കരുണ ചെയ്യുന്നവർ പ്രസന്നതയോടെ ആകട്ടെ. (വാ. 8) (റോമർ 12:1-8)
കഴിഞ്ഞ വർഷം ഒരു ശനിയാഴ്ച, എന്റെ കുടുംബം സിറ്റി മാർക്കറ്റിലേക്ക് ഞങ്ങളുടെ ബൈക്കിൽ പോയി. ആഴ്ചയുടെ അവസാനം കാർ പാർക്കിൽ മുഴുവൻ കച്ചവട സ്റ്റാളുകളായിരിക്കും. ജൈവ ഉല്പന്നങ്ങളും ഭക്ഷണ പദാർത്ഥങ്ങളും സകലവിധ കരകൗശല വസ്തുക്കളും (ആഭരണങ്ങൾ, ചിത്രങ്ങൾ, മരത്തിലുള്ള നിർമ്മാണങ്ങൾ എന്നിവ ) കൊണ്ട് ആ പരിസരം നിറയും.
എന്റെ മകൻ ഒരു വലിയ കേക്ക് എടുത്തു. അതിന്റെ പണം നല്കാനായി ഞാൻ നിന്നത് ഒരു പ്രായമായ സ്ത്രീയുടെ പിന്നിലാണ്.ഉയരമുള്ള, എന്നാൽ കുറച്ച് കുനിഞ്ഞ അവർ അല്പം പഴകിയ ഡെനിം ഷർട്ടും ഒഴുകിക്കിടക്കുന്ന നീല സ്കർട്ടും ധരിച്ചിരുന്നു.കഴുത്തുവരെ ഇറങ്ങിക്കിടന്ന അവരുടെ വെള്ളി മുടി പ്രായത്തെ വെല്ലുന്ന സൗന്ദര്യം അവർക്ക് നല്കി. അവിടുന്ന് മാറാൻ ശ്രമിച്ച അവർ എന്റെ നേരെ തിരിഞ്ഞു. പെട്ടെന്ന് എന്നെ പിടിച്ചപ്പോൾ എനിക്ക് ആശ്ചര്യമായി. വളരെ മുട്ടി മുട്ടി ഞങ്ങൾ മുഖത്തോട് മുഖം നിന്നു. ഒരു സന്ദേഹവുമില്ലാതെ പുഞ്ചിരിച്ചു കൊണ്ട് അവർ എന്റെ ഊശാന്താടിയിലേക്ക് വിരൽ ചൂണ്ടി.” അയ്യോ, ഇതെന്ത് രസമുള്ള മീശയും താടിയുമാണ് ” എന്ന് പതിഞ്ഞ ദയയുള്ള സ്വരത്തിൽ പറഞ്ഞ് അവർ ചിരിച്ചു.
ഈ മനുഷ്യത്വത്തിന്റെ ലളിതമായ പ്രകടനം കുറെ ദിവസം ഞാൻ സന്തോഷത്തോടെ ഓർത്തു. ആ അമൂല്യ വ്യക്തിത്വമുള്ള സ്ത്രീ എന്റെ മുഖത്ത് തലോടി കണ്ണുകളിൽ നോക്കി ആനന്ദത്തോടെ സംസാരിച്ചത് എത്ര സ്വാഭാവികമായിട്ടായിരുന്നു. നാം കണ്ടുമുട്ടുന്നവരോട്, പരിശുദ്ധാത്മ പ്രേരിതമായി, ഇതുപോലെ മനുഷ്യത്വവും ദയയും പ്രകടിപ്പിക്കുന്നത് എത്ര ശക്തിയുള്ള കാര്യമാണെന്ന് പൗലോസ്സിനറിയാമായിരുന്നു.” പലരായ നാം … തമ്മിൽ അവയവങ്ങൾ” (റോമർ 12:5) ആണെന്ന് പൗലോസ് ഓർമ്മിപ്പിക്കുന്നു. നമുക്ക് അന്യോന്യം ആവശ്യമുണ്ട്. മനുഷ്യത്വത്തിന്റെ വാക്കുകളും സ്പർശനവും മനസ്സലിവും നമുക്കണ്ടാകണം. വലിയ ത്യാഗത്തിന്റെ പ്രകടനങ്ങളല്ല പ്രാഥമികമായി നമ്മെക്കുറിച്ചുള്ള വിഭാവന; ലളിതമായ വിധമുള്ള ദയയും ആഥിത്യവും താല്പര്യവും കാണിക്കുക എന്നതാണ്.
” കരുണ ചെയ്യുന്നവൻ പ്രസന്നതയോടെ” ചെയ്യട്ടെ (വാ.8) എന്നാണ് പൗലോസ് പറയുന്നത്. ദൈവത്തിന്റെ ദയ നമ്മിലൂടെ മറ്റുള്ളവരിലേക്ക് പ്രവഹിക്കട്ടെ.
എഴുതിയത് ടിം: വിൻ കോളിയർ
ചിന്തയ്ക്കായിട്ടുള്ളത്
റോമർ 12: 9 -10 വായിക്കുക. മറ്റുള്ളവരെ സ്നേഹിക്കുന്നതായി നടിക്കുന്നതും യഥാർത്ഥമായി സ്നേഹിക്കുന്നതും തമ്മിൽ തിരിച്ചറിയാൻ ശ്രമിക്കുക.
ആരെങ്കിലും നിങ്ങളോട് ദയ കാണിച്ചത് നിങ്ങളെ എങ്ങനെയാണ് സ്വാധീനിച്ചത്? ദൈവം എപ്പോഴാണ് നിങ്ങളോട് ദയ കാണിച്ചത്? ആരോടാണ്, എവിടെയാണ് നിങ്ങൾ ഇന്ന് ദയ കാണിക്കുന്നത്?
|
|
|