ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ.” മത്തായി 5:48

ഈ വാക്യങ്ങളിലെ നമ്മുടെ കർത്താവിന്റെ പ്രബോധനം എല്ലാ മനുഷ്യരോടും നമ്മുടെ പെരുമാറ്റത്തിൽ ഔദാര്യമുള്ളവരായിരിക്കുക എന്നതാണ്. ആത്മീയ ജീവിതത്തിൽ സഹജമായ ആഗ്രഹങ്ങൾക്കനുസരിച്ചു നടക്കുന്നതിൽ സൂക്ഷിച്ചു കൊള്ളുക. എല്ലാവർക്കും സഹജമായ ഇഷ്ടങ്ങളുണ്ട്; ചിലരെ നമുക്കിഷ്ടമാണ് മറ്റു ചിലരെ അല്ല താനും. ഒരിക്കലും നാം ഈ ഇഷ്ടാനിഷ്ടങ്ങളെ നമ്മുടെ ക്രിസ്തീയ ജീവിതത്തെ ഭരിക്കാൻ അനുവദിക്കരുത്. ദൈവം വെളിച്ചത്തിൽ ഇരിക്കുന്നത് പോലെ നാം “വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ” നമുക്ക് യാതൊരു സഹജമായ ഇഷ്ടവും ഇല്ലാത്ത ആളുകളുമായി ദൈവം ന്മുക്ക് കൂട്ടായ്മ തരും.

കർത്താവ് നമുക്ക് നൽകുന്ന മാതൃക ഒരു നല്ല മനുഷ്യന്‍റേതല്ല, ഒരു നല്ല ക്രിസ്ത്യാനിയുടേത് പോലും അല്ല, മറിച്ച് ദൈവത്തെ തന്നെയാണ്. “നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ.” — ദൈവം നിങ്ങളോടു കാണിച്ചത് തന്നെ മറ്റു മനുഷ്യരോടും നിങ്ങൾ കാണിക്കുക; അങ്ങനെയെങ്കിൽ നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവ് സൽഗുണപൂർണ്ണനായിരിക്കുന്നതുപോലെ നാം സൽഗുണപൂർണ്ണരാണോ എന്ന് തെളിയിക്കാൻ യഥാർത്ഥ ജീവിതത്തിൽ ദൈവം നമുക്ക് ധാരാളം അവസരങ്ങൾ നൽകും. ഒരു ശിഷ്യനായിരിക്കുക എന്നതിന്റെ അർത്ഥം നാം മനഃപൂർവമായി മറ്റുള്ളവരിൽ ദൈവത്തിന്റെ താല്പര്യങ്ങളെ പ്രദർശിപ്പിക്കുന്നവരായിരിക്കുക എന്നതാണ്. “ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം…”

ക്രിസ്തീയ സ്വഭാവത്തിന്റെ പ്രകാശനം എന്നത് നന്മ ചെയ്യുകയല്ല ദൈവ സമാനരാകുകയാണ്. ദൈവാത്മാവ് നിങ്ങളെ ഉള്ളിൽ രൂപാന്തരപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിങ്ങൾ ജീവിതത്തിൽ നല്ല മാനുഷിക സ്വഭാങ്ങളല്ല‌ മറിച്ച് ദൈവിക സ്വഭാവങ്ങൾ പ്രകടിപ്പിക്കും നമ്മിലുള്ള ദൈവ ജീവൻ ദൈവികമാകാൻ ശ്രമിക്കുന്ന മാനുഷ ജീവനായിട്ടല്ല മറിച്ച് ദൈവിക ജീവിതമായിട്ടു തന്നെ വെളിപ്പെടും.ഒരു ക്രിസ്ത്യാനിയുടെ രഹസ്യം എന്നത് പ്രകൃത്യാതീതമായത് തന്നിൽ ദൈവകൃപയാൽ സ്വാഭാവിക പ്രകൃതി ആക്കിയിരിക്കുന്നു എന്നതാണ്. ഇത് അനുഭവവേദ്യമാകുന്നത് ദൈവവുമായുള്ള ബന്ധങ്ങളിലല്ല മറിച്ച് പ്രായോഗിക ജീവിതത്തിന്റെ വിശദാംശങ്ങളിലാണ്. വലിയ കോലാഹലം സൃഷ്ടിക്കുന്ന അവസ്ഥകളിൽ നാം എത്തിപ്പെടുമ്പോൾ, എല്ലാറ്റിന്റേയും നടുവിൽ അതിശയകരമായി നിലനിൽക്കുവാൻ തക്കവണ്ണം നമുക്ക് ശക്തിയുണ്ടെന്നത് നമ്മെ അത്ഭുതപ്പെടുത്തും.

-ഓസ്വാൾഡ് ചേമ്പേഴ്സ്

ചിന്തയ്ക്കായിട്ടുള്ളത്

ജീർണതയേക്കാൾ വേഗത്തിൽ നമ്മുടെ മനസ്സുമടുപ്പിക്കുന്ന മറ്റൊരു കാര്യമില്ല—ശാരീരിക സൗന്ദര്യത്തിന്റെ, സ്വാഭാവിക ജീവിതത്തിന്റെ, സൗഹാർദ്ദത്തിന്റെ കൂട്ടുകെട്ടിന്റെ, ജീർണത. ഇവയെല്ലാം ഒരു മനുഷ്യന്റെ മനസ്സുമടുപ്പിക്കുന്ന കാര്യങ്ങളാണ്. പക്ഷേ പൗലോസ് പറയുന്നു, നാം യേശുക്രിസ്തുവിൽ ആശ്രയിക്കുമ്പോൾ ഈ കാര്യങ്ങൾ നമ്മെ നിരുത്സാഹപ്പെടുത്തുന്നില്ല, അവയുടെ നടുവിലും വെളിച്ചം പ്രകാശിക്കുന്നു.

 

 

 

banner image