ചെന്നായയെ ഊട്ടുന്നു

ചെന്നായയെ ഊട്ടുന്നു

ചെന്നായയെ ഊട്ടുന്നു

വായിക്കുക: റോമർ 6:15-23
കർത്താവായ യേശുക്രിസ്തുവിനെത്തന്നെ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിനായി ചിന്തിക്കരുത്. —റോമർ 13:14

ഒരു പഴയ ചെറോക്കി തലവൻ തന്റെ കൊച്ചുമകനോടൊപ്പം കത്തുന്ന തീയുടെ മുമ്പിൽ ഇരിക്കുകയായിരുന്നു. ആ ബാലൻ തൻ്റെ ഗോത്രവർഗ വിലക്ക് ലംഘിച്ചു, അവനെ അത് ചെയ്യാൻ പ്രേരിപ്പിച്ചത് എന്താണെന്ന് മനസ്സിലാക്കാൻ അവനെ സഹായിക്കാൻ അവന്റെ പിതാമഹൻ ആഗ്രഹിച്ചു. “നമ്മുടെ ഉള്ളിൽ രണ്ട് ചെന്നായ്ക്കൾ ഉള്ളതുപോലെയാണ് ഇത്,” അദ്ദേഹം പറഞ്ഞു. “ഒന്ന് നല്ലത്, മറ്റൊന്ന് മോശമാണ്. രണ്ടും നമ്മുടെ അനുസരണം ആവശ്യപ്പെടുന്നു.”

“ആരാണ് വിജയിക്കുന്നത്?” കുട്ടി ചോദിച്ചു.

“നമ്മൾ ഭക്ഷണം കൊടുക്കുന്നയാൾ!” പിതാമഹൻ പറഞ്ഞു.

യേശുവിനെ അനുഗമിക്കുന്ന എല്ലാവർക്കും ആ വെല്ലുവിളിയുമായി ബന്ധമുണ്ടാകാം. സ്വാർത്ഥവും പാപപൂർണവുമായ ആഗ്രഹങ്ങളുമായി നമ്മൾ നിരന്തരമായി യുദ്ധം ചെയ്യുന്നു. ആദ്യം അവ ചെറിയ “നിരുപദ്രവകരമായ” ആഗ്രഹങ്ങളാണ്, എന്നാൽ അവ ശക്തമാവുകയും ആത്യന്തികമായി നമ്മെ നിയന്ത്രിക്കുകയും ചെയ്യും (റോമർ 6:16).

ചെറുത്തുനിൽക്കാൻ, പ്രലോഭനത്തിന്റെ ശക്തിയെക്കുറിച്ച് ബൈബിൾ നമ്മോട് പറയുന്നത് നാം വിശ്വസിക്കണം. പരിശുദ്ധാത്മാവ് അതിനെ ചെറുക്കാനും അതിന്റെ ശക്തിയിൽ നിന്ന് മോചനം നേടാനും നമ്മെ സഹായിക്കുമെന്നു നാം വിശ്വസിക്കണം.

അപ്പോൾ അതാ കഠിനമായ ഭാഗം വരുന്നു. ഒരു ദുഷിച്ച ആഗ്രഹം പോറ്റാൻ ആവശ്യപ്പെടുമ്പോൾ, നാം ഇല്ല എന്ന് പറയണം-ഒരുപക്ഷേ വീണ്ടും വീണ്ടും അവർത്തിക്കേണ്ടതായി വരാം. പൗലോസ് പറഞ്ഞു, “ജഡത്തിന്റെ ആഗ്രഹങ്ങളെ എങ്ങനെ തൃപ്തിപ്പെടുത്താമെന്ന് ചിന്തിക്കരുത്” (13:14).

ഓർക്കുക, നമ്മൾ നൽകുന്ന ഭക്ഷണം നമ്മെ നിയന്ത്രിക്കും.

എഴുതിയത്: ഡേവിഡ് എഗ്നർ

 

 

 

banner image