ഞാൻ ദൈവപുരുഷനെങ്കിൽ ആകശത്തുനിന്നു തീ ഇറങ്ങട്ടെ. 2 രാജാക്കന്മാർ 1:10
ആൻഡ്രൂ ജീവിക്കുന്നത് സുവിശേഷം ഇല്ലാത്ത ഒരു രാജ്യത്താണ്. എങ്ങനെയാണ് തന്റെ വിശ്വാസം രഹസ്യമായി സൂക്ഷിക്കുന്നതെന്ന് ഞാൻ ചോദിച്ചപ്പോൾ, താൻ അത് രഹസ്യമായി സൂക്ഷിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. തന്റെ പള്ളിയുടെ പേര് പതിച്ച ഒരു ബട്ടൺ അദ്ദേഹം എപ്പോഴും ധരിക്കുന്നു, അറസ്റ്റ് ചെയ്യപ്പെടുമ്പോഴെല്ലാം “നിങ്ങൾക്കും യേശുവിനെ ആവശ്യമുണ്ട്” എന്ന് അദ്ദേഹം പോലീസിനോട് പറയുന്നു. ആൻഡ്രൂവിന് അതിയായ ധൈര്യമുണ്ട്, കാരണം തന്റെ പക്ഷത്ത് ആരാണെന്ന് അദ്ദേഹം ബോധവാനാണ്.
ഇസ്രായേൽ രാജാവ് തന്നെ പിടികൂടാൻ അമ്പത് ദൂതന്മാരെ അയച്ചപ്പോഴും ഏലിയാവ് ഭയപ്പെടാൻ തയ്യാറായില്ല (2 രാജാക്കന്മാർ 1:9). ദൈവം തന്നോടൊപ്പമുണ്ടെന്ന് പ്രവാചകന് അറിയാമായിരുന്നു, അവൻ ആകാശത്തു നിന്ന് തീ ഇറങ്ങട്ടെ എന്ന് പറഞ്ഞു, അത് എല്ലാ ദൂതന്മാരെയും ദഹിപ്പിച്ചു കളഞ്ഞു. രാജാവ് കൂടുതൽ ദൂതന്മാരെ അയച്ചു, ഏലിയാവ് അത് വീണ്ടും ചെയ്തു (വാക്യം 12). രാജാവ് കൂടുതൽ അയച്ചു, എന്നാൽ മൂന്നാമത്തെ സൈന്യം തങ്ങൾക്കു മുൻപായി പോയവർക്ക് സംഭവിച്ചതിനെ കുറിച്ച് കേട്ടിരുന്നു. മൂന്നാമത്തെ അമ്പതു പേർക്ക് അധിപതിയായവൻ തന്റെ സൈനികരുടെ ജീവൻ രക്ഷിക്കാൻ ഏലിയാവിനോട് അപേക്ഷിച്ചു. അവൻ അവരെ ഭയപ്പെട്ടിരുന്നതിനേക്കാൾ അവർ പ്രവാചകനെ ഭയപ്പെട്ടു, അതിനാൽ അവരോടൊപ്പം പോകുന്നത് സുരക്ഷിതമാണെന്ന് കർത്താവിന്റെ ദൂതൻ ഏലിയാവിനോട് പറഞ്ഞു (വാ. 13-15).
നാം നമ്മുടെ എതിരാളികളുടെ മേൽ അഗ്നി ഇറക്കി അവരെ നശിപ്പിക്കാൻ യേശു ആഗ്രഹിക്കുന്നില്ല. ഒരു ശമര്യ ഗ്രാമത്തിൽ ആകാശത്തുനിന്നു തീ ഇറങ്ങി അവരെ നശിപ്പിപ്പാൻ ശിഷ്യന്മാർ ചോദിച്ചപ്പോൾ യേശു അവരെ ശാസിച്ചു (ലൂക്കാ 9:51-55). നമ്മൾ മറ്റൊരു യുഗത്തിലാണ് ജീവിക്കുന്നത്. എന്നിരുന്നാലും, ഏലിയാവിന്റെ ധൈര്യം നമുക്കുണ്ടാകണമെന്ന് യേശു ആഗ്രഹിക്കുന്നു – രക്ഷകന്റെ മരണത്തെക്കുറിച്ചുള്ള സുവാർത്ത എല്ലാവരുമായും പങ്കിടാൻ തയ്യാറാകണമെന്നും യേശു ആഗ്രഹിക്കുന്നു. ഒരാൾ അമ്പതോളം ആളുകളുമായി പോരാടുന്നതായി തോന്നുമെങ്കിലും, അത് ശരിക്കും ഒരാൾ മാത്രമാണ്. ധീരമായി സ്‌നേഹിക്കാനും മറ്റുള്ളവരിലേക്ക് എത്തിച്ചേരാനും നമുക്ക് ആവശ്യമായതെല്ലാം യേശു നൽകുന്നു.
ചിന്തയ്ക്കായിട്ടുള്ളത്
ധൈര്യമുള്ളവരായിരിക്കാൻ ആവശ്യമായത് യേശുവിൽ നിന്നും താങ്കൾക്ക് എങ്ങനെ ലഭ്യമാകുന്നു? നിങ്ങൾ എന്തൊക്കെ അറിയണമെന്നും ചെയ്യണമെന്നും ദൈവം ആഗ്രഹിക്കുന്നു?
പരിശുദ്ധാത്മാവേ, എന്നിൽ ജീവിച്ചതിന് നന്ദി. യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് പറയുമ്പോൾ എന്നിൽ ധൈര്യം നിറയ്ക്കണമേ.