അവൻ… എന്നെ മഹത്വപ്പെടുത്തും. യോഹന്നാൻ 16:14, 7–10
പുതിയ നിയമത്തിൻ്റെ പരുക്കൻ യാഥാർത്ഥ്യങ്ങൾ യാതൊന്നും ഇന്നത്തെ ഭക്തി പ്രസ്ഥാനങ്ങൾക്കില്ല: അവക്കൊന്നും യേശുക്രിസ്തുവിൻ്റെ മരണത്തെ ആവശ്യമില്ല, വേണ്ടത് ഭക്തിസാന്ദ്രമായ അന്തരീക്ഷവും പ്രാർത്ഥനയും ധ്യാനവും മാത്രമാണ്. ഈ തരത്തിലുള്ള അനുഭവങ്ങൾ അലൗകികമോ അത്ഭുതകരമോ അല്ല, അതിനു ദൈവത്തിൻ്റെ കഷ്ടാനുഭവങ്ങളുമായി ബന്ധമില്ല, അത് കുഞ്ഞാടിൻ്റെ രക്തത്തിൽ അങ്കി അലക്കിയിട്ടില്ല, പരിശുദ്ധാത്മാവിനാൽ മുദ്രയിടപ്പെട്ടിട്ടുമില്ല. മനുഷ്യർ ആശ്ചര്യത്തോടെ നോക്കി “ഇത് സർവ്വശകതനായ ദൈവത്തിൻ്റെ കൈവേല” എന്നു പറവാൻ തക്കവിധം യാതൊരു അടയാളമോ പുതിയനിയമം പറയുന്ന യാതൊന്നുമോ അതിനില്ല.
പുതിയ നിയമത്തിലെ ക്രിസ്ത്യൻ അനുഭവം എന്നത് യേശു ക്രിസ്തുവിന്റെ വ്യക്തിയോടുള്ള ഉൽക്കടമായ വ്യക്തിപരമായ ഭക്തിയാണ്. മറ്റെല്ലാ തരത്തിലുള്ള ക്രിസ്തീയ അനുഭവങ്ങളും യേശുവിന്റെ വ്യക്തിയിൽ നിന്നും വേർപെട്ടതാണ്. അവിടെ പുനർജനനമില്ല, ക്രിസ്തു ജീവിക്കുന്ന രാജ്യത്തിലേക്കുള്ള വീണ്ടും ജനനമില്ല, മറിച്ച് അവൻ നമ്മുടെ മാതൃകയാണെന്ന ആശയം മാത്രമാണ്. പുതിയ നിയമത്തിൽ യേശു ക്രിസ്തു മാതൃകയാകുന്നതിനു വളരെ മുൻപ് തന്നെ രക്ഷകനാണ്. ഇന്ന് അവനെ ഒരു മതത്തിന്റെ പ്രതീകം മാത്രമായി മാറ്റിയിരിക്കുന്നു, ഒരു മാതൃക മാത്രം. അവൻ മാതൃകയാണ് പക്ഷേ അനന്തമായി അതിനുമെത്രയോ ഉപരിയാണ് അവൻ; അവൻ രക്ഷയാണ്, അവൻ ദൈവത്തിന്‍റെ സുവിശേഷമാണ്.
യേശു പറഞ്ഞു, “സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ… എന്നെ മഹത്വപ്പെടുത്തും.” പുതിയ നിയമത്തിലെ വെളിപാടിനു ഞാൻ എന്നെത്തന്നെ സമർപ്പിക്കുമ്പോൾ ദൈവത്തിൽ നിന്നും എനിക്ക് പരിശുദ്ധാത്മാവെന്ന ദാനം ലഭിക്കുന്നു. പരിശുദ്ധാത്മാവ് എനിക്ക് യേശു വസ്തുനിഷ്ഠമായി ചെയ്തതും എനിക്ക് ആത്മനിഷ്ഠമായി യേശുക്രിസ്തു ചെയ്തുകൊണ്ടിരിക്കുന്നതും വെളിപ്പെടുത്തുവാൻ തുടങ്ങുന്നു.
-ഓസ്വാൾഡ് ചേമ്പേഴ്സ്
ചിന്തയ്ക്കായിട്ടുള്ളത്
സമർപ്പണത്തോടെയല്ലാതെ നമ്മുടെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചുകൊണ്ട് നാമൊരിക്കലും ദൈവരാജ്യത്തിൽ പ്രവേശിക്കുകയില്ല.
|
|