Category  |  odb

ഭാവി വിശ്വസ്തത

സാറയ്ക്ക് പതിനാലു വയസ്സുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ടു. താമസിയാതെ അവൾക്കും അവളുടെ സഹോദരങ്ങൾക്കും അവരുടെ വീട് നഷ്ടപ്പെടുകയും ഭവനരഹിതരാകുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം, സാറ തന്റെ ഭാവി മക്കൾക്ക് തലമുറകളിലേക്ക് കൈമാറാൻ കഴിയുന്ന ഒരു അനന്തരാവകാശം നൽകാൻ ആഗ്രഹിച്ചു. ഒരു വീട് വാങ്ങാൻ അവൾ കഠിനാധ്വാനം ചെയ്തു, അങ്ങനെ അവൾക്ക് ഒരിക്കലും ലഭിക്കാതിരുന്ന സ്ഥിരതയുള്ള ഒരു വീട് അവളുടെ കുടുംബത്തിന് നൽകി.

ഭാവി തലമുറകൾക്കായി ഒരു ഭവനത്തിനുവേണ്ടി നിക്ഷേപിക്കുന്നത് നിങ്ങൾ ഇതുവരെ കാണാത്ത ഭാവിയിലേക്കുള്ള വിശ്വാസത്തിന്റെ പ്രവർത്തനമാണ്. ബാബിലോന്യർ യെരൂശലേമിനെ ആക്രമിച്ച് ഉപരോധിക്കുന്നതിന് തൊട്ടുമുമ്പ് ഭൂമി വാങ്ങാൻ ദൈവം യിരെമ്യാ പ്രവാചകനോട് പറഞ്ഞു (യിരെമ്യാവ് 32:6-12). പ്രവാചകനെ സംബന്ധിച്ചിടത്തോളം, ദൈവത്തിന്റെ നിർദ്ദേശങ്ങൾ അർത്ഥവത്തായി തോന്നിയില്ല. കാരണം താമസിയാതെ അവരുടെ എല്ലാ സ്വത്തും വസ്തുവകകളും ശത്രു അപഹരിക്കുമായിരുന്നു.

എന്നാൽ ദൈവം യിരെമ്യാവിന് ഈ വാഗ്ദത്തം നൽകി: "ഞാൻ ഈ ജനത്തിന്നു ഈ വലിയ അനർത്ഥമൊക്കെയും വരുത്തിയതുപോലെ തന്നേ ഞാൻ അവർക്കു വാഗ്ദത്തം ചെയ്തിരിക്കുന്ന എല്ലാനന്മയും അവർക്കു വരുത്തും" (വാ. 42). യിസ്രായേൽ ജനത്തെ ഒരുനാൾ അവരുടെ മാതൃരാജ്യത്തേക്ക് പുനഃസ്ഥാപിക്കുന്നതിനുള്ള ദൈവത്തിന്റെ വിശ്വസ്തതയുടെ ഭൗതിക അടയാളമായിരുന്നു പ്രവാചകൻ വസ്തുവിൽ നിക്ഷേപിച്ചത്. ഭയാനകമായ ആക്രമണത്തിനിടയിലും, സമാധാനം വീണ്ടും വരുമെന്ന് ദൈവം തന്റെ ജനത്തിന് വാഗ്ദത്തം ചെയ്തു-വീടുകളും വസ്തുവകകളും വീണ്ടും വാങ്ങുകയും വിൽക്കുകയും ചെയ്യും (വാ. 43-44).

ഇന്ന് നമുക്ക് ദൈവത്തിന്റെ വിശ്വസ്തതയിൽ ആശ്രയിക്കാനും വിശ്വാസത്താൽ ''നിക്ഷേപം'' നടത്തുന്നതു തിരഞ്ഞെയുക്കാനും കഴിയും. എല്ലാ സാഹചര്യങ്ങളുടെയും പുനഃസ്ഥാപനം നമുക്ക് കാണാൻ കഴിയില്ലെങ്കിലും, അവൻ ഒരിക്ല്# എല്ലാം ശരിയാക്കുമെന്ന് നമുക്ക് ഉറപ്പുണ്ട്.

അനുഗ്രഹിക്കപ്പെട്ട മാനസാന്തരം-ദിവസം 10

ഹോശേയ 14:2
സകല അകൃത്യത്തെയും ക്ഷമിച്ചു,
ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമ

അനുഗ്രഹിക്കപ്പെട്ട മാനസാന്തരം

ബ്രോ ക്ക് (പാപ്പർ) എന്ന അപരനാമത്തിലാണ് ഗ്രേഡി അറിയപ്പെട്ടത്. ആ അഞ്ചക്ഷരങ്ങൾ അഭിമാനത്തോടെ തന്റെ ലൈസൻസ് പ്ലേറ്റിൽ പ്രദർശിപ്പിച്ചിരുന്നു.…

ഉപസംഹാരം

ഉപസംഹാരം | ജെയിംസ് ബാങ്ക്സ്, നമ്മുടെ പ്രതിദിന ആഹാരം എഴുത്തുകാരൻ

സ്നേഹത്തിന്റെയും ക്ഷമയുടെയും ദൈവിക വാഗ്ദത്തം

“ദൈവത്തിന്റെ സ്നേഹം എത്ര ശക്തമാണെന്ന് നിനക്കറിയാമോ” എന്ന് എന്റെ സുഹൃത്ത് മാർക്ക് എന്നോടൊരുദിവസം…

ഉത്തമ ബലി-ദിവസം 9

1 പത്രോസ് 1:18–19
നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു…
ക്രിസ്തു എന്ന നിർദോഷവും നിഷ്കളങ്കവുമായ
കുഞ്ഞാടിന്റെ വിലയേറിയ രക്തം കൊണ്ടത്രേ.

ഉത്തമ ബലി

1.5 ബില്യൺ ഡോളറിന്റെ ഹബ്ബിൾ ടെലിസ്കോപ്പ് 1990 ഏപ്രിൽ 24നാണ്…

കൃപ പകരുന്നവർ-ദിവസം 8

കൊലോസ്യർ 4:6
വാക്ക് എപ്പോഴും കൃപയോടുകൂടിയതും
ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.

കൃപ പകരുന്നവർ

ക്ലെ യർ എക്സിക്യൂട്ടീവ് എഡിറ്ററായി ജോലി നോക്കിയ ആദ്യ നാളുകളിൽ ഒരു ഗുരുതരമായ അക്ഷരത്തെറ്റ് വിട്ടു പോകുയും അത്…

നിരപ്പിനായുള്ള ദാഹം-ദിവസം 7

മത്തായി 26:28
ഇത് അനേകർക്കുവേണ്ടി
പാപമോചനത്തിനായി ചൊരിയുന്ന
പുതിയനിയമത്തിനുള്ള എന്റെ രക്തം.

നിരപ്പിനായുള്ള ദാഹം

ണ്ടു കുട്ടികളുടെ അമ്മയായ എഡ്ന സ്പാൽഡിങ്ങിന്റെ കഥ പറയുന്ന സിനിമയാണ് പ്ലേസസ് ഇൻ ദി ഹാർട്ട്…

തിരിച്ചുവരുന്ന കല്ലുകൾ-ദിവസം 5

1 യോഹന്നാൻ 1:9
നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു...
ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും
നീതിമാനും ആകുന്നു.

തിരിച്ചുവരുന്ന കല്ലുകൾ

രീനയും കുടുംബവും അമേരിക്കയിലെ രണ്ടു ദക്ഷിണ സംസ്ഥാനങ്ങളിലായി പരന്നു കിടക്കുന്ന ഗ്രേറ്റ്…

തിരഞ്ഞെടുത്തതും സ്നേഹിക്കപ്പെട്ടതും വിലമതിക്കുന്നതും-ദിവസം2

എഫേസ്യർ 1:11
ക്രിസ്തുവിനോട് ഏകീഭവിച്ച് അവിടുത്തെ
സ്വന്തജനമായിരിക്കേണ്ടതിന് ദൈവം നമ്മെ തിരഞ്ഞെടുത്തു

തിരഞ്ഞെടുത്തതും സ്നേഹിക്കപ്പെട്ടതും വിലമതിക്കുന്നതും

1924ഒളിമ്പിക്സിൽ എറിക്ക് ലിഡെൽ, ഹരോൾഡ് അബ്രഹാംസ് എന്നീ ബ്രിട്ടീഷ് അത്ലീറ്റുകൾ തമ്മിൽ…

രഹസ്യ ചരിത്രം-ദിവസം 4

ലൂക്കോസ് 23:34
പിതാവേ, ഇവർ ചെയ്യുന്നത്
ഇന്നത് എന്ന് അറിയായ്കകൊണ്ട്
ഇവരോട് ക്ഷമിക്കേണമേ.

രഹസ്യ ചരിത്രം

വി ഹെൻറി വേഡ്സ്വർത് ലോങ്ഫെല്ലോ പറഞ്ഞു, “നമുക്ക് നമ്മുടെ ശത്രുക്കളുടെ രഹസ്യ ചരിത്രം…