തന്റെ രാജ്യത്തിന്റെ പ്രകോപനമില്ലാതെ മറ്റൊരു രാജ്യത്തിൽ നിന്നും ഉണ്ടായ ആക്രമണത്തെക്കുറിച്ച് എഴുതിയതിന്റെ “കുറ്റത്തിന്” വിചാരണയിൽ നിൽക്കുന്ന പത്രപ്രവർത്തകൻ തന്റെ അവസാന പ്രസ്താവന നടത്തി. എന്നിട്ടും അവൻ സ്വയം പ്രതിരോധിച്ചില്ല. പകരം ധീരമായി സംസാരിച്ചു. “നമ്മുടെ രാജ്യത്തിന് മേലുള്ള അന്ധകാരം അകലുന്ന ദിവസം വരും,” അദ്ദേഹം പറഞ്ഞു, – “ഔദ്യോഗിക തലത്തിൽ രണ്ട് തവണ രണ്ട് എപ്പോഴും നാല് ആണെന്ന് തിരിച്ചറിയപ്പെടുമ്പോൾ; ഒരു യുദ്ധത്തെ യുദ്ധം എന്ന് വിളിക്കുമ്പോൾ.” അടക്കാനാവാത്ത ആത്മവിശ്വാസത്തോടെ അദ്ദേഹം തുടർന്നു: ” ഏറ്റവും തണുപ്പുള്ള ശീതകാലത്തെയും വസന്തകാലം പിന്തുടരുന്നതുപോലെ ഈ ദിവസം അനിവാര്യമായും വരും.”
ലോകസംഭവങ്ങൾ പലപ്പോഴും മാറ്റാനാകാത്തവിധം ഇരുണ്ടതായി തോന്നുന്നു. നുണയും അക്രമവുമാണ് ലോകത്തിന്റെ വഴി. അത് പുതിയ കാര്യമല്ല. യേശുവിന്റെ ക്രൂശീകരണത്തിന് ആയിരം വർഷം മുമ്പ്, സങ്കീർത്തനക്കാരനായ ദാവീദ് താൻ കാത്തിരുന്ന മിശിഹായെക്കുറിച്ച് എഴുതി: “യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നു” (സങ്കീർത്തനം 2:2). ദൈവം ചിരിക്കുക മാത്രമാണ് ചെയ്യുന്നത് (വാക്യം 4). ശരിയായ രാജാവ് ഒരു ദിവസം “ഇരിമ്പുകോൽകൊണ്ടു നീ അവരെ തകർക്കും” (വാക്യം 9). ദാവീദ് എഴുതി, ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ. ഭയത്തോടെ യഹോവയെ സേവിപ്പിൻ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ. (വാ. 10-11)
യേശുവിന്റെ അറസ്റ്റും കുരിശുമരണവും മനുഷ്യാവകാശ ലംഘനമാണ്, എന്നിട്ടും നീതിയുടെ പരിഹാസത്തിലൂടെയാണ് ക്രിസ്തു പാപത്തെയും മരണത്തെയും കീഴടക്കി നമുക്ക് പ്രത്യാശ നൽകുന്നത്. ശീതകാലത്തിനു ശേഷം വസന്തം വരുന്നതു പോലെ, അന്ധകാരം അസ്തമിക്കുന്നു, ലോകത്തിന്റെ വെളിച്ചത്തിന് മുന്നിൽ ഓടിപ്പോകുന്നു. ” അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ!” (വാ. 12).
-ടിം ഗുസ്താഫ്സൺ
ഏതെല്ലാം സംഭവങ്ങളാണ് നിങ്ങളെ നിരാശപ്പെടുത്തുന്നത്? ഇന്ന് നിങ്ങൾ എവിടെ, എങ്ങനെ, ലോകത്തിൻ്റെ പ്രകാശം അനുഭവിക്കുന്നു?
പ്രിയ രക്ഷിതാവേ, അങ്ങയുടെ പ്രകാശം ഈ അന്ധകാര ലോകത്തെ നിറയ്ക്കുകയും അങ്ങയോടൊപ്പം ഒരു ഭാവിക്കായി ഞങ്ങൾക്ക് പ്രത്യാശ നൽകുകയും ചെയ്യട്ടെ.
സങ്കീർത്തനങ്ങൾ 2
1 ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു?
2 യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു:
3 നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക.
4 സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവു അവരെ പരിഹസിക്കുന്നു.
5 അന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.
6 എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.
7 ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.
8 എന്നോടു ചോദിച്ചുകൊൾക; ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും;
9 ഇരിമ്പുകോൽകൊണ്ടു നീ അവരെ തകർക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.
10 ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ.
11 ഭയത്തോടെ യഹോവയെ സേവിപ്പിൻ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ.
12 അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.
സങ്കീർത്തനങ്ങൾ 2: 12
അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.
|
|
|