നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.- എബ്രായർ 10:24-25

വില്യം എന്നു പേരുള്ള ഒരു കോളേജ് പാസ്റ്റർ നഗരത്തിലെ ഒരു പള്ളിയിൽ പ്രസംഗിക്കാൻ ക്ഷണിക്കപ്പെട്ടു. ആരാധന 2 1/2 മണിക്കൂർ നീണ്ടുനിന്നു. അത് അവസാനിച്ചപ്പോൾ, വില്യംസ് ക്ഷീണിതനായി, പാസ്റ്ററോട് ചോദിച്ചു, “ഇവരെ എങ്ങനെയാണ് ഇത്രയും സമയം ഈ പള്ളിയിൽ നിർത്തുന്നത്?”

അദേഹത്തിന്റെ സുഹൃത്ത് മറുപടി പറഞ്ഞു, “തൊഴിലില്ലായ്മ ഇവിടെ ഏതാണ്ട് 50 ശതമാനമാണ്. ഇതിനർത്ഥം, നമ്മുടെ ആളുകൾ ആഴ്ചയിൽ നടക്കുമ്പോൾ, അവർ കാണുന്നതും കേൾക്കുന്നതും എല്ലാം അവരോട് പറയുന്നത്: ‘നിങ്ങൾ ഒരു പരാജയമാണ്, നിങ്ങൾക്ക് ഒന്നുമാകാൻ സാധിച്ചിട്ടില്ല , കാരണം നിങ്ങൾക്ക് ഒരു നല്ല ജോലിയില്ല, നിങ്ങൾക്ക് വാഹനമില്ല, നിങ്ങൾക്ക് പണമില്ല.’ അതുകൊണ്ട് ഞാൻ അവരുടെ കണ്ണുകൾ ക്രിസ്തുവിൽ കേന്ദ്രീകരിക്കണം, സ്തുതിഗീതങ്ങളിലൂടെയും പ്രാർത്ഥനകളിലൂടെയും പ്രസംഗങ്ങളിലൂടെയും ‘അതൊരു നുണയാണെന്ന്’’ ഞാൻ അവരോട് പറയുന്നു, നിങ്ങൾക്ക് രാജപദവിയുള്ളവരും, ദൈവരാജ്യത്തിലെ പൗരന്മാരുമാകാം!’ അവരെ നേരെയാക്കാൻ എനിക്ക് വളരെയധികം സമയമെടുക്കും, കാരണം ലോകം അവരെ വളരെ ഭയങ്കരമായി വഷളാക്കുന്നു.

ലോകം അതിന്റെ മൂല്യങ്ങളുമായി പൊരുത്തപ്പെടാൻ നമ്മെ നിരന്തരം സമ്മർദ്ദത്തിലാക്കുന്നു. നാം യഥാർത്ഥത്തിൽ ആരാണെന്ന് മനസ്സിലാക്കാനും യേശുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും തന്റെ കുടുംബത്തിൽ ആയിരിക്കാൻ ദൈവം നമ്മെ അനുവദിച്ചത് എങ്ങനെയെന്ന് കാണാനും നാം ദൈവവചനം വായിക്കേണ്ടതുണ്ട്.

എന്തിനാണ് പള്ളിയിൽ പോകുന്നത്? കാരണം, ലോകത്തിന്റെ സന്ദേശം ഒരു നുണയാണെന്നും ദൈവത്തിന്റെ സുവിശേഷം സത്യമാണെന്നും നമ്മെ വീണ്ടും ഉറപ്പിക്കാൻ ദൈവം ക്രിസ്ത്യാനികളുടെ പ്രബോധനവും സ്നേഹവും ഉപയോഗിക്കുന്നു.

– ഡെന്നിസ് ജെ. ഡി ഹാൻ