അ തിദ്രുതം ചലിക്കുകയും അനസ്യൂതം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ലോകത്തിൽ ശരിയായ ലക്ഷ്യ നിർണ്ണയം നടത്തുന്നതും മാർഗനിർദ്ദേശങ്ങൾ പ്രാപിക്കുന്നതും ശ്രമകരമാണ്. എങ്കിലും ജീവിതത്തിന്റെ ഓരോ ചുവടുവെപ്പിലും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതിനായി വിളിക്കപ്പെട്ടിരിക്കുന്നു എന്നത് ക്രിസ്തുവിൽ വിശ്വസിക്കുന്ന നമുക്ക് പ്രത്യാശ നൽക്കുന്ന കാര്യമാണ്. നമ്മുടെ സഹായിയും ഉപദേഷ്ടാവും ആശ്വാസകനുമായി ദൈവം പരിശുദ്ധാത്മാവിനെ അയച്ചിരിക്കുന്നതായി ബൈബിൾ പഠിപ്പിക്കുന്നു. നമ്മിൽ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാൽ, ദൈവവുമായി ആഴമേറിയ ഗാഢബന്ധവും അനുദിനമുള്ള ദൈവിക നടത്തിപ്പും നമുക്ക് അനുഭവിക്കാനാകും. പലരും കരുതുന്നതുപോലെ ദൈവം വിദൂരതയിൽ വസിക്കുന്നവനല്ല, നമുക്കരികിലും നമ്മിലും വസിക്കുന്നവനാണ്.
പൂർണ്ണഹൃദയത്തോടെ കർത്താവിൽ ആശ്രയിക്കണമെന്നും സ്വന്ത വിവേകത്തിൽ ഊന്നരുതെന്നും സദൃ. 3:5,6 പ്രബോധിപ്പിക്കുന്നു. ദൈവത്തിലുള്ള ഈ സമ്പൂർണ്ണ സമർപ്പണവും ശരണവും വഴിയാണ് നാം പരിശുദ്ധാത്മാവിന്റെ വഴി നടത്തലിന് വിധേയരാകുന്നത്. Journey Through Series ൽ നിന്നുള്ള ഈ 6 ധ്യാനചിന്തകൾ നിങ്ങളുടെ വചനധ്യാനത്തിലൂടെ ദൈവത്തെ അറിയുന്നതിൽ സഹായകരമാകും.
അവർ ഡെയിലി ബ്രാഡ് മിനിസ്ട്രിസ്, ഇന്ത്യ
ജെയിംസ് ജോയ്സിന്റെ യൂളിസീസ് എന്ന പുസ്തകം ആധുനിക നോവൽ സാഹിത്യത്തിലെ മാസ്റ്റർ പീസ് ആയി കണക്കാക്കപ്പെടുന്നു; എന്നാൽ അനേകർക്കും ഇത് ഒന്നും മനസ്സിലാകാത്ത ഒരു അസാധാരണ കൃതിയാണ്. ജോയ്സിനെ തന്നെ ഒരു വിചിത്ര വ്യക്തിയായിട്ടാണ് ആളുകൾ കാണുന്നത്. എഴുതുന്ന പേപ്പറിന് ചേർത്ത് മുഖം വെച്ച് കമിഴ്ന്ന് കിടന്ന് ഒരു വലിയ പെൻസിലു കൊണ്ടാണ് അദ്ദേഹം എഴുതിയിരുന്നത്.
ഞാൻ താമസിക്കുന്ന ഭാഗത്ത് ഒക്ടോബർ മാസത്തിൽ അന്തരീക്ഷ താപനില താഴ്ന്ന് വരികയും നിരവധിയിനം മരങ്ങളുടെ ഇലകൾ ബഹുവർണ്ണമുള്ളവയാകുകയും ചെയ്യും. മരങ്ങളുടെ ശരത്കാല സൗന്ദര്യം എന്നെ വിസ്മയിപ്പിക്കാറുണ്ട്. ഇലകൾ നല്ല ചുവപ്പ് നിറവും തെളിഞ്ഞ മഞ്ഞയും ഓറഞ്ചുനിറവും മഞ്ഞയും പച്ചയും കൂടിയ നിറവും ഒക്കെയായി മനോഹരമായിരിക്കും.
ബ്രയാൻ ജാക്സന്റേത് ഒരു സാഹസിക ജീവിതമാണ്. ഈ ഗ്രഹത്തിന്റെ ദുഷ്കരമായ നിരവധി ചുറ്റുപാടുകളിലേക്ക് അദ്ദേഹം പര്യവേഷണം നയിച്ചിട്ടുണ്ട്. ആയിരക്കണക്കിന് മൈലുകൾ ഭൂഖണ്ഡാന്തര യാത്രകൾ നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ ഏറ്റവും പ്രിയങ്കരമായ കാര്യം നാളിതുവരെ ആരും കാലുകുത്തിയിട്ടില്ലാത്ത ഇടങ്ങളിൽ എത്തിച്ചേരുക എന്നതാണ്.
പലപ്പോഴും ഇത് നമ്മുടെയും അനുഭവമാണ്. സാഹചര്യം പെട്ടെന്ന് മാറുന്നു, നമുക്ക് അതിജീവിക്കാൻ കഴിയില്ല എന്ന് തോന്നുന്നു. ഏലിയാവിന് ഉത്തരം ലഭിച്ചത് ദൈവത്തിന്റെ സാന്നിധ്യം വഴിയാണ് – എന്നാലത് കാറ്റിലോ ഭൂകമ്പത്തിലോ തീയിലോ അല്ല ഉണ്ടായത്, ഒരു ” മൃദുസ്വരം” ( 19:11-12) വഴിയായിരുന്നു.
നിങ്ങളുടെ പരാജയങ്ങൾ മുഴുവൻ എല്ലാവരും കാണാനായി ഒരു ഭിത്തിയിൽ എഴുതാൻ പറഞ്ഞാലോ? നിങ്ങളുടെ ബോസ് ആണ് ഇങ്ങനെ ആവശ്യപ്പെടുന്നതെങ്കിലോ? ഡൻ ആന്റ് ബ്രാഡ് സ്ട്രീറ്റ് ക്രെഡിബിലിറ്റി കോർപ്പറേഷനിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നതാണിത്. അതിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ജെഫ് സ്റ്റിബൽ , പരാജയത്തിന്റെ ഒരു ഭിത്തി സ്ഥാപിച്ചു.
പക്ഷികൾക്ക് തീറ്റ കൊടുക്കാൻ ഞാൻ തൂക്കിയിട്ടിരുന്ന പാത്രം കണ്ടപ്പോൾ, അതിൽ തീറ്റ നിറച്ചിട്ട് കുറെ നാളായല്ലോ എന്ന് ഞാൻ ഓർത്തു. നിറക്കാനായി അതിന്റെ അടപ്പ് തുറന്നപ്പോൾ കണ്ടത് അതിനകം മുഴുവൻ വേട്ടാവെളിയൻ കൂട് കൂട്ടിയിരിക്കുന്നതാണ്. ഈ മാറ്റം കണ്ടപ്പോൾ ഞാൻ ഓർത്തു , പക്ഷിത്തീറ്റയും വേട്ടാവെളിയൻ കൂടും ഒരുമിച്ചായിരിക്കാൻ പറ്റാത്തതുപോലെ…