നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് Regie Keller

ഞങ്ങൾ ദൈവത്തിൽ ആശ്രയം വെക്കും

കുഞ്ഞ് ജനിക്കാൻ ഇനിയും ആറാഴ്ച്ച കൂടെ ഉണ്ടായിരുന്നു, എന്നാൽ ഗർഭകാലത്തു സാധാരണയായി ഉണ്ടാകാറുള്ള ഒരു കരൾ രോഗം-കോളിസ്റ്റേസിസ് വിനീതക്കുണ്ടെന്ന് ഡോക്ടർ കണ്ടുപിടിച്ചു. വൈകാരിക ക്ഷോഭത്തിനിടയിലും വിനീതയെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ അവൾക്ക് ചികിത്സ ലഭിക്കുകയും അവളോട് 24 മണിക്കൂറിനുള്ളിൽ കുഞ്ഞിനെ പുറത്തെടുക്കുമെന്നും പറഞ്ഞു. ആശുപത്രിയുടെ മറ്റൊരു വശത്ത് കോവിഡ്-19 കേസുകൾ കൈകാര്യം ചെയ്യാൻ വെന്റിലേറ്ററുകളും മറ്റും സ്ഥാപിക്കുകയായിരുന്നു. ഇത് കാരണം വിനീതയെ വീട്ടിലേക്ക് തിരികെയയച്ചു. അവൾ ദൈവത്തിലും അവിടുത്തെ പദ്ധതിയിലും ആശ്രയിക്കാൻ തീരുമാനിക്കുകയും കുറച്ച് ദിവസത്തിനു ശേഷം ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു.

വചനം നമ്മിൽ വേരുറപ്പിക്കുമ്പോൾ അത് നാം വിഷമസന്ധിയിൽ പ്രതികരിക്കുന്ന വിധങ്ങളെ രൂപാന്തരപ്പെടുത്തും. സമൂഹം മാനുഷിക സഖ്യങ്ങളിൽ ആശ്രയിക്കുകയും വിഗ്രഹാരാധന നടത്തുകയും ചെയ്ത ഒരു കാലഘട്ടത്തിലാണ് യിരമ്യാവ് ജീവിച്ചിരുന്നത്. “മനുഷ്യനിൽ ആശ്രയിച്ചു ജഡത്തെ തന്റെ ഭുജമാക്കി ഹൃദയംകൊണ്ടു യഹോവയെ വിട്ടുമാറുന്ന“(യിരെമ്യാവ് 17:5) ഒരുവനിൽ നിന്നും  ദൈവത്തിൽ ആശ്രയിക്കുന്ന വൻ വ്യത്യസ്തമായിരിക്കുന്നു എന്ന് പ്രവാചകൻ കാണിക്കുന്നു. “യഹോവ തന്നെ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ. അവൻ വെള്ളത്തിനരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും...അതിന്റെ ഇല പച്ചയായിരിക്കും; വരൾച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായിച്ചുകൊണ്ടിരിക്കും” (വാ. 7–8).

യേശുവിലെ വിശ്വാസികളായ നാം പരിഹാരങ്ങൾക്കായി അവനിലേക്ക് നോക്കി വിശ്വാസത്താൽ ജീവിക്കാനാണ് വിളിച്ചിരിക്കുന്നത്. അവൻ നമ്മെ ശക്തീകരിക്കുമ്പോൾ  ഭയപ്പെടണോ അതോ അവനിൽ ആശ്രയിക്കണോ എന്ന് നമുക്ക് തീരുമാനിക്കാം. ദൈവം പറയുന്നത് നാം അവനിൽ ആശ്രയം വെക്കുമ്പോൾ നമ്മൾ പൂർണ്ണ തൃപ്തരായി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്നാണ്.