ബലവും ധൈര്യവുമുള്ളവരായിരിപ്പിൻ. . . . പേടിക്കരുതു, ഭ്രമിക്കയുമരുതു. ആവർത്തനം 31:6, 8
മിക്ക ജർമ്മൻ സഭാ നേതാക്കളും ഹിറ്റ്ലറിന് വഴങ്ങിയപ്പോൾ, ദൈവശാസ്ത്രജ്ഞനും പാസ്റ്ററുമായ മാർട്ടിൻ നെയിമോല്ലർ നാസി തിന്മയെ ചെറുത്തുനിന്ന ധീരന്മാരിൽ ഒരാളായിരുന്നു. 1970-കളിൽ ഒരു കൂട്ടം പ്രായമായ ജർമ്മൻകാരുടെ ഒരു കഥ വായിക്കാനിടയായി. അവർ ഒരു വലിയ ഹോട്ടലിന് പുറത്ത് സംഘമായി നിൽക്കുകയായിരുന്നു, അതേസമയം അവരിൽ ഒരു ചെറുപ്പക്കാരൻ സംഘത്തിന്റെ ലഗേജ് കൈകാര്യം ചെയ്യുന്ന തിരക്കിലായിരുന്നു. ആരാണിവർ എന്ന് ആരോ ചോദിച്ചു. “ജർമ്മൻ പാസ്റ്റർമാർ,” ഉത്തരം വന്നു. “ആ പ്രായം കുറഞ്ഞ മനുഷ്യൻ?” “അതാണ് മാർട്ടിൻ നെയിമോല്ലർ – അവന് എൺപത് വയസ്സായി. പക്ഷേ, അവൻ ഒന്നിനെയും ഭയപ്പെടാത്തതിനാൽ ചെറുപ്പമായി തന്നെയിരിക്കുന്നു.”
ഭയത്തിനു നെയിമോല്ലറിനെ ചെറുക്കാൻ കഴിഞ്ഞില്ല, കാരണം അയാൾക്ക് അതിമാനുഷമായ ആന്റിഫിയർ (വിരുദ്ധഭയം) ജീൻ ഉണ്ടായിരുന്നു, പക്ഷേ അത് ദൈവ കൃപയാൽ മാത്രമാണ്. വാസ്തവത്തിൽ, അദ്ദേഹം ഒരിക്കൽ യഹൂദ വിരോധം പുലർത്തിയിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം മാനസാന്തരപ്പെട്ടു, ദൈവം അവനെ പുനഃസ്ഥാപിക്കുകയും സത്യം സംസാരിക്കാനും ജീവിക്കാനും സഹായിക്കുകയും ചെയ്തു.
തങ്ങളുടെ ഭയങ്ങളെ അഭിമുഖീകരിക്കാനും ദൈവത്തെക്കുറിച്ചുള്ള സത്യത്തോട് പറ്റിനിൽക്കാനും മോശ ഇസ്രായേല്യരെ ഉദ്ബോധിപ്പിച്ചു. മോശ ഉടൻ പിടിക്കപ്പെടുമെന്ന് അവർ ഭയപ്പെട്ടപ്പോൾ അവരുടെ നേതാവായ മോശ അവർക്ക് ഒരു അചഞ്ചലമായ സന്ദേശം കൊടുത്തു: “ബലവും ധൈര്യവുമുള്ളവരായിരിക്കുക. നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങളോടൊപ്പമുണ്ട് (ആവർത്തനം 31: 6). അനിശ്ചിതത്തം നിറഞ്ഞ തങ്ങളുടെ ഭാവിയെ ഓർത്തു ഭയപ്പെടാൻ അവർക്കു ഒരു കാര്യവുമില്ലായിരുന്നു: കാരണം ദൈവം അവരോടൊപ്പമുണ്ടായിരുന്നു.
എന്ത് ഭീകരത നിങ്ങളെ വലയം ചെയ്താലും ഏത് ഇരുട്ട് നിങ്ങളുടെ മേൽ ആഞ്ഞടിച്ചാലും ദൈവം നിങ്ങളോടൊപ്പമുണ്ട്. ദൈവം “നിന്നെ ഒരിക്കലും കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല” (വാ. 6, 8) എന്നറിഞ്ഞുകൊണ്ട് നിങ്ങളുടെ ആശങ്കകളെ അഭിമുഖീകരിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടാകണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
சிந்தனை
നിങ്ങളെ ഭരിക്കുന്ന ആശങ്കകൾ എന്തൊക്കെയാണ്? ദൈവത്തിന്റെ സാന്നിധ്യം നിങ്ങൾക്ക് എങ്ങനെ ധൈര്യം നൽകുന്നു?
ഭയമില്ലാതെ ജീവിക്കുക എന്നതിനർത്ഥം നമുക്ക് ഭയം തോന്നുന്നില്ല എന്നല്ല, മറിച്ച് നമ്മൾ അത് കീഴ്പ്പെടുന്നില്ല എന്നാണ്.