നാളെയെ വരെ കാണുക
വായിക്കുക: 2 കൊരിന്ത്യര്‍ 5:1 – 9
‘കാഴ്ചയാലല്ല, വിശ്വാസത്താലത്രേ ഞങ്ങള്‍ നടക്കുന്നത്’ – 2 കൊരിന്ത്യര്‍ 5:7
മേ.ഘങ്ങളില്ലാത്ത നീലാകാശത്തെ നോക്കാന്‍ എനിക്കിഷ്ടമാണ്. നമു.ക്കാസ്വദിക്കാനായി നമ്മുടെ മഹാനായ സ്രഷ്ടാവ് നിര്‍മ്മിച്ചു നല്‍കിയ അവന്‍റെ മഹല്‍സൃഷ്ടിയുടെ മനോഹരമായ ഭാഗമാണ് ആകാശം. ഈ കാഴ്ചയെ വൈമാനികര്‍ എത്രയധികം ഇഷ്ടപ്പെടുന്നു എന്നു സങ്കല്‍പ്പിക്കുക. പറക്കലിന് അനുയോജ്യമായ ആകാശത്തെ വിവരിക്കാന്‍ നിരവധി വൈമാനിക പദങ്ങള്‍ അവര്‍ ഉപയോഗിക്കാറുണ്ട്. അതില്‍ എനിക്കിഷ്ടപ്പെട്ട ഒന്ന്, “നിങ്ങള്‍ക്ക് നാളെയെ വരെ കാണാന്‍ കഴിയും” എന്നതാണ്.
“നാളെയെ കാണുന്നത്” നമ്മുടെ കാഴ്ചയ്ക്കപ്പുറത്താണ്. ഇന്നു ജീവിതം നമ്മെ എവിടെക്കാണു കൊണ്ടുപോകുന്നത് എന്നു കാണാന്‍ അല്ലെങ്കില്‍ ഗ്രഹിക്കാന്‍ പോലും നാം പ്രയാസപ്പെടാറുണ്ട്. ബൈബിള്‍ നമ്മോടു പറയുന്നു, “നാളത്തേതു നിങ്ങള്‍ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവന്‍ എങ്ങനെയുള്ളത്? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ” (യാക്കോ. 4:14).
എങ്കിലും നമ്മുടെ പരിമിതമായ കാഴ്ച നമ്മെ നിരാശപ്പെടുത്തേണ്ടതില്ല. നേരെ മറിച്ചാണ്. നമ്മുടെ നാളെകളെയെല്ലാം സമ്പൂര്‍ണ്ണമായ നിലയില്‍ കാണുന്ന – മുമ്പിലുള്ള വെല്ലുവിളികളെ നേരിടുമ്പോള്‍ നമുക്ക് വേണ്ടതെന്തെല്ലാമെന്നറിയുന്ന – ദൈവത്തിലാണു നാമാശ്രയിക്കുന്നത്. അപ്പൊസ്തലനായപൗലൊസിന് ഇതറിയാമായിരുന്നു. അക്കാരണത്താലാണ് പ്രതീക്ഷാ നിര്‍ഭരമായ വാക്കുകള്‍ കൊണ്ട് അവന്‍ നമ്മെ ധൈര്യപ്പെടുത്തുന്നത്: “കാഴ്ചയാലല്ല, വിശ്വാസത്താലത്രേ ഞങ്ങള്‍ നടക്കുന്നത്” (2 കൊരി. 5:7).
നമ്മുടെ ദിനത്തില്‍ കാണാത്ത നാളെകളെക്കുറിച്ചും നാം ദൈവത്തിലാശ്രയിക്കുമ്പോള്‍, നമുക്ക് നേരെ വരുന്ന ഒന്നിനെക്കുറിച്ചും നാം ആകുലപ്പെടേണ്ട കാര്യമില്ല. നാം അവനോടൊപ്പം നടക്കുന്നു, മുമ്പിലുള്ളതെന്തെന്ന് അവനറിയുന്നു. അതു കൈകാര്യം ചെയ്യാന്‍ തക്ക ശക്തനും ജ്ഞാനിയും ആണ് അവന്‍.
ആരംഭം മുതല്‍ അവസാനംവരെ ദൈവം കാണുന്നു.