banner image

ബലപ്പെട്ടു ധൈര്യം പൂണ്ടു പ്രവർത്തിച്ചുകൊൾക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; 1 ദിനവൃത്താന്തം 28:20

ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിലെ പുരുഷ പ്രതിമകളുടെ (നെൽസൺ മണ്ടേല, വിൻസ്റ്റൺ ചർച്ചിൽ, മഹാത്മാഗാന്ധി തുടങ്ങിയവർ) പ്രദർശിപ്പിച്ചിരിക്കുന്നതിൽ ഒരു ഏക സ്ത്രീയുടെ പ്രതിമയുണ്ട്. സ്ത്രീകളുടെ വോട്ടവകാശത്തിന് വേണ്ടി പോരാടിയ മില്ലിസെന്റ് ഫോസെറ്റ് ആണ് ആ ഒറ്റപ്പെട്ട സ്ത്രീ. അനശ്വരയായ ഫോസെറ്റിന്റെ വെങ്കല പ്രതിമയിൽ – അവർ ഒരു ഒരു ബാനർ കൈവശം വച്ചിരിക്കുന്നു. സ്ത്രീകളുടെ വോട്ടവകാശത്തെ അനുകൂലിക്കുന്ന അവരുടെ വാക്കുകൾ അതിൽ ഉദ്ധരിച്ചിരിക്കുന്നു : “ധൈര്യം എല്ലായിടത്തും ധൈര്യമായിക്കാൻ ആഹ്വാനം ചെയ്യുന്നു.” ഒരു വ്യക്തിയുടെ ധൈര്യം മറ്റുള്ളവരെ ധൈര്യപ്പെടുത്തുമെന്ന് ഫോസെറ്റ് ശക്തമായി ഊന്നിപറയുന്നു – നമ്മുടെ ധീരത, അത് ഭീരുക്കളായ ആത്മാക്കളെ പ്രവർത്തിക്കാനായി പ്രചോദിപ്പിക്കുന്നു.

ദാവീദ് തന്റെ സിംഹാസനം തന്റെ മകൻ ശലോമോനെ ഏൽപ്പിക്കാൻ തയ്യാറെടുക്കുമ്പോൾ, ചുമലിൽ ഏല്പിക്കപ്പെടുന്ന ഭാരിച്ച ചുമതലകൾ അദ്ദേഹം തന്റെ മകന് വിശദീകരിച്ചു. ദൈവമായ യഹോവയുടെ കല്പനകളൊക്കെയും ആചരിക്കയും ഉപേക്ഷിക്കാതിരിക്കയും അവ ഇസ്രയേലിനെ ശരിയായ പാതയിൽ നയിക്കുക, ദൈവം അവരെ ഏൽപ്പിച്ച കനാൻ ദേശത്തെ കാത്തു പരിപാലിക്കുക, ക്ഷേത്രം പണിയുക എന്ന മഹത്തായ ദൗത്യത്തിന് മേൽനോട്ടം വഹിക്കുക : താൻ അഭിമുഖീകരിച്ചതിന്റെ ചുമതലാ ഭാരത്താൽ ശലോമോൻ ഒരുപക്ഷെ പതറി പ്പോയിരുന്നിരിക്കാം: (1 ദിനവൃത്താന്തം 28:8-10).

ശലോമോന്റെ വിറയാർന്ന ഹൃദയം അറിഞ്ഞുകൊണ്ട് ദാവീദ് തന്റെ മകനെ ശക്തമായ വക്കുകളാൽ ബലപ്പെടുത്തി: “ബലപ്പെട്ടു ധൈര്യം പൂണ്ടു പ്രവർത്തിച്ചുകൊൾക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യഹോവയായ ദൈവം എന്റെ ദൈവം തന്നേ, നിന്നോടുകൂടെ ഉണ്ടു” (വാക്യം 20). യഥാർത്ഥ ധൈര്യം ഒരിക്കലും ശലോമോൻറെ സ്വന്തം കഴിവിൽ നിന്നോ ആത്മവിശ്വാസത്തിൽ നിന്നോ ഉണ്ടായതല്ല, മറിച്ച് ദൈവത്തിന്റെ സാന്നിധ്യത്തിലും ശക്തിയിലും ആശ്രയിക്കുന്നതിൽ നിന്നാണ് ലഭിച്ചത്. ശലോമോനു ആവശ്യമായ ധൈര്യം ദൈവം നൽകി.

ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ, നാം പലപ്പോഴും ധൈര്യം പ്രകടിപ്പിക്കാനോ ധൈര്യത്തോടെ സംസാരിക്കാനോ നമ്മൾ ശ്രമിക്കുന്നു. എന്നിരുന്നാലും നമ്മുടെ വിശ്വാസത്തെ നവീകരിക്കുന്നത് ദൈവമാണ്. അവൻ നമ്മോടൊപ്പമുണ്ടാകും. അവന്റെ സാന്നിധ്യം നമ്മെ ധൈര്യമുള്ളവരാവാൻ ക്ഷണിക്കുന്നു.

ചിന്തയ്ക്കായിട്ടുള്ളത്

നിങ്ങളുടെ ഹൃദയം ഭയത്താൽ പതറുന്നതു എന്തുകൊണ്ടാണ്? ധൈര്യത്തിലേക്ക് നീങ്ങുന്നതിന് നിങ്ങൾക്ക് എങ്ങനെ ദൈവത്തിന്റെ സാന്നിധ്യവും ശക്തിയും അന്വേഷിക്കാൻ സാധിക്കും?

ദൈവമേ, ഞാൻ പലപ്പോഴും ഭയത്തിലാകുന്നു. ഞാൻ, എന്റെ സ്വന്തം ബുദ്ധിയിലോ ധൈര്യത്തിലോ ആശ്രയിക്കാൻ പലപ്പോഴും പ്രലോഭിപ്പിക്കപ്പെടുന്നു-അത് ഒരിക്കലും മതിയാകില്ലല്ലോ. അങ്ങ് എന്നോടൊപ്പം ഉണ്ടാകേണമേ. നിന്റെ ധൈര്യം എനിക്കു തരേണമേ.