2 കൊരിന്ത്യർ 5:17
ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു;
പഴയത് കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു!

ഒരു പുതിയ ജീവിതം

ഹായം ആവശ്യമായ ആ കൗമാരക്കാർ യൂത്ത് റൂമിലെ കസേരകളിൽ നിരന്നപ്പോൾ വില്യം തല കുനിച്ചു, നിശബ്ദമായ പ്രാർത്ഥിച്ചു, തുടർന്ന് സംസാരിച്ചു. “ഞാൻ ജയിലിൽ കഴിഞ്ഞത് മറക്കാൻ ചിലർ എന്നെ അനുവദിക്കുന്നില്ല,” വില്യം പറഞ്ഞു. “ചെയ്ത എല്ലാ മോശം കാര്യങ്ങളേയും എന്നെ മറക്കാൻ അനുവദിക്കാത്തത് ചില സമയങ്ങളിൽ ഞാൻ തന്നെയാണ്.” അയാൾ വേദപുസ്തകം ഉയർത്തി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, “പക്ഷേ എനിക്കൊരു പുതിയ ജീവിതം തന്നു” എന്ന് ദൈവം പറയുന്നു. “ദൈവം നിങ്ങൾക്കും ഇതേ ദാനം വാഗ്ദാനം ചെയ്യുന്നു.” വില്യമിനേപ്പോലെ നമ്മിൽ ചിലരും നാം പാപക്ഷമ പ്രാപിച്ചു എന്നും, രക്ഷിക്കപ്പെട്ടു, വീണ്ടെടുക്കപ്പെട്ടു, യഥാസ്ഥാനപ്പെടുത്തി എന്നും, നമ്മെ ബന്ധിച്ചിരുന്ന പഴയ പാപത്തിനാലല്ല മറിച്ച് രക്ഷിതാവിനാൽ നിർവചിക്കപ്പെടുന്ന പുതുസൃഷ്ടിയായി എന്നും അംഗീകരിക്കാൻ പ്രയാസപ്പെടുന്നവരാണ്. പാപികളിൽ ഒന്നാമനെന്ന് സ്വയം വിളിച്ച അപ്പോസ്തലനായ പൗലോസും (1 തിമൊഥെയോസ് 1:12-17), യേശുവിൽ വിശ്വസിച്ചവർ മറ്റുള്ളവരെ മാനുഷിക കാഴ്ചപ്പാടിൽ കാണരുതെന്ന് ഉറപ്പിക്കുന്നു (2 കൊരിന്ത്യർ 5:16). യേശുവിന്റെ മരണ പുനരുദ്ധാനത്തിലൂടെ ദൈവത്തോടു നിരപ്പു വന്ന പുതു മനുഷ്യരായ (അല്ലെങ്കിൽ പുതിയ സൃഷ്ടിയായ) എന്ന നിലയിൽ നമ്മുടെ പാപങ്ങൾ ഇനി മേൽ നമ്മോട് കണക്കിടുന്നില്ല (വാ 17-19). ഈ പുതിയ വ്യക്തിത്വം ലഭിച്ച ദൈവമക്കൾ ക്രിസ്തുവിന്റെ ജീവിക്കുന്ന സ്ഥാനപതികൾ ആയിത്തീരുന്നു (വാ. 20). നമ്മുടെ മുൻകാല പാപങ്ങൾക്ക് നമ്മെ ഇനി കുടുക്കുവാനോ കളങ്കപ്പെടുത്താനോ സാധ്യമല്ല.

ദൈവത്തിന്റെ എക്കാലവും മതിയായ കൃപക്കു പകരം സ്വന്തം അപര്യാപ്തതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ദൈവത്തിൽ ആശ്രയിച്ചു ജീവിക്കാൻ പ്രയാസമാണ്. എന്നാൽ ആ പരീക്ഷയിലും ദൈവം രക്ഷിക്കപ്പെട്ടവരായി കാണുവാൻ നമ്മെത്തന്നെ സഹായിക്കും. ക്രിസ്തുവിനായി ജീവിക്കാൻ വിളിക്കപ്പെട്ടും ശക്തീകരിക്കപ്പെട്ടും, അവനിൽ നമുക്കുള്ള പ്രത്യാശ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുന്നവരായും ഇരിക്കാൻ ദൈവം നമ്മെ സഹായിക്കും.

സോചിൽ ഡിക്സൺ

എപ്പോഴാണ് നിങ്ങളുൾപ്പെടെ ആരെങ്കിലും നിങ്ങൾ മുൻകാല പാപങ്ങളിൽ കുടുങ്ങി കളങ്കപ്പെട്ടു എന്ന് വിശ്വസിക്കുവാൻ പ്രേരിപ്പിച്ചത്? എങ്ങെനെയാണ് യേശുവിന്റെ നിങ്ങളുടെ പാപങ്ങൾക്കായുള്ള ത്യാഗവും പാപക്ഷമയും നിങ്ങളെ ഭാവിയിലേക്ക് പ്രത്യാശയുള്ളവനാക്കുന്നത്?

ശക്തനാം യേശുവേ, നീ നൽകിയ പുതിയ ജീവിതം യഥാർഥമായി ലഭിച്ചു എന്ന ബോധ്യത്തിൽ ജീവിക്കുവാനും നിന്നിൽ ആശ്രയിക്കുന്നവർക്ക് നൽകുന്ന പുതിയ ജീവിതത്തിന്റെ ദാനം സ്വീകരിക്കുവാൻ മറ്റുള്ളവരെ ഉത്സാഹപ്പെടുത്തുന്നവനായും ഇരിക്കുവാൻ എന്നെ സഹായിക്കേണമേ.

ഇന്നത്തെ വചനം | 2 കൊരിന്ത്യർ 5:11–21

11 ആകയാൽ കർത്താവിനെ ഭയപ്പെടേണം എന്ന് അറിഞ്ഞിട്ടു ഞങ്ങൾ മനുഷ്യരെ സമ്മതിപ്പിക്കുന്നു; എന്നാൽ ദൈവത്തിനു ഞങ്ങൾ വെളിപ്പെട്ടിരിക്കുന്നു; നിങ്ങളുടെ മനസ്സാക്ഷികളിലും വെളിപ്പെട്ടിരിക്കുന്നു എന്ന് ഞാൻ ആശിക്കുന്നു.

12 ഞങ്ങൾ പിന്നെയും ഞങ്ങളെത്തന്നെ നിങ്ങളോടു ശ്ലാഘിക്കയല്ല, ഹൃദയം നോക്കിയിട്ടല്ല, മുഖം നോക്കിയിട്ടു പ്രശംസിക്കുന്നവരോട് ഉത്തരം പറവാൻ നിങ്ങൾക്കു വക ഉണ്ടാകേണ്ടതിനു ഞങ്ങളെക്കുറിച്ചു പ്രശംസിപ്പാൻ നിങ്ങൾക്കു കാരണം തരുകയത്രേ ചെയ്യുന്നത്.

13 ഞങ്ങൾ വിവശന്മാർ എന്നു വരികിൽ ദൈവത്തിനും സുബോധമുള്ളവർ എന്നു വരികിൽ നിങ്ങൾക്കും ആകുന്നു.

14 ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു; എല്ലാവർക്കുംവേണ്ടി ഒരുവൻ മരിച്ചിരിക്കെ,

15 എല്ലാവരും മരിച്ചു എന്നും ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കുവേണ്ടി മരിച്ച് ഉയിർത്തവനായിട്ടുതന്നെ ജീവിക്കേണ്ടതിന് അവൻ എല്ലാവർക്കുംവേണ്ടി മരിച്ചു എന്നും ഞങ്ങൾ നിർണയിച്ചിരിക്കുന്നു.

16 ആകയാൽ ഞങ്ങൾ ഇന്നുമുതൽ ആരെയും ജഡപ്രകാരം അറിയുന്നില്ല; ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞു എങ്കിലും ഇനിമേൽ അങ്ങനെ അറിയുന്നില്ല.

17 ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയത് കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.

18 അതിനൊക്കെയും ദൈവംതന്നെ കാരണഭൂതൻ; അവൻ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നിരിക്കുന്നു.

19 ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്റെ വചനം ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു.

20 ആകയാൽ ഞങ്ങൾ ക്രിസ്തുവിനുവേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്ന് ക്രിസ്തുവിനു പകരം അപേക്ഷിക്കുന്നു; അത് ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു.

21 പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്, അവൻ നമുക്കുവേണ്ടി പാപം ആക്കി.

കുരിശ് ക്രൈസ്തവധർമ്മത്തിന്റെ ആഗോള പ്രതീകമാണ്…
ഒരു ദണ്ഡ് തിരശ്ചീനവും; മറ്റൊന്ന് ലംബവും… ഒന്ന്
അവന്റെ സ്നേഹത്തിന്റെ വ്യാപ്തി കാണിക്കുന്നു; മറ്റേത് അവന്റെ
വിശുദ്ധിയുടെ ഉയരവും. കുരിശ് ഒരു സന്ധിക്കുന്നിടമാണ്…
ദൈവം തന്റെ നിലവാരം താഴ്ത്താതെ തന്റെ മക്കളോട് ക്ഷമിക്കുന്നിടം.
മാക്സ് ലുകാടോ

∼∼∼

നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്
അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി;
അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു.
1 പത്രോസ് 2:24

∼∼∼

കുരിശിലെ മരണത്തിൽ യേശു നമ്മുടെ എല്ലാ തെറ്റുകുറ്റങ്ങളും
സ്വയം വഹിക്കുകയും നമുക്ക് പാപക്ഷമ വാഗ്ദാനം ചെയ്യുകയും ചെയ്തു.
അവൻ നമ്മുടെ ഭാരം ചുമന്നതിനാൽ നാം
അർഹിക്കുന്ന ശിക്ഷ അനുഭവിക്കേണ്ടതില്ല.
മാർവിൻ വില്യംസ്

∼∼∼

നിങ്ങളുടെ ഭൂതകാലം എന്തു തന്നെ ആയിരുന്നാലും നിലവിലെ സാഹചര്യം എങ്ങനെതന്നെ ആയിരുന്നാലും, ഒരു നിമിഷം പോലും സ്നേഹമായവനെ ദൂരത്തു നിർത്തരുത്. യേശു പറയുന്നത് കേൾക്കുക, “നിങ്ങൾ ആരായിരുന്നു എന്നതോ എന്തായിരുന്നു എന്നതോ വിഷയമല്ല, ഞാൻ സമ്പൂർണമായി നിന്നോട് ക്ഷമിക്കുന്നു!
നിന്നെ ഞാൻ എന്നേക്കും സ്നേഹിക്കുന്നു.
ലെൻ വുഡ്സ്

നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു
1 യോഹന്നാൻ 1:9

∼∼∼

യേശു തന്നെ കുരിശിൽ തറച്ചവരോട് ക്ഷമിച്ചു എങ്കിൽ, ദൈവം എന്നോടും നിന്നോടും ക്ഷമിക്കുകയും ചെയ്തു എങ്കിൽ, നിങ്ങൾക്കെങ്ങനെ മറ്റുള്ളവരോട് ക്ഷമിക്കാതിരിക്കുവാൻ കഴിയും?
ആൻ ഗ്രഹാം ലോറ്റ്സ്

∼∼∼

എല്ലാവരും മരിച്ചു എന്നും ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കുവേണ്ടി മരിച്ച് ഉയിർത്തവനായിട്ടുതന്നെ ജീവിക്കേണ്ടതിന് അവൻ എല്ലാവർക്കുംവേണ്ടി മരിച്ചു എന്നും ഞങ്ങൾ നിർണയിച്ചിരിക്കുന്നു
2 കൊരിന്ത്യർ 5:15

∼∼∼

യേശു അവളോട്: ഞാൻതന്നെ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.
യോഹന്നാൻ 11:25

 

banner image