ഞങ്ങളുടെ പരമപ്രധാനമായ ലക്ഷ്യം
‘നമ്മുടെ പ്രതിദിന ആഹാരം’ എന്ന ശുശ്രൂഷയിൽ ഞങ്ങൾ എല്ലാറ്റിനും ഉപരിയായി ദൈവത്തിൽ ആശ്രയിക്കുന്നു. മാത്രമല്ല, ഞങ്ങളുടെ ശുശ്രൂഷയെ മുന്നോട്ടു നയിക്കുവാൻ അവന്റെ ജ്ഞാനത്തിലും ശക്തിയിലും ആശ്രയിക്കുകയും ചെയ്യുന്നു. ബൈബിൾ നമ്മുടെ അടിസ്ഥാനം ആകുന്നു. ദൈവ വചനത്തെ അറിയിക്കുവാനുള്ള ഈ അവസരം നമുക്ക് നൽകപ്പെട്ടിട്ടുള്ള എല്ലാ അറിവുകളിലൂടെ വിശ്വസ്തതയോടും, സത്യസന്ധതയോടും ചെയ്യുന്ന ദൈവത്തിന്റെ വേലക്കാർ ആകുവാൻ ഞങ്ങൾ ബാധ്യസ്തരാകുന്നു.
ഞങ്ങളുടെ തത്വങ്ങൾ
- വിശ്വാസവും, പഠിപ്പിക്കലുകളും, നയങ്ങളും, പ്രവർത്തനങ്ങളുമെല്ലാം ബൈബിളിനെ ആദരിക്കുന്നതാകണം (2 തിമൊത്തിയോസ് 3:16).
- നമ്മുടെ വിശ്വാസപ്രമാണത്തിൽ നിലനിൽക്കുക (2 തിമൊത്തിയോസ് 1:13)
- അടിസ്ഥാന വേദോപദേശത്തിനു ഊന്നൽ നൽകി ഒരു തുറന്ന സമീപനത്തോടെ അവയെ അനുകരിക്കുക (അപ്പോസ്തല പ്രവൃത്തികൾ 20:27)
- സ്വഭാവത്തിലും, കഴിവിലും ദാസ്യ മനോഭാവം ഉള്ളവരെ തിരഞ്ഞെടുക്കുക (പുറപ്പാട് 18:21; 1 തിമൊത്തിയോസ് 3:1-13)
ആത്മീക സമർപ്പണം
- കർത്താവായ യേശു ക്രിസ്തുവിലുള്ള കൂട്ടായ്മയിൽ നിലനിൽക്കുക. “എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്ന് ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ട്” (വെളിപ്പാട് 2:4) എന്ന് ദൈവം നിങ്ങളെ കുറിച്ചു പറയ്യുവാൻ ഇടവരരുത്.
- ‘നമ്മുടെ പ്രതിദിന ആഹാരം’ എന്ന ശുശ്രൂഷ സ്വന്ത വിവേകത്തിൽ ആശ്രയിക്കാതെ ദൈവത്തിന്റെ ജ്ഞാനത്തിലും, ശക്തിയിലും ചെയ്യുക, (ഗലാത്യർ 2:20; 3:3)
- നാം നമ്മുടെ ജോലിസ്ഥലത്തായാലും മറ്റു പ്രവർത്തനങ്ങളിൽ ആയാലും നമ്മുടെ സ്വാഭാവം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഉറപ്പുള്ളതും, ദൈവീകവും ആയിരിക്കട്ടെ (1 പത്രോസ് 1:14-15)
- എല്ലായ്‌പ്പോഴും ദൈവത്തിൽ ആശ്രയിച്ചു ശരിയായത് മാത്രം ചെയ്യുക (1 പത്രോസ് 3:16)
നമ്മൾ ശുശ്രൂഷിക്കുന്ന വ്യക്തികളോടുള്ള കടപ്പാട്
- നമ്മോടു നാം കാണിക്കുന്ന വ്യക്തിപരമായതും, കൃത്യമായതും, പ്രയോഗിഗമായതുമായ ശ്രദ്ധ മറ്റുള്ളവരോടും നാം കാണിക്കണം (2 കൊരിന്ത്യർ 4:5; 15)
- സ്നേഹത്തിൽ സത്യം സംസാരിക്കുക. ആവശ്യമില്ലാത്ത പ്രത്യാക്രമണമുള്ള സമീപനം ഒഴിവാക്കുക (2 തിമൊത്തിയോസ് 2:24).
- നമ്മുടെ ശുശ്രുഷയിൽ സഹകരിക്കുന്നവരോട് ഒരു തുറന്ന സമീപനവും, സത്യസന്ധതയും പുലർത്തുക (2 കൊരിന്ത്യർ 4:2).
- നമ്മുടെ മൃദുവായ സമീപനം കേവലം കച്ചവടക്കാരോടും, അതിഥികളോടും, അയൽക്കാരോടും, സമൂഹത്തോടും, സർക്കാരിനോടും മാത്രമല്ല, മറിച്ചു സമൂഹത്തിലെ നാനാ തലങ്ങളിലുള്ള എല്ലാ വ്യക്തികളോടും ഒരേ സമീപനം നിലനിർത്തുക (റോമർ 13:7-8)
സഹപ്രവർത്തകരോടുള്ള കടപ്പാട്
- നാം ആരോടുകൂടെ ആകുന്നുവോ പ്രവർത്തിക്കുന്നത് അവരുടെ മൂല്യങ്ങളും, വ്യക്തിപരമായ താൽപ്പര്യങ്ങളും തിരിച്ചറിയുക (ഫിലിപ്പ്യർ 2:1-4)
സേവനത്തിന്റെ നിലവാരം
- നമ്മുടെ സന്ദേശം വർധിപ്പിക്കുകയും ശക്തീകരിക്കുകയും ധന്യമാക്കുകയും ചെയ്യുന്ന തരത്തിലുള്ള ഉയർന്ന നിലവാരമുള്ള പ്രവർത്തനത്തിനായി കഠിന പ്രയത്നം ചെയ്യുക (1 കൊരിന്ത്യർ 10:31)
- ഞങ്ങളെ ഏൽപ്പിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും ഉത്തരവാദിത്വത്തോടെ ചെയ്യുവാൻ കഴിയുന്ന വിശ്വസ്തതയുള്ള കാര്യസ്ഥനായിരിക്കുക
- (1 കൊരിന്ത്യർ 4:2).
സേവനത്തിന്റെ സ്വഭാവം
- ലഭ്യമായിരിക്കുന്ന മൂലധനത്തിന് അനുസരിച്ചു സുവിശേഷ പ്രവർത്തനങ്ങൾക്കു ഏറ്റക്കുറച്ചിലുകൾ വരുത്തുക
- ബാധ്യതകൾ ഒഴിവാക്കുക (റോമർ 13:8)
- നമ്മുടെ തീരുമാനങ്ങളുടെ മുഖ്യ ഉദ്ദേശ്യം ഒരിക്കലും സംഘടനാപരമായ നിലനിൽപ്പിന് വേണ്ടി ആയിരിക്കരുത് (ഫിലിപ്പ്യർ 1:19-26)
- സ്വയം പുകഴ്ത്തുന്നത് ഒഴിവാക്കുക (സാദൃശ്യവാക്യങ്ങൾ 27:2)
മറ്റു ശുശ്രൂഷാ കൂട്ടായ്മകളുമായുള്ള ബന്ധം
- മറ്റു ക്രിസ്തീയ സംഘടനകളിലൂടെയും, വ്യക്തികളിലൂടെയും കർത്താവു ചെയ്യുന്ന ശുശ്രൂഷകളെ മനസ്സിലാക്കുകയും, മാനിക്കുകയും ചെയ്യുക (1 കൊരിന്ത്യർ 1:10-13)
- നമ്മുടെ ലക്ഷ്യങ്ങളിൽ വിട്ടുവീഴ്ച്ച ചെയ്യുകയും, നമ്മുടെ ഫലപ്രാപ്തിയെ ക്ഷീണിപ്പിക്കുകയും ചെയ്യുന്ന ആരുടേയും കൂട്ടുകെട്ട് ഒഴിവാക്കുക (2 കൊരിന്ത്യർ 6:14)
- പ്രാദേശികമായുള്ള ദൈവ സഭകളെ ആദരിച്ചും, സഹായിച്ചും കൊണ്ട് ശുശ്രൂഷ ചെയ്യുക (എഫെസ്യർ 4:1-7)