“ഞാൻ നിന്റെ ദൃഷ്ടിയിൽനിന്നു ഛേദിക്കപ്പെട്ടുപോയി” എന്നു ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു. എങ്കിലും എനിക്ക് സഹായം ആവശ്യമായിരുന്നപ്പോൾ ദയയ്ക്കായുള്ള എന്റെ വിളി നീ കേട്ടു.. —സങ്കീർത്തനം 31:22

അൻ്റാർട്ടിക്കയിലെ 9 മാസം നീണ്ടുനിൽക്കുന്ന ശൈത്യകാലത്ത്, ഭൂഖണ്ഡം ഇരുട്ടിൽ മുങ്ങുകയും താപനില -82 ഡിഗ്രി സെൽഷ്യസിലേക്ക് താഴുകയും ചെയ്യുന്നു. ഫെബ്രുവരി അവസാനം മുതൽ നവംബർ വരെ വിമാനങ്ങൾ നിർത്തുകയും, ഫലത്തിൽ പുറത്തുനിന്നുള്ള സഹായത്തിൽ നിന്ന് വിച്ഛേദിക്കപ്പെടുകയും ചിതറിക്കിടക്കുന്ന ഗവേഷണ കേന്ദ്രങ്ങളിൽ തൊഴിലാളികൾ ഒറ്റപ്പെടുകയും ചെയ്യുന്നു. എന്നിട്ടും 2001-ൽ, ധ്രുവപ്രദേശത്തെ ശൈത്യകാലത്തെ തുളച്ചുകയറുകയും രണ്ട് ധീരമായ രക്ഷാദൗത്യങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് വിമാനമാർഗ്ഗം പറത്തുകൊണ്ടുവരികയും ചെയ്തു.

നമുക്കെല്ലാവർക്കും നിസ്സഹായത അനുഭവപ്പെടുകയും ചില സമയങ്ങളിൽ എല്ലാത്തിൽനിന്നും വിച്ഛേദിക്കപ്പെട്ടതായി തോന്നുകയും ചെയ്യുന്നു. ദൈവത്തിനുപോലും നമ്മുടെ നിലവിളി കേൾക്കാനോ ഉത്തരം നൽകാനോ കഴിയില്ലെന്ന് തോന്നിയേക്കാം. കഷ്ടകാലത്തു സങ്കീർത്തനക്കാരനായ ദാവീദിന്റെ ഭയം ഇതായിരുന്നു: “ഞാൻ നിന്റെ ദൃഷ്ടിയിൽനിന്നു ഛേദിക്കപ്പെട്ടുപോയി!” എന്നിട്ടും കർത്താവ് അവനെ മറന്നിട്ടില്ലെന്നും സന്തോഷിക്കാൻ കഴിഞ്ഞുവെന്നും അവൻ കണ്ടെത്തി: “സഹായത്തിനായി ഞാൻ നിന്നെ വിളിച്ചപ്പോൾ ദയയ്ക്കുവേണ്ടിയുള്ള എന്റെ നിലവിളി നീ കേട്ടു” (സങ്കീർത്തനം 31:22).

ഇന്ന് നിങ്ങളെ നിസ്സഹായരോ നിരാശരോ ആക്കുന്നത് ഏത് സാഹചര്യങ്ങളാണ്? മോശം ആരോഗ്യം? തകർന്ന ബന്ധങ്ങൾ? വലിയ ആവശ്യത്തിലായിരിക്കുന്ന ഒരു കുടുംബാംഗം? യേശുക്രിസ്തുവിൽ, ദൈവം തന്റെ വീണ്ടെടുപ്പിൻറെ സ്നേഹത്തിലൂടെ ധീരമായ രക്ഷാപ്രവർത്തനത്തിൽ നമ്മുടെ ലോകത്തിന്റെ ഇരുണ്ട ശൈത്യകാലത്തെ തുളച്ചുകയറി. അതിനാൽ ഏറ്റവും നിരാശാജനകമായ സാഹചര്യങ്ങളിലും നമ്മിൽ എത്തിച്ചേരാനും നമ്മുടെ ഭയത്തെ ശമിപ്പിക്കാനും അവിടത്തേക്ക് കഴിയും. ദൈവത്തിന്റെ അതിമഹത്തായ ശക്തിയിൽ നിന്നും താങ്ങിനിർത്തുന്ന സമാധാനത്തിൽ നിന്നും നാം ഒരിക്കലും വിച്ഛേദിക്കപ്പെട്ടിട്ടില്ല.

– ഡേവിഡ് സി മക്കാസ്ലാൻഡ്