യുദ്ധം യഹോവെക്കുള്ളതു; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും! (v.47) (1 ശമുവേൽ 17:32-51)
എന്റെ മകൾ എവിടെയെന്നു നോക്കാനായി ഞാൻ അടുക്കളയിലേക്ക് നടന്നു, അവിടെ അവൾ വളരെ തീവ്രവും വേദനാജനകവുമായ ഒരു പരീക്ഷണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു. രണ്ടു മടക്കുള്ള ഒരു വാതിലിന്റെ രണ്ട് ഭാഗങ്ങൾ ഒന്നിച്ചു ചേരുന്ന സ്ഥലത്ത് അവൾ ഒരു കയ്യുടെ ചെറുവിരൽ കുത്തിയിറക്കി. മറ്റേ കൈകൊണ്ട് അവൾ വാതിലടയ്ക്കാനൊരുങ്ങുകയായിരുന്നു! എന്താണ് ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചപ്പോൾ, അവൾ പറഞ്ഞത്, “ഞാൻ എന്റെ ധൈര്യം പരിശോധിക്കുന്നു” എന്നാണ്. തനിക്കു എത്രത്തോളം ആഴത്തിൽ ചെറുവിരൽ അവിടേക്കു കുത്തിയിറക്കാമെന്നു അവൾ പരീക്ഷിക്കുകയായിരുന്നു. ഭാഗ്യം!, അവളുടെ വേദനാജനകമായ ആ പരീക്ഷണത്തിനു ഞാൻ തടയിട്ടു.
ശരിക്കും ഭയാനകമായ ഒരു കൂടിക്കാഴ്ചയിൽ, പരിഹസിക്കുന്ന, മോശമായി സംസാരിക്കുന്ന ഭീമാകാരനായ ഗോലിയാത്തിനെ അഭിമുഖീകരിച്ചപ്പോൾ ഡേവിഡ് ധൈര്യത്തോടെ പ്രവർത്തിച്ചു (1 ശാമുവേൽ 17:32). അവിടുത്തെ ചില യിസ്രായേൽ സൈനികരുടെ ചെറിയ സഹോദരനായിരുന്നു ഡേവിഡ്, എന്നാൽ കവചം ധരിക്കാതെ ഗൊല്യാത്തിനോട് യുദ്ധം ചെയ്യാൻ അദ്ദേഹം സന്നദ്ധനായി.
തന്റെ ശത്രുവിന്റെ മുന്നിൽ നിൽക്കുമ്പോൾ, ദൈവത്തിലുള്ള തന്റെ ആശ്രയത്തെക്കുറിച്ച് ദാവീദ് ബോധവാനായിരുന്നു. വന്യമൃഗങ്ങളിൽ നിന്ന് കർത്താവ് തന്നെ രക്ഷിച്ചെന്നും ഗോലിയാത്തിൽ നിന്നും രക്ഷിക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു (വാക്യം 37). അതുകൊണ്ട് അവൻ ഗോലിയാത്തെന്ന ആ മല്ലനോട് തുറന്നു പ്രഖ്യാപിച്ചു, “യഹോവ ഇന്ന് . . . സർവ്വ ഭൂമിയും അറിയും. . . യഹോവ തന്റെ ജനത്തെ രക്ഷിക്കുന്നു. . . . യുദ്ധം യഹോവയ്ക്കുള്ളത്, അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏൽപ്പിച്ചു തരും! ” (vv.46-47). ദൈവം ദാവീദിനെ രക്ഷിച്ചു. ആ യുവാവിന്റെ കവിണയിൽ നിന്നും ദൈവീക ലക്ഷ്യത്തോടെ വിക്ഷേപിച്ച ആ കല്ല് നെറ്റിയിൽ പതിച്ച ആഘാതത്തിൽ ആ ഭീമൻ നിലംപതിച്ചു.
ധൈര്യത്തോടെ പ്രവർത്തിക്കാനുള്ള നമ്മുടെ കഴിവ് ദൈവത്തിൽ നിന്നും അവന്റെ ശക്തിയിൽ നിന്നും ഒഴുകുന്നു. സംശയത്തിന്റെയോ നാം ഭയപ്പെടുകയോ ചെയ്യുന്ന നിമിഷങ്ങൾ ഉണ്ടായേക്കാം, പക്ഷേ അവൻ നമ്മിലൂടെയോ നമുക്കുവേണ്ടിയോ യുദ്ധം ചെയ്യുകയും അത് നീക്കം ചെയ്യുകയും അവന്റെ ജ്ഞാനവും ശക്തിയും ഉപയോഗിച്ച് നമ്മെ നിലനിർത്തുകയും ചെയ്യും. അവൻ കാരണം, ആവശ്യമുള്ളപ്പോൾ നമുക്ക് ധീരമായ നടപടിയെടുക്കാൻ കഴിയും. സങ്കീർത്തനം 28:7-ലെ ദാവീദിന്റെ വാക്കുകളിലൂടെ പ്രകടമാകുന്നത് നമുക്ക് ജീവിനും ചൈതന്യവും പകർന്നു നൽകും: “യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അവങ്കൽ ആശ്രയിച്ചു; എനിക്ക് സഹായവും ലഭിച്ചു; അതുകൊണ്ട് എന്റെ ഹൃദയം ഉല്ലസിക്കുന്നു; പാട്ടോടെ ഞാൻ അവനെ സ്തുതിക്കുന്നു”.
ചിന്തയ്ക്കായിട്ടുള്ളത്
തന്റെ ജനം കനാനിലേക്ക് പോയപ്പോൾ ദൈവം അവർക്കായി നൽകിയത് എന്തൊക്കെയാണെന്ന് അറിയുവാൻ സങ്കീ 44: 1-3 നോക്കുക. സദൃശവാക്യങ്ങൾ 21:30-31 വായിക്കുക: യഥാർത്ഥ വിജയം ദൈവത്തിൽ എങ്ങനെ ആശ്രയിച്ചിരിക്കുന്നു എന്നറിയാൻ.
.
ദൈവത്തിന്റെ ദൃഷ്ടിയിൽ ശരിയായിരിക്കുന്നതും ധീരനായിരിക്കുന്നതും തമ്മിലുള്ള ബന്ധം എന്താണ്? (സദൃശവാക്യങ്ങൾ 28: 1 കാണുക.) നിങ്ങൾ യേശുവിനെ ധൈര്യശാലിയായി വിശേഷിപ്പിക്കാറുണ്ടോ?