വളരെ വർഷങ്ങൾക്ക് മുൻപ്, ദിനോസറുകൾ ഭൂമിയിൽ ചുറ്റിനടന്നതിനും എണ്ണതടാകങ്ങൾ സമുദ്രത്തിനടിയിൽ ഉണ്ടാകുന്നതിനും മുൻപ്, ഒരു വലിയ രാജാവുണ്ടായിരുന്നു. ഈ രാജാവ് എവിടെ നിന്ന് വന്നെന്നോ, പറയപ്പെട്ടതിലേക്കും ഏറ്റവും മികച്ച കഥ നമ്മോട് പറയുന്നതിന് മുൻപ് താൻ എന്ത് ചെയ്യുകയായിരുന്നെന്നോ ആർക്കും അറിയില്ല. തന്റെ ജീവിതവും സന്തോഷവും പങ്കുവെക്കപ്പെടുന്ന ഒരു സ്വതന്ത്ര ലോകത്തെപ്പറ്റിയുള്ള തന്റെ ദർശനവുമായി പ്രത്യക്ഷപ്പെട്ടപ്പോഴാണ് തന്നെക്കുറിച്ചുള്ള നമ്മുടെ അറിവ് ആരംഭിച്ചത്. തുടർന്ന് നാം കാണുന്നത് തന്റെ കഥയാണ്- നമ്മുടെയും.

തന്റെ വാക്കുകളാൽ

തന്റെ പദ്ധതികൾ ആവിഷ്കരിക്കാൻ ഒരു സ്ഥലം തയ്യാറാക്കുക എന്നതായിരുന്നു രാജാവിന്റെ ആദ്യ പ്രവർത്തി. ആർക്കും പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ശക്തിയോടെ താൻ കല്പിച്ചപ്പോൾ പ്രപഞ്ചം ഉണ്ടായി. അതിന് ശേഷം ഒരു നവജാതശിശുവിനെപ്പോലെ ആ ഗ്രഹം വെള്ളത്തിന്റെയും ഇരുളിന്റെയും മറവിൽ തണുത്തു. രാജാവപ്പോൾ പറഞ്ഞു ” വെളിച്ചം ഉണ്ടാകട്ടെ” അങ്ങനെ ഇരുൾ തന്നിൽ നിന്നും ഓടിപ്പോയി.

ഏറ്റവും സൂക്ഷ്മമായ കാര്യങ്ങളെപ്പോലും ശ്രദ്ധിക്കുവാൻ തക്കവണ്ണം രാജാവ് വലിയവനായിരുന്നു.

എന്നാൽ പ്രപഞ്ചത്തിന്റെ പല ഭാഗങ്ങളും ഫലമില്ലാതെ ശൂന്യമായി കിടന്നപ്പോഴും, താൻ തിരഞ്ഞെടുത്ത ഗ്രഹത്തിലെ വൻജലത്തിൽ നിന്ന് ദ്വീപുകളെ രാജാവ് ഉയർത്തിക്കൊണ്ടു വന്നു. അതിനു ശേഷം താൻ ഉണങ്ങിയ നിലത്തെ മഴക്കാടുകളായും പുല്പുറങ്ങങ്ങളായും രൂപാന്തരപ്പെടുത്തി. വലിയ കൊടുമുടികളും അഗാധമായ താഴ്‌വരകളും വെള്ള മണൽ തീരങ്ങളും അവിടുന്ന് ഉണ്ടാക്കി.അവിടുന്ന് സങ്കീർണ്ണമായ ഒരു പരിസ്ഥിതി രൂപാന്തരപ്പെടുത്തി. സൂക്ഷ്മമായ കാര്യങ്ങൾക്ക് വളരെ പ്രാധാന്യം കൊടുത്തു് രാജാവ് ഭൂമിയെ വർണ്ണങ്ങളും ശബ്ദങ്ങളും സൗരഭ്യങ്ങളും കൊണ്ട് നിറച്ചു. താൻ നിർമ്മിച്ച സകലത്തിലും അവിടുന്ന് തന്റെ വ്യക്തിത്വത്തിന്റെയും മഹത്വത്തിന്റെയും ആഴം വെളിപ്പെടുത്തി.

അനന്തമായ ജ്ഞാനം കൊണ്ടും ഉൾകാഴ്ചകൊണ്ടും അവിടുന്ന് എല്ലാ രൂപത്തിലും ഗണത്തിലുമുള്ള ജീവജാലങ്ങളാൽ ആകാശത്തെയും, കരയെയും കടലിനെയും നിറച്ചു. ഒട്ടകം മുതൽ ചിമ്പാൻസി വരെ സൂക്ഷ്മാണുക്കൾ മുതൽ വലിയ സെക്വോയ മരങ്ങൾ വരെ അന്തമില്ലാത്ത വിവിധ മൃഗങ്ങളെയും മരങ്ങളേയും രാജാവ് രൂപകല്പന ചെയ്തു. താൻ ചെയ്ത സകലത്തിലും ഒന്നുമില്ലായ്കയിൽ നിന്നും എന്തും നിർമ്മിക്കുന്നതും കുഴഞ്ഞുമറിഞ്ഞ അവസ്ഥയിൽ ചിട്ട കൊണ്ടുവരുന്ന തന്റെ കഴിവിനെ രാജാവ് പ്രദർശിപ്പിക്കുന്നു. തന്റെ പ്രപഞ്ചത്തിന്റെ അഗാധവും സങ്കീർണ്ണതയിൽ നിന്നും വലിപ്പച്ചെറുപ്പമില്ലാതെ ഒന്നിനും തന്റെ ശ്രദ്ധയിൽനിന്നോ ചിന്തയിൽനിന്നോ വ്യതിചലിക്കാൻ കഴിയില്ല എന്ന് താൻ കാണിച്ചു.

തന്റെ സ്വരൂപത്തിൽ

താൻ സൃഷ്ടിച്ച സകലത്തിനും ഒരു പൂർണ്ണത നൽകുവാനായി രാജാവ് തന്റെ കൈ നീട്ടി കൈ നിറയെ കളിമണ്ണെടുത്തു. തന്റെ സൂക്ഷ്മ വീക്ഷണത്തിൽ ഭൂമിയുടെ പിണ്ഡത്തിന് രൂപം ലഭിച്ചു. പിന്നീട് രാജാവ് തന്റെ സ്വരൂപത്തെ ആ രൂപത്തിലേക്ക് ഊതിയപ്പോൾ അതൊരു മനുഷ്യനായിത്തീർന്നു. മനുഷ്യൻ തന്റെ കണ്ണ് തുറന്നപ്പോൾ മഞ്ഞും ആദ്യ പ്രഭാതത്തിന്റെ നേർത്തപ്രകാശവും തന്നിൽ ആശ്ചര്യം നിറച്ചു. എല്ലാം പുതിയതായിരുന്നു. വായു ഏറ്റവും ശുദ്ധമായിരുന്നു. നിറങ്ങളും സൗരഭ്യങ്ങളും പുതിയതും മൃദുവുമായിരുന്നു. അങ്ങനെ അവൻ മരങ്ങൾക്കിടയിലൂടെ നടന്നപ്പോൾ എല്ലാ കണ്ണുകളും തന്നെയാണ് നോക്കുന്നതെന്ന് രാജാവിന്റെ സ്വരൂപത്തിന് മനസ്സിലായി. മേച്ചിൽ നിർത്തി തന്നെത്തന്നെ ശ്രദ്ധിക്കുന്ന ഒരു മാൻ പേടയെ അവൻ കണ്ടു. തന്നെ എതിരേറ്റുവന്ന ഒരു ചെന്നായയെ അവൻ ആശ്ലേഷിച്ചു. ആ ചെന്നായയെ തള്ളിമാറ്റിക്കൊണ്ടു ഒരു ആട്ടിൻകുട്ടി തന്റെ കാലിലുരസുന്നത് അവൻ അറിഞ്ഞു.

“അവയെ പരിപാലിക്കുക അങ്ങനെ ഞാൻ നിന്നെ എങ്ങനെ പരിപാലിക്കുന്നുവെന്ന് മനസ്സിലാക്കാം.”

ആ തോട്ടത്തിൽ താൻ പരിചിതനായിക്കഴിഞ്ഞപ്പോൾ രാജാവിന്റെ ജ്ഞാനത്തിലും ക്രിയാത്മകതയിലും താൻ ആകൃഷ്ടനായി. രാജാവിന്റെ സങ്കല്പങ്ങൾക്കും നന്മയ്ക്കും ഒരു അന്തമില്ലാതായി തോന്നി. ഇതെല്ലം എന്റേതാണ് രാജാവ് പറഞ്ഞു. ഇതിനെ ഞാൻ നിന്നെ ഏല്പിക്കുന്നു. “അവയെ പരിപാലിക്കുക അങ്ങനെ ഞാൻ നിന്നെ എങ്ങനെ പരിപാലിക്കുന്നുവെന്ന് മനസ്സിലാക്കാം.”

തന്റെ സ്നേഹത്താൽ

കുറച്ചു കാലത്തേക്ക് മേൽനോട്ടക്കാരൻ തന്റെ പ്രവർത്തികളുടെ ഏകാന്തതയിൽ മുഴുകി. എന്നാൽ, ഒരവസരത്തിൽ തന്നിൽ തന്നെയുള്ള ശൂന്യതയെ അവൻ മനസ്സിലാക്കി. രാജാവിന്റെ സന്ദർശനവും പക്ഷിമൃഗാദികളുടെ സൗഹൃദവും അവൻ ആസ്വദിച്ചു എങ്കിലും, കണ്ടെത്തലുകളുടെയും അത്ഭുതങ്ങളുടെയും വികാരങ്ങൾ പങ്കുവയ്ക്കാൻ തന്നെപ്പോലെ ഒരാൾ ഇല്ലായിരുന്നു. രാജാവ് മേൽനോട്ടക്കാരന്റെ ഏകാന്തത മനസ്സിലാക്കി. എന്നാൽ, മറ്റൊരുപിടി മണ്ണെടുക്കുന്നതിന് പകരം തന്റെ സ്വരൂപത്തിന് ഗാഢനിദ്ര നൽകി അവന്റെ ഹൃദയത്തിന് ചുറ്റുനിന്നും എന്തോ എടുത്ത് അതിൽ നിന്നും രണ്ടാമത്തെ സ്വരൂപത്തെ സൃഷ്ടിച്ചു.

മേൽനോട്ടക്കാരൻ ഉറക്കമുണർന്നപ്പോൾ രാജാവ് തനിക്ക് നൽകിയതിനെ നോക്കി പുഞ്ചിരിച്ചു. രണ്ടാമത്തെ സ്വരൂപം തിരികെ പുഞ്ചിരിച്ചു. അവർ ഒരുപോലെയായിരുന്നു എന്നാൽ, വ്യത്യസ്തരായിരുന്നു. മറ്റെയാൾ ഉപേക്ഷയായി വിചാരിച്ച കാര്യത്തെ മനസ്സിലാക്കാനുള്ള അവരുടെ കഴിവിനെ കണ്ട് അവർ ചിരിച്ചു. വൈകാതെ രാജാവ് തങ്ങൾക്ക് രണ്ടു പേർക്കും നൽകിയ ജോലികൾ ആസ്വദിച്ച് ചെയ്യാൻ ആരംഭിച്ചു. ഇത് ആദ്യ ദമ്പതിമാരുടെ നല്ല നാളുകളായിരുന്നു. അവർക്ക് രാജാവുമായും പരസ്പരവും വളരെ മനോഹരമായ ഒരു ബന്ധമുണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ അവരെല്ലാവരും ഒരുമിച്ച് ചേർന്ന് രാജാവ് അവരെ പരിപാലിക്കാൻ ഏല്പിച്ചിരുന്ന വൃക്ഷങ്ങൾക്കിടയിലൂടെ നടന്നു.

DONATE

രാജാവ് ആ ദമ്പതികൾക്ക് വേണ്ടതെല്ലാം നൽകി. ആ തോട്ടത്തിൽ ഉണ്ടായിരുന്ന സകലവും തന്നിൽ നിന്നുള്ള ദാനമായിരുന്നു. പക്ഷെ, രാജാവ് തന്നെയാണ് അവരുടെ ഹൃദയങ്ങളെ നേടിയത്. താൻ നിറയെ അത്ഭുതങ്ങൾ നിറഞ്ഞവനാണെങ്കിലും തനിക്ക് അവരെക്കുറിച്ചു തോന്നിയ കാര്യങ്ങൾ അവരിൽ നിന്നും മറച്ചു വെച്ചില്ല. തനിക്ക് മേൽനോട്ടക്കാരുടെ മേലുളള സ്നേഹവും ബഹുമാനവും വളരെ സ്പഷ്ടമാണ്.

അവരുടെ എല്ലാ ചിന്തകളേയും പ്രവൃത്തികളേയും നിയന്ത്രിക്കാൻ രാജാവിന് കഴിയുമായിരിന്നിട്ടും, താൻ ജ്ഞാനിയായിരുന്നു. വളരെ അപകടം പിടിച്ചതാണെങ്കിലും അവൻ അവർക്ക് തിരഞ്ഞെടുക്കുവാനുള്ള അവസരം കൊടുത്തു. മാത്രമല്ല, ആവശ്യമെങ്കിൽ തന്നിൽ നിന്ന് തന്നെ അകന്നു പോകുവാനുള്ള അവസരവും അവൻ മേൽനോട്ടക്കാർക്ക് നൽകി. അവർക്ക് പോകാനുള്ള അവസരമില്ലെങ്കിൽ, തന്നോടൊപ്പം നിൽക്കാനും അവർ തിരഞ്ഞെടുക്കില്ല എന്നവന് അറിയാമായിരുന്നു. തിരഞ്ഞെടുക്കുവാനും പ്രകടിപ്പിക്കുവാനും ഉള്ള സ്വാതന്ത്ര്യമില്ലാതെ രാജാവിന്റെ ദർശനമായ സ്വതന്ത്രലോകം യാഥാർത്ഥ്യമാകുമായിരുന്നില്ല.

സത്യത്തിന്റെ പരിശോധന

മേൽനോട്ടക്കാർക്ക് സ്വാതന്ത്ര്യം നൽകാനായി രാജാവ് തോട്ടത്തിന്റെ നടുക്ക് രണ്ട് മരങ്ങൾ നട്ടിരുന്നു. ഒന്നിനെ അവൻ ജീവവൃക്ഷം എന്ന് വിളിച്ചു. മറ്റൊന്നിനെ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം എന്നും. തോട്ടത്തിന്റെ മധ്യത്തിലൂടെയുള്ള ഒരു വഴി ആ മരങ്ങളുടെ മുൻപിലൂടെ രണ്ടായി പിരിഞ്ഞു പോയി. രാജാവിന്റെ അഭിപ്രായത്തിൽ, ആ ദമ്പതികൾക്ക് തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം കഴിക്കാം, ഒന്നൊഴികെ.

നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം കഴിച്ചാൽ അവർ മരിക്കും. രാജാവ് തങ്ങൾക്കൊരു തിരഞ്ഞെടുപ്പ് നൽകുകയായിരുന്നു എന്ന് മേൽനോട്ടക്കാർക്ക് മനസ്സിലായി. എന്നാൽ മരണമെന്നതുകൊണ്ടു രാജാവ് എന്താണ് ഉദ്ദേശ്ശിച്ചതെന്ന് അവർക്ക് മനസ്സിലായില്ല. അവിടുന്ന് അവർക്ക് ആസ്വദിക്കുവാനുള്ള ഒരുപാട് കാര്യങ്ങൾ നൽകി. എന്തിനെയെങ്കിലും പരിധിക്കപ്പുറത്ത് വയ്ക്കുന്നതെന്തിനാണ്?

നിഷ്കളങ്കത നഷ്ടമാകുന്നു

പുരുഷനും സ്ത്രീയും തങ്ങൾക്കുള്ളതിനേക്കാൾ രാജാവിന്റെ നിയമങ്ങളുമായി പ്രശ്നമുള്ള ഒരാളെ കണ്ടുമുട്ടാൻ പോകയാണ്. ഇതുവരെയും രാജാവിന് ആരെങ്കിലും ശത്രുക്കളുള്ളതായി അവർക്കറിയില്ല. അവരുടെ ജീവിതത്തിലേക്ക് നടന്നു കയറുവാൻ പോകുന്നയാൾ ഒരിക്കലും ഒരു എതിർപ്പുകാരൻ ആയിരുന്നില്ല. മറ്റൊരു സമയത്തും സ്ഥലത്തും അവനും ബഹുമാനവും പദവിയും നൽകിയിരുന്നു. രാജാവിന്റെ സേവനത്തിൽ അവൻ അറിയപ്പെട്ടിരുന്നത് വെളിച്ചം വഹിക്കുന്നവനെന്നും അരുണോദയ പുത്രൻ എന്നുമാണ്.

എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ വെളിച്ചം വഹിക്കുന്നവൻ സ്വയത്തിന് പ്രാധാന്യം നൽകുവാൻ ഇടയായി. നല്കപ്പെട്ടതെല്ലാം തനിക്കു അർഹതപ്പെട്ടതാണെന്നും, രാജാവ് നിഷേധിച്ചതിനെയും തനിക്ക് വേണമെന്നും ഉള്ള ഒരു ചിന്ത അവനിൽ ഉണ്ടായി. സേവിക്കുന്നതിനേക്കാൾ ഭരിക്കുന്നത് എത്ര നന്നായിരിക്കുമെന്ന് വെളിച്ചവാഹകൻ സങ്കല്പിച്ചു. തന്റെ തന്നെ രാജ്യം സൃഷ്ടിക്കുക എന്ന ചിന്തയ്ക്ക് അവൻ അധീനനായി. എന്നാൽ അവിടം വിടാൻ തീരുമാനിച്ചപ്പോൾ അവൻ നിശ്ശബ്ദനായിരുന്നില്ല. രാജാവിന്റെ എല്ലാ സേവകരുടേയും മൂന്നിലൊന്നിനെ തന്നോട് ചേരാൻ അവൻ വിശ്വസിപ്പിച്ചു. അപ്പോൾ മുതലാണ് വെളിച്ചവാഹകൻ “ഇരുളിന്റെ രാജകുമാരൻ” ആയത്.

രാത്രിയിലെ ആകാശം പോലെ ഇരുളുനിറഞ്ഞ ഒരു പദ്ധതിയുമായിട്ടു വിരോധി തോട്ടത്തിൽ കടന്നു.

തുടർന്നുള്ള ദിവസങ്ങളിൽ വിരോധിയും തന്റെ അനുഗാമികളും അവരുടേതായ ഒരു സ്ഥലത്തിനായി പ്രപഞ്ചം മുഴുവൻ സഞ്ചരിച്ചു. വഴിയിൽ വച്ച് അവർ രാജാവിന്റെ മേൽനോട്ടക്കാരെപ്പറ്റിയും അവരുടെ വീടായ തോട്ടത്തെപ്പറ്റിയും കേട്ടു. രാത്രിയിലെ ആകാശം പോലെ ഇരുളുനിറഞ്ഞ ഒരു പദ്ധതിയുമായിട്ടു വിരോധി തോട്ടത്തിൽ കടന്നു. അവന്റെ ഉദ്ദേശ്ശങ്ങളെ മറയ്ക്കുന്ന ഒരു ആകർഷണതയോടെ അവൻ സ്ത്രീയുമായി സംഭാഷണത്തിലേർപ്പെട്ടു.

വഴിത്തിരിവ്

സമയോചിതമായ ഒരു ചോദ്യം കൊണ്ട് വിരോധി തന്റെ കുരുക്കൊരുക്കി. ഞാൻ കേട്ടത് ശരിയാണോ? നിങ്ങളുടെ വീടിന്റെ എല്ലാ സ്ഥലത്തും പോകുന്നതിൽ നിന്നും രാജാവ് നിങ്ങളെ വിലക്കിയോ? എന്നാൽ പൊടുന്നനെ അവൾ ആ ജീവിയെ നോക്കിയപ്പോൾ, അവൾക്കിതുവരെയും ഉണ്ടാകാത്ത ചില ചിന്തകൾ തന്റെയുള്ളിൽ ഉള്ളതുപോലെ തോന്നി. രാജാവെന്തിനാണ് ഞങ്ങളെ എന്തിൽ നിന്നെങ്കിലും വിലക്കുന്നത്? ഞങ്ങൾ എന്തറിയരുതെന്നാണ് അവൻ ആഗ്രഹിക്കുന്നത്? ഈ ചോദ്യം ഉയർന്നുകൊണ്ടേയിരുന്നു. രാജാവ് അവരെ തടയുകയാണോ? അവനറിയാവുന്ന കാര്യങ്ങൾ അവർ അറിയേണ്ട എന്നതുകൊണ്ടാണോ അറിവിന്റെ വൃക്ഷത്തിന്റെ വഴിയെപ്പറ്റി അവൻ മുന്നറിയിപ്പ് നൽകിയത്?

അവരുടെ സൃഷ്ടാവിനെക്കുറിച്ച്‌ സംശയം ഉണ്ടാവുക എന്നത് സ്ത്രീയ്ക്ക് ഒരു പുതിയ അനുഭവമായിരുന്നു. രാജാവിന്റെ ജ്ഞാനത്തെപ്പറ്റി അവൾ തന്റെ പങ്കാളിയോട് ഇടയ്ക്കിടെ സംസാരിക്കാറുണ്ടായിരുന്നു. അവൻ എവിടെ നിന്നാണ് വരുന്നതെന്നും എല്ലാക്കാര്യങ്ങളെപ്പറ്റിയും ഇത്രയും അറിവ് എങ്ങനെയാണ് ഉണ്ടായതെന്നും അവർക്ക് അതിശയം തോന്നിയിരുന്നു. രാജാവ് തന്നെക്കുറിച്ചു കൂടുതൽ സംസാരിച്ചതിലൂടെ അവരുടെ ബന്ധത്തിന്റെ ആഴം വർധിച്ചു. എന്നാൽ ഇപ്പോൾ അവർ പഠിച്ചതൊന്നും പോരാ എന്ന് തോന്നി. അടുത്തതായി സംഭവിച്ചത് അവരുടെ ജീവിതത്തിൽ മറക്കാൻ ഇടയില്ലാത്ത ഒരു വഴിത്തിരിവായിരുന്നു. സ്ത്രീ വിലക്കപ്പെട്ട പാതയിൽ യാത്ര ആരംഭിക്കുകയും തന്നെ അനുഗമിക്കുവാൻ തന്റെ പങ്കാളിയെ ചലിപ്പിക്കുകയും ചെയ്തു. ഒരു നിമിഷത്തേക്ക് ആദ്യത്തെ മേൽനോട്ടക്കാരൻ നിശ്ചലനായി. ഈ പാതയിൽ പോയാൽ എന്താണ് സംഭവിക്കുക എന്ന് രാജാവ് വിവരിച്ചത് അവൻ ഓർത്തു. രാജാവിന്റെ ശബ്ദത്തിൽ സ്നേഹവും കരുതലും ഉള്ളതായി അവൻ ഓർത്തു.

സ്ത്രീ വിലക്കപ്പെട്ട പാതയിൽ യാത്ര ആരംഭിക്കുകയും തന്നെ അനുഗമിക്കുവാൻ തന്റെ പങ്കാളിയെ ചലിപ്പിക്കുകയും ചെയ്തു.

തന്റെ ഹൃദയം നുറുങ്ങുന്നത് അവന് കേൾക്കാമായിരുന്നു. തന്റെ പങ്കാളിയുടേയും രാജാവിന്റെയും തന്റെ തന്നെ ജിജ്ഞാസയുടെ മുൻപിൽ കുടുങ്ങി നുറുങ്ങുന്നത് അവൻ അനുഭവിച്ചു. ആ പങ്കാളികൾ ആ യാത്ര ആരംഭിച്ചപ്പോൾ അവർ ലഹരി ഉപയോഗിച്ചത് പോലെ ആയിരുന്നു. അവരുടെ മനസ് മാറി. അവരുടെ നിഷ്കളങ്കത നഷ്ടപ്പെട്ടു. അവർ മറയില്ലാത്തവരും ദുർബലരുമാണെന്ന് അവർക്ക് തോന്നി. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം പുറകിൽ നിൽക്കെ അവർ അവരെ തന്നെ മറയ്ക്കാൻ തോട്ടത്തിൽനിന്നും ഇലകൾ പറിച്ച് അവയെ ചേർത്ത് തുന്നി.