ആശ്വാസത്തിന്റെ കൈ
സങ്കീർണ്ണമായ ഓപ്പൺ ഹാർട്ട് സർജറിയിൽ നിന്ന് ഞാൻ ഉണർന്നപ്പോൾ എനിക്ക് ഒരു അലെർജിക് റിയാക്ഷൻ ഉണ്ടായി. ഞാൻ കുഴഞ്ഞുവീണു, തൊണ്ടയിൽ ഒരു ട്യൂബ് ഉണ്ടായിരുന്നു. എന്റെ ശരീരം ശക്തമായി വിറക്കാൻ തുടങ്ങി. ഒരു ഘട്ടത്തിൽ, എന്റെ കട്ടിലിന്റെ വലതുവശത്തുള്ള ഒരു നേഴ്സ് അസിസ്റ്റന്റ് പെട്ടെന്ന് വന്ന് എന്നെ കൈയിൽ പിടിച്ചു. അതൊരു അപ്രതീക്ഷിത നീക്കമായിരുന്നു, എനിക്ക് അതൊരു മൃദുസ്പർശനമായിരുന്നു. ഞാൻ വിശ്രമിക്കാൻ തുടങ്ങി, അത് എന്റെ ശരീരം വല്ലാതെ വിറയ്ക്കുന്നത് നിർത്തി.
മറ്റ് രോഗികളിൽ ഇതേ അനുഭവം കണ്ടിട്ടുള്ളതിനാൽ, തൻ്റെ ഒരു കൈ എനിക്കും ആവശ്യമായിരിക്കുമെന്നു ആ നഴ്സിന് അറിയാമായിരുന്നു. തന്റെ മക്കൾ കഷ്ടപ്പെടുമ്പോൾ ദൈവം എങ്ങനെ ആശ്വാസം ഉപയോഗിക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമായിരുന്നു അത്.
ഏതൊരു പരിചാരകനും ആശ്വാസം എന്നത് ശക്തവും അവിസ്മരണീയവുമായ ഒരു ഉപകരണമാണ്, അത് ദൈവത്തിന്റെ ടൂൾബോക്സിന്റെ ഒരു പ്രധാന ഭാഗമാണെന്ന് 2 കൊരിന്ത്യർ 1: 3-4-ൽ പൗലോസ് നമ്മോട് പറയുന്നു. മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ ദൈവം നമുക്ക് നൽകുന്ന ആശ്വാസത്തിന്റെ ഓർമ്മ ഉപയോഗിക്കണമെന്ന് പറഞ്ഞുകൊണ്ട് തന്റെ ആശ്വാസത്തിന്റെ സ്വാധീനം വർദ്ധിപ്പിക്കുന്നു (വി.വി. 4-7). ഇത് അവന്റെ മഹത്തായ സ്നേഹത്തിന്റെ മറ്റൊരു അടയാളമാണ്, അത് നമുക്ക് മറ്റുള്ളവരുമായി പങ്കിടാൻ കഴിയുന്ന ഒന്നാണ്-ചിലപ്പോൾ ഏറ്റവും ലളിതമായ ആംഗ്യങ്ങളിലൂടെ.
എഴുതിയത്: റാണ്ടി കിൽഗോർ
|
|