നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു അവരെ ഭയപ്പെടരുതു. സംഖ്യാപുസ്തകം 14:9

ചെറുപ്പത്തിൽ, കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന് സിംഹത്തെപ്പോലെ മുരളിക്കൊണ്ട് ഡാഡി ഞങ്ങളെ ഭയപ്പെടുത്തും.” 1960-കളിൽ ഞങ്ങൾ ഘാനയുടെ ഗ്രാമപ്രദേശത്താണ് താമസിച്ചിരുന്നതെങ്കിലും, ഒരു സിംഹം സമീപത്ത് പതിയിരിക്കുവാൻ മിക്കവാറും സാധ്യതയില്ലായിരുന്നു. ഡാഡിക്കൊപ്പം കളിക്കാനുള്ള സമയമായതിന്റെ ആവേശത്തിൽ ഞാനും ചേട്ടനും ചിരിച്ച് ശബ്ദം കേട്ട സ്ഥലം അന്വേഷിക്കും.

ഒരു ദിവസം ഒരു സുഹൃത്ത് വിരുന്നുവന്നു. ഞങ്ങൾ കളിക്കുമ്പോൾ, പരിചിതമായ മുരൾച്ച ഞങ്ങൾ കേട്ടു. ഞങ്ങളുടെ സുഹൃത്ത് നിലവിളിച്ചുകൊണ്ട് ഓടി. ഡാഡിയുടെ ശബ്ദം എനിക്കും എന്റെ ചേട്ടനും അറിയാമായിരുന്നു. എന്നാൽ രസകരമായ ഒരു കാര്യം സംഭവിച്ചു. ഞങ്ങളും അവളുടെ കൂടെ ഓടി. ഞങ്ങളുടെ സുഹൃത്ത് ഭയന്നുപോയതിൽ എന്റെ ഡാഡിക്ക് വിഷമം തോന്നി. മറ്റുള്ളവരുടെ ഭയം കണ്ട് ഭയപ്പെടരുതെന്ന് ഞാനും എന്റെ ചേട്ടനും പഠിച്ചു.

കാലേബും യോശുവയും മറ്റുള്ളവരുടെ പരിഭ്രാന്തിയിൽ തളരാത്ത മനുഷ്യരായി വേറിട്ടുനിൽക്കുന്നു. യിസ്രായേൽ വാഗ്ദത്ത ദേശത്ത് പ്രവേശിക്കാൻ ഒരുങ്ങിയപ്പോൾ, ദേശം ഒറ്റുനോക്കാൻ മോശെ 12 പേരെ നിയോഗിച്ചു. അവരെല്ലാം മനോഹരമായ ദേശം കണ്ടു, എന്നാൽ 10 പേർ തടസ്സങ്ങൾ മാത്രം കാണുകയും ജനത്തെ മുഴുവൻ നിരുത്സാഹപ്പെടുത്തുകയും ചെയ്തു (സംഖ്യ. 13:27-33). അങ്ങനെ അവർ ജനത്തിന്റെ ഇടയിൽ പരിഭ്രാന്തി പരത്തി (14:1-4). കാലേബും യോശുവയും മാത്രമാണ് സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തിയത് (വാ. 6-9). അവർക്ക് അവരുടെ പിതാവിനെക്കുറിച്ച് അറിയാമായിരുന്നു. അവൻ അവർക്ക് വിജയം നൽകുമെന്ന് അവർ വിശ്വസിച്ചു.

ചില “സിംഹങ്ങൾ” യഥാർത്ഥ ഭീഷണി ഉയർത്തുന്നു. മറ്റുള്ളവ മിഥ്യയാണ്. എന്തുതന്നെയായാലും, യേശുവിന്റെ അനുയായികൾ എന്ന നിലയിൽ നാം അറിയുകയും വിശ്വസിക്കുകയും ചെയ്യുന്ന കർത്താവിലാണ് നമ്മുടെ ആശ്രയം.

– ടിം ഗസ്റ്റാഫ്സൺ

ചിന്തയ്ക്കായിട്ടുള്ളത്

കർത്താവേ, ഞങ്ങൾ ഇന്ന് പല ഭയങ്ങളും അഭിമുഖീകരിക്കുന്നു. യഥാർത്ഥ അപകടവും, മിഥ്യയായ ഭീഷണികളും തമ്മിൽ വേർതിരിച്ചറിയാനും, അതോടൊപ്പം എല്ലാത്തിലും അങ്ങയെ വിശ്വസിക്കാനും ഞങ്ങളെ സഹായിക്കേണമേ. ഞങ്ങൾ ഭയത്തിലല്ല, വിശ്വാസത്തിൽ ജീവിക്കാൻ ഇടയാക്കേണമേ.
ആരും ഓടിക്കാതെ ദുഷ്ടന്മാർ ഓടിപ്പോകുന്നു; നീതിമാന്മാരോ ബാലസിംഹംപോലെ നിർഭയമായിരിക്കുന്നു. സദൃശവാക്യങ്ങൾ 28:1

 

 

 

banner image