banner image

അവനിൽ നമുക്ക്… അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്…
എഫെസ്യർ 1:7

ദൈവത്തിൻ്റെ പിതൃത്വത്തെക്കുറിച്ചുള്ള മനോഹരമായ വീക്ഷണം സൂക്ഷിക്കുക: ദൈവം വളരെ ദയാലുവും സ്നേഹവാനുമാണ്, തീർച്ചയായും അവിടുന്ന് നമ്മോട് ക്ഷമിക്കും. വികാരത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള ആ ചിന്ത പുതിയ നിയമത്തിൽ എവിടെയും കാണാനാകില്ല. ക്രിസ്തുവിൻ്റെ ക്രൂശിൻ്റെ ഭീമാകാരമായ ദുരന്തമാണ് ദൈവത്തിന് നമ്മോട് ക്ഷമിക്കാൻ കഴിയുന്നതിൻ്റെ ഒരേയൊരു അടിസ്ഥാനം. നമ്മുടെ പാപക്ഷമയെ മറ്റേതെങ്കിലും ഒന്നിൻ്റെ മുകളിൽ അടിസ്ഥാനപ്പെടുത്തുന്നത് അബോധമായ ദൈവനിന്ദയാണ്. ദൈവത്തിന് നമ്മുടെ പാപം പൊറുക്കാനും അവിടുത്തെ പ്രീതിയിലേക്ക് നമ്മെ പുനഃസ്ഥാപിക്കാനും കഴിയുന്നതിൻ്റെ ഒരേയൊരു അടിസ്ഥാനം ക്രിസ്തുവിൻ്റെ ക്രൂശിലൂടെയാണ്. മറ്റൊരു മാർഗവുമില്ല! നമുക്ക് സ്വീകരിക്കാൻ വളരെ എളുപ്പമുള്ള പാപക്ഷമയ്ക്ക് കാൽവരിയിലെ യാതനയുടെ വിലയുണ്ട്. നാം ഒരിക്കലും പാപമോചനവും പരിശുദ്ധാത്മാവിൻ്റെ ദാനവും നമ്മുടെ വിശുദ്ധീകരണവും ലളിതമായ വിശ്വാസത്തിൽ എടുക്കരുത്, എന്നിട്ട് ഇതെല്ലാം നമ്മുടേതാക്കി തീർക്കാൻ ദൈവം നൽകിയ ഭീമമായ വില മറക്കരുത്.

പാപമോചനം എന്നത് കൃപയുടെ ദൈവീകമായ അദ്ഭുതമാണ്. ക്രിസ്തുവിൻ്റെ ക്രൂശായിരുന്നു ദൈവം നൽകിയ വില. പരിശുദ്ധ ദൈവമായിരിക്കുമ്പോൾ തന്നെ പാപം ക്ഷമിക്കാൻ, ഈ വില നൽകേണ്ടി വന്നു. പാപപരിഹാരം മായ്ച്ചു കളയുന്ന ദൈവത്തിൻ്റെ പിതൃത്വത്തെക്കുറിച്ചുള്ള ഒരു വീക്ഷണം ഒരിക്കലും അംഗീകരിക്കരുത്. പാപപരിഹാരം കൂടാതെ അവിടുത്തേക്ക് ക്ഷമിക്കാൻ കഴിയില്ല എന്നതാണ് ദൈവത്തിൻ്റെ വെളിപ്പെടുത്തപ്പെട്ട സത്യം – അങ്ങനെ ചെയ്താൽ അവിടുന്ന് തൻ്റെ സ്വഭാവത്തെ എതിർക്കും. ക്രൂശിൻ്റെ പ്രായശ്ചിത്തത്തിലൂടെ ദൈവത്തിങ്കലേക്കു തിരികെ കൊണ്ടുവരപ്പെടുക എന്നതു മാത്രമാണ് പാപം ക്ഷമിക്കപ്പെടാനുള്ള ഏക മാർഗം. അമാനുഷിക മണ്ഡലത്തിൽ മാത്രമേ ദൈവത്തിൻ്റെ ക്ഷമ സാധ്യമാകൂ.

പാപമോചനത്തിൻ്റെ അദ്ഭുതവുമായി താരതമ്യപ്പെടുത്തുമ്പോൾ, വിശുദ്ധീകരണത്തിൻ്റെ അനുഭവം ചെറുതാണ്. ഒരു മനുഷ്യജീവിതത്തിലെ പാപമോചനത്തിൻ്റെ അദ്ഭുതകരമായ ആവിഷ്കാരമോ തെളിവോ ആണ് വിശുദ്ധീകരണം. എന്നാൽ ഒരു മനുഷ്യനിൽ കൃതജ്ഞതയുടെ ആഴമേറിയ ഉറവ ഉണർത്തുന്ന കാര്യം ദൈവം അവൻ്റെ പാപം ക്ഷമിച്ചു എന്നതാണ്. പൗലൊസ് ഒരിക്കലും ഇതിൽ നിന്ന് ഒഴിഞ്ഞുമാറിയില്ല. നിങ്ങളോട് ക്ഷമിക്കാൻ ദൈവത്തിന് നൽകേണ്ടി വന്നതെന്തെല്ലാമെന്ന് ഒരിക്കൽ നിങ്ങൾക്ക് മനസ്സിലായാൽ, ഒരു പാത്രത്തിൽ എന്ന പോലെ ദൈവസ്നേഹത്താൽ നിങ്ങൾ നിയന്ത്രിക്കപ്പെടും.