ഗുരുവിന്റെ അനുയായികൾക്ക് എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഒരു നിമിഷത്തിൽ അവർ കണ്ടിട്ടുള്ളതിലേക്കും ജ്ഞാനിയും സ്നേഹനിധിയുമായ വ്യക്തിയെ ശ്രവിക്കുകയായിരുന്നു. അടുത്ത നിമിഷത്തിൽ നീതിയില്ലാത്ത ഒരു വിധിയിൽ, ജീവിക്കാൻ യോഗ്യതയില്ലാത്തവനായി മരണത്തിന് വിധിക്കപ്പെട്ടു. അവൻ ഇപ്പോൾ ഇല്ല. ഭാവിയെക്കുറിച്ചുള്ള ഗുരുവിന്റെ ദർശനവും ജീവിതവും താൻ വന്നതിനേക്കാൾ വേഗത്തിൽ അവസാനിച്ചതുപോലെ തോന്നി. 3 ദിവസത്തെ ഒളിവിലെ വാസത്തിന് ശേഷം അപ്രതീക്ഷിതമായതൊന്ന് സംഭവിക്കുന്നത് ഗുരുവിന്റെ സുഹൃത്തുക്കൾ കണ്ടു. അവരുടെ ഭാവം വേഗത്തിൽ മാറി. ആദ്യം ഒരു കൂട്ടം സ്ത്രീകൾ ഗുരുവിനെ അടക്കിയിരുന്ന കല്ലറ ശൂന്യമാണെന്ന് പറഞ്ഞു. താൻ ഗുരുവിനെ കണ്ടെന്നും സംസാരിച്ചെന്നും ഒരുവൾ പറഞ്ഞു. വൈകാതെ എല്ലാ കൂട്ടത്തിലെയും സ്ത്രീകളും പുരുഷന്മാരും അവരെല്ലാവരും അവനെ കണ്ടു എന്ന് പറഞ്ഞു.

സുഹൃത്തുക്കളുടെ ജീവിതം നാടകീയമായി മാറി. തുടർന്നുള്ള ദിവസങ്ങളിലും വർഷങ്ങളിലും അവരിൽ പലരും തങ്ങളുടെ കഥ തള്ളിപ്പറയാത്തതിനാൽ കൊല്ലപ്പെട്ടു. അടക്കിപ്പിടിച്ച സംഭാഷണങ്ങളിലും കതകുകളുടെ പുറകിലും ഗുരുവിന്റെ ശത്രുക്കൾ അവന്റെ സുഹൃത്തുക്കളുടെ ഈ വെളിപ്പെടുത്തൽ എങ്ങനെ ഇല്ലാതാക്കാമെന്ന് ആരാഞ്ഞു. ആളുകൾ ജീവൻ രക്ഷിക്കാൻ കള്ളം പറയുമെന്നും നഷ്ടപ്പെടുത്താൻ പറയില്ലെന്നും അവർക്കറിയാമായിരുന്നു. സത്യമെന്ന് അവർ വിശ്വസിക്കുന്നതിനുവേണ്ടി ചിലർ മരിക്കാനും തയ്യാറാകുമെന്ന് അവർക്കറിയാമായിരുന്നു. എന്നാൽ, ഗുരുവിന്റെ അനുയായികൾ ഒരു വിശ്വാസമെന്നതിലുപരിയായി കഷ്ടം സഹിക്കാൻ തയ്യാറാണെന്ന് അവർ വേഗത്തിൽ മനസ്സിലാക്കി. അവരുടെ ഗുരുവിനെ തന്റെ മരണത്തിന് ശേഷം – ജീവനുള്ളവനായും ആരോഗ്യത്തോടെയും- കണ്ടു എന്ന അവകാശവാദത്തിന് വേണ്ടി അവർ മരിക്കാൻ വരെ തയ്യാറാണ്.

ഗുരുവിന് അവർക്കായി മറ്റൊരു വിസ്മയം കൂടിയുണ്ടായിരുന്നു. അവർ ഒരു മലയിൽ സംസാരിച്ചുകൊണ്ട് നിന്നപ്പോൾ, അവൻ ഗുരുത്വബലത്തെ തോല്പിച്ച് ഭാരരഹിതനായി നിലത്തുനിന്ന് ഉയർന്ന് മേഘത്തിൽ അപ്രത്യക്ഷനായി. സുഹൃത്തുക്കൾ വായുവിലേക്ക് നോക്കി സംസാരിക്കുവാൻ കഴിയാതെ നിന്നപ്പോൾ, രണ്ട് ദൂതന്മാർ വന്ന് അവരോടു പറഞ്ഞു, “നിങ്ങൾ അവനെ പോകുന്നവനായി കണ്ടു, അത് പോലെ അവൻ മടങ്ങി വരും”. അവർ പ്രതീക്ഷിക്കാത്ത നാഴികയിൽ അവർക്കായി മടങ്ങിവരുമെന്ന് ഗുരു തന്നെ പറഞ്ഞത് സുഹൃത്തുക്കൾ പിന്നീട് ഓർത്തു .

DONATE

ഗുരുവിന്റെ പൊതു ജീവിത കാലത്ത് താനും മറ്റു ദുരുപദേശക്കാരുടെ രീതികൾ പിന്തുടരുമെന്ന് ചിലർ വിശ്വസിച്ചു. അവനെ ഒരു ആൾമാറാട്ടക്കാരനായി തുറന്നുകാട്ടിയാൽ അവന്റെ സുഹൃത്തുക്കൾ അനുഭവിച്ച് മനസ്സിലാക്കികൊള്ളും എന്നവർ കരുതി. അതിന്റെ വിപരീതമാണ് സംഭവിച്ചത്. ഗുരു പോയതിന് ശേഷം അവർ എണ്ണത്തിലും തീഷ്ണതയിലും പെരുകി. വാർത്ത അവിടെയെങ്ങും പരന്നപ്പോൾ, ഒരു ഗുരുവിനെക്കാൾ വലിയ ഒരുവൻ അവരെ സന്ദർശിച്ചു എന്ന് പലരും വിശ്വസിച്ചു. ആ പ്രസ്ഥാനത്തിന്റെ കാഴ്ച്ചപ്പാടിൽ എല്ലാ സൂചനകളും, മഹാരാജാവ് തന്നെ തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു എന്നതാണ്.

പലരും ഈ വിവരണം ശ്രദ്ധപിടിച്ചു പറ്റുന്നതു മാത്രമല്ല ജീവിതം മാറ്റിമറിക്കുന്നതാണ് എന്ന് തിരിച്ചറിഞ്ഞു. ഈ കഥ പൊതുവേദികളിലും, ചന്തസ്ഥലത്തും, കുടുംബ കൂട്ടായ്മകളിലും പങ്കുവച്ചു. മരത്തിന്മേലുള്ള രാജാവിന്റെ മരണം മേൽനോട്ടക്കാരുടെ ആദ്യത്തെ തോട്ടത്തിന്റെ നടുവിൽ താൻ തന്നെ നട്ട രണ്ടു മരങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് നഗരതെരുക്കളിലും ഗ്രാമപ്രദേശത്തും, യുവാക്കളും പ്രായമായവരും ഒരുപോലെ കേട്ടു. മേൽനോട്ടക്കാരുടെ ചരിത്രത്തിന്റെ ആരംഭത്തിൽ രണ്ടു മരത്തിൽ ഒന്നിനെ ചൂണ്ടി രാജാവ് പറഞ്ഞു, “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നുന്നവൻ മരിക്കും”

ആദ്യ ദമ്പതികൾ ആ വൃക്ഷത്തിൽനിന്ന് തിന്നപ്പോൾ അവർ ആത്മീകമായി മരിച്ചു ഭൗതികമായി മരിക്കാൻ ആരംഭിച്ചു. ആത്മീക വേർപാടിനും നശ്വരതയോടുമൊപ്പം രാജാവിൽ നിന്നുള്ള വേർപാടും വന്നു. ഇപ്പോൾ ഈ രണ്ടു മരങ്ങൾക്കും ഇടയിൽ മൂന്നാമതൊരു മരം നില്കുന്നു. വിലക്കപ്പെട്ട മരത്തിൽനിന്നും കഴിച്ച മേൽനോട്ടക്കാരുടെ തീരുമാനത്തിന് രാജാവ് മരിച്ച മൂന്നാമത്തെ മരം മൂലം പകരം നൽകി.

ഇക്കാലമത്രയും വ്യക്തിപരമായും സ്വമനസ്സാലും അവരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വിലനൽകുന്നതിലൂടെ അവൻ തന്റെ ദർശനം പൂർത്തിയാക്കുന്നതിനും ജനത്തെ സംരക്ഷിക്കുന്നതിനായി പദ്ധതി ഒരുക്കി.

അവസാനം, രാജാവിന്റെ പദ്ധതി പറയാനാകും. ഇക്കാലമത്രയും വ്യക്തിപരമായും സ്വമനസ്സാലും അവരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വില നൽകുന്നതിലൂടെ അവൻ തന്റെ ദർശനം പൂർത്തിയാക്കുന്നതിനും ജനത്തെ സംരക്ഷിക്കുന്നതിനായി പദ്ധതി ഒരുക്കി. അപ്പോഴെല്ലാം നന്മതിന്മകളെ പറ്റിയുള്ള അറിവിന്റെ വൃക്ഷത്തിൽ നിന്നും ഭക്ഷിച്ചതു കാരണം മരണത്തിനായി വിധിക്കപ്പെട്ടവർക്ക് പകരം സ്വയം യാഗമാകുവാൻ അവൻ പദ്ധതിയൊരുക്കുകയായിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ, രാജാവിന്റെ സ്നേഹിതർ ലോകം മുഴുവൻ സഞ്ചരിച്ച് എല്ലാ രാജ്യങ്ങളിലെയും ജനങ്ങളോടും ഒരു പുതിയ മരത്തെപ്പറ്റിയുള്ള വാർത്ത വ്യാപിപ്പിച്ചു- മേൽനോട്ടക്കാരുടെ തെറ്റായ തിരഞ്ഞെടുപ്പിന് വില നൽകുവാനായി ഉപയോഗിച്ച വിടുതലിന്റെ മരം.

ഈ സന്ദേശം എല്ലാവർക്കുമുള്ളതാണ്. തന്റെ വാഗ്ദാനം സ്വീകരിക്കുന്ന ഏവർക്കും മഹാരാജാവ് പൗരത്വവും വിശേഷാധികാരവും നൽകും. താൻ മടങ്ങി വരുന്നവരെയും, തന്നെ രാജാവായി സ്വീകരിക്കുകയും പാപക്ഷമയും നിത്യജീവനും എന്ന തന്റെ വാഗ്ദാനത്തിൽ വിശ്വസിക്കുകയും ചെയ്യുന്നവരുടെ ഹൃദയങ്ങളിലാണ് തന്റെ രാജ്യത്തിൻറെ മണ്‌ഡലം നിലകൊള്ളുന്നത്.

രാജാവിന്റെ കഥ സ്നേഹത്തിന്റെയും ദയയുടെയും കഥയാണ്. സ്വന്തം യോഗ്യതകൊണ്ട് ആരും പറുദീസയിലേക്ക് മടങ്ങുന്നില്ല.

രാജാവിന്റെ കഥ സ്നേഹത്തിന്റെയും ദയയുടെയും കഥയാണ്. സ്വന്തം യോഗ്യതകൊണ്ട് ആരും പറുദീസയിലേക്ക് മടങ്ങുന്നില്ല. രാജാവിന്റെ ഇരുപുറവുമുണ്ടായിരുന്ന അക്രമികളെപ്പോലെയാണ് എല്ലാവരും മടങ്ങി വരുന്നത്. സ്വയം രക്ഷിക്കാൻ കഴിയാത്തതിന് ഒരുവൻ രാജാവിനെ പരിഹസിച്ചു. മറ്റെയാൾ തന്റെ തെറ്റുകൾ ഏറ്റുപറഞ്ഞുകൊണ്ട് രാജാവിനോട് പറഞ്ഞു “നീ രാജ്യത്വം പ്രാപിച്ചു വരുമ്പോൾ എന്നെയും ഓർക്കേണമേ”. വിശ്വസത്തിന്റെ ആ ചെറിയ ആവശ്യത്തിന് മറുപടിയായി രാജാവ് പറഞ്ഞു, “ഇന്ന് നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും”.