“ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു, തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു .” —1 കൊരിന്ത്യർ 15:3-4

കുരിശുകൾ പള്ളിയുടെ ഗോപുരാഗ്രങ്ങളെ അലങ്കരിക്കുകയും ശ്മശാന സ്ഥലങ്ങൾ നിശ്ചയിക്കുകയും ചെയ്യുന്നു. ചിലപ്പോൾ വാഹനാപകടങ്ങളിൽ ആളുകൾ മരിച്ച സ്ഥലത്തെ അവർ അടയാളപ്പെടുത്തുന്നു. അവ ആഭരണമായും ധരിക്കുന്നു.

കുരിശുകൾ ആളുകളെ യേശുക്രിസ്തുവിനെ ഓർമ്മിപ്പിക്കുന്നു. ഇത് എനിക്ക് ബോധ്യപ്പെട്ടത് എന്റെ ജാക്കറ്റിന്റെ മടക്കിൽ ഒരു ചെറിയ സ്വർണ്ണ കുരിശ് കണ്ട ഒരു ബിസിനസുകാരൻ എന്നോട് ചോദിച്ചപ്പോളാണ്, “നീ എന്തിനാണ് ക്രിസ്തുവിൽ വിശ്വസിക്കുന്നത്?” എന്ന് അദ്ദേഹം എന്നോട് ചോദിച്ചതിനാൽ എന്റെ വിശ്വാസം പങ്കുവയ്ക്കാനുള്ള അവസരം ലഭിച്ചതിൽ ഞാൻ സന്തോഷിച്ചു.

യേശു നമുക്കുവേണ്ടി കുരിശിൽ മരിച്ചു, എന്നാൽ മരിച്ച ഒരു രക്ഷകനെയല്ല നാം ആരാധിക്കുന്നത്. നമ്മുടെ കർത്താവിന്റെ ശരീരം കുരിശിൽ നിന്ന് ഇറക്കി ഒരു ശവകുടീരത്തിൽ വച്ചു, തുടർന്ന് മൂന്നാം ദിവസം അവൻ മഹത്വമുള്ള ഒരു ശരീരത്തിൽ ഉയർന്നു.

നമ്മുടെ പാപത്തിന്റെ വില നൽകാനുള്ള നമ്മുടെ കർത്താവിന്റെ പ്രായശ്ചിത്ത മരണത്തെക്കുറിച്ചും അതുപോലെ തന്നെ മരണത്തിന്റെ ശക്തിയിൽ നിന്ന് നമ്മെ വിടുവിക്കാനുള്ള തന്റെ മഹത്തായ പുനരുത്ഥാനത്തെക്കുറിച്ചുമുള്ള പൂർണ്ണമായ ചിത്രമാണ് കുരിശ് നമ്മോട് സംസാരിക്കുന്നത്.

ക്രിസ്തു ക്രൂശിൽ ചെയ്തത് അതല്ലായിരുന്നുവെങ്കിൽ, നാമെല്ലാവരും ദൈവമുമ്പാകെ കുറ്റക്കാരും മരണത്തിന് മുന്നിൽ നിരാശരും ആയി നിൽക്കുമായിരുന്നു. എങ്കിലും അവനിലുള്ള വിശ്വാസത്തിലൂടെ, നമ്മുടെ പാപങ്ങളുടെ മോചനവും മരണത്തിന് നമ്മെ പിടിച്ചുനിർത്താൻ കഴിയില്ലെന്ന ഉറപ്പും നമുക്ക് ലഭിക്കുന്നു.

നിങ്ങൾ കുരിശിൽ നോക്കി അവിടെ മരിച്ചവനിൽ ആശ്രയം അർപ്പിച്ചിട്ടുണ്ടോ? കുറ്റബോധത്തിനും ഭയത്തിനുമുള്ള ഒരേയൊരു ഉറപ്പുള്ളതും തികഞ്ഞതുമായ പ്രതിവിധിയാണിത്. അതിനർത്ഥം, ഏറ്റവും പ്രതീക്ഷയറ്റ സമയങ്ങളിൽ പോലും, ദൈവം നമ്മെ സ്നേഹിക്കുന്നു, നമ്മോടൊപ്പമുണ്ട്, നമുക്ക് വേണ്ടി കരുതും എന്നതാണ്.

—ഹെർബർട്ട് വാൻഡർ ലഗ്റ്റ്