. അയാൾ തകർന്നു, പാപ്പരായി, ദൈവവവുമായി ഏറെ അകന്നവനായിരുന്നു. എല്ലാറ്റിനും പക്ഷേ ഒരു ഹോട്ടൽ മുറിയിൽ വെച്ച് ദൈവാത്മാവിനാൽ പാപബോധം വന്ന ഒരു രാത്രിയിൽ പരിവർത്തനം വന്നു. അയാൾ തന്റെ ഭാര്യയോടു പറഞ്ഞു, “ഞാൻ രക്ഷിക്കപ്പെടുന്നു എന്നെനിക്ക് തോന്നുന്നു!”തന്റെ കുഴിമാടം വരെ സൂക്ഷിക്കുമെന്ന് കരുതിയ പാപങ്ങളെല്ലാം അയാളന്ന് രാത്രി ഏറ്റു പറഞ്ഞു പാപക്ഷമക്കായ് യേശുവിനടുക്കൽ വന്നു. നാല്പതു വയസ്സു കാണില്ലെന്ന് കരുതിയ അയാൾ അടുത്ത 30 വർഷം പരിവർത്തനം വന്ന വ്യക്തിയായി യേശുവിനെ സേവിച്ചു ജീവിച്ചു. തന്റെ ലൈസൻസ് പ്ലേറ്റും മാറി—ബ്രോക്ക് (പാപ്പർ) ൽ നിന്നും റിപ്പെന്റ് (മാനസന്തരം) ലേക്ക്.
മാനസാന്തരം അതാണ് ഗ്രേഡി ചെയ്തത്, ഹോശേയ 14:1-2ൽ അത് ചെയ്യുവാനാണ് ദൈവം യിസ്രായേലിനോട് ആഹ്വാനം ചെയ്യുന്നതും: “യിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിച്ചെല്ലുക;… നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്ന് അവനോട്:[പറയുക] സകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ…” ചെറുതോ വലുതോ, അല്പമോ അനേകമോ, നമ്മുടെ പാപങ്ങൾ നമ്മെ ദൈവത്തിൻ നിന്നും വേർപിടിവിക്കുന്നു. പാപം വിട്ടു യേശുവിന്റെ മരണ പുനരുദ്ധാനത്തിലൂടെ അവൻ കൃപയാൽ നൽകിയ പാപക്ഷമ സ്വീകരിച്ചു അവനിലേക്ക് തിരിയുക. അപ്പോൾ ഈ അന്തരം പക്ഷേ മൂടുവാൻ കഴിയും. നിങ്ങൾ പ്രയാസപ്പെടുന്ന ഒരു വിശ്വാസിയോ അല്ലെങ്കിൽ ജീവിതം ഗ്രേഡിയെപ്പോലെയിരിക്കുന്ന ഒരാളോ ആരുമായിക്കൊള്ളട്ടെ നിങ്ങളുടെ പാപക്ഷമ ഒരു പ്രാർഥനയകലെയാണ്.
ആർതർ ജാക്സൺ
നിങ്ങളെ ദൈവവുമായി വേർപിരിക്കുന്ന പാപമെന്താണ്? നിങ്ങൾ ഇതുവരെ ചെയ്തിട്ടില്ലെങ്കിൽ നിങ്ങളുടെ ആവശ്യം അവനോട് ഏറ്റു പറഞ്ഞു തന്റെ പുത്രനായ യേശുവിലൂടെ പ്രദാനം ചെയ്യുന്ന പാപക്ഷമ സ്വീകരിക്കുവാൻ നിങ്ങൾ തയ്യാറാണോ?
പിതാവേ നിന്നിൽ നിന്നും എന്നെ അകറ്റി എന്റെ വീഴ്ചക്കു കാരണമാക്കുന്ന എന്തെങ്കിലും ഉണ്ടോയെന്ന് എന്റെ ഹൃദയത്തെ ശോധന ചെയ്യേണമേ. എന്നെ ശുദ്ധീകരിച്ചു, ക്ഷമിച്ചു, അങ്ങയുടെ മഹത്വത്തിനായി ഉപയോഗിക്കേണമേ.
ഇന്നത്തെ വചനം | ഹോശേയ 14:1–4
1 യിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിച്ചെല്ലുക; നിന്റെ അകൃത്യംനിമിത്തം അല്ലോ നീ വീണിരിക്കുന്നത്.
2 നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്ന് അവനോട്: സകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ; എന്നാൽ ഞങ്ങൾ ഞങ്ങളുടെ അധരാർപ്പണമായ കാളകളെ അർപ്പിക്കും.
3 അശ്ശൂർ ഞങ്ങളെ രക്ഷിക്കയില്ല; ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടുകയോ ഇനി ഞങ്ങളുടെ കൈവേലയോട്: ഞങ്ങളുടെ ദൈവമേ എന്നു പറകയോ ചെയ്കയില്ല; അനാഥന് തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ എന്നു പറവിൻ.
4 ഞാൻ അവരുടെ പിന്മാറ്റത്തെ ചികിത്സിച്ചു സൗഖ്യമാക്കും; എന്റെ കോപം അവനെ വിട്ടുമാറിയിരിക്കയാൽ ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും.