കോപം വച്ചുകൊണ്ടിരിക്കാതെ, ആ പ്രശ്നം ഉടനെ കൈകാര്യം ചെയ്യുവാൻ എഫെസ്യർ 4:26-27 വിശ്വാസികളെ പ്രബോധിപ്പിക്കുന്നു. “കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ. സൂര്യൻ അസ്തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുതു. പിശാചിന്നു ഇടം കൊടുക്കരുതു.” കോപം മനസ്സിൽ വച്ചുകൊണ്ടിരിക്കാതെ, പിണക്കം പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെ ഈ ഭാഗം ഊന്നിപ്പറയുന്നു. ഒരു മുറിവ് വേദനാജനകമായ വൃണമായിത്തീരുന്നതുപോലെ, ദൈവിക ജ്ഞാനം ഉപയോഗിച്ച് നമ്മുടെ കോപം പരിഹരിച്ചില്ലെങ്കിൽ അത് വളരെയധികം ദോഷത്തിലേക്ക് നയിക്കും. അത് സുഹൃദ്ബന്ധങ്ങൾ, വിവാഹം, രക്ഷിതാക്കളും മക്കളും തമ്മിലുള്ള ബന്ധങ്ങൾ, എന്നിങ്ങനെ പലതും തകരുന്നതിൽ കലാശിക്കും. അടുത്ത കുറച്ച് ദിവസങ്ങളിൽ നിങ്ങൾ ദൈവത്തോടൊപ്പം നടക്കുമ്പോൾ, നമ്മുടെ ആത്മാവിനെ ദുഷിപ്പിക്കുന്ന ഈ നിശബ്ദ “കാൻസറിനെ” ചെറുക്കുവാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഈ ധ്യാനചിന്തകളിലൂടെ നിങ്ങൾക്ക് ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾ മറ്റുള്ളവരുമായി ഇടപഴകുമ്പോൾ, ക്ഷമയും, തിരിച്ചറിവും, സഹനശക്തിയും വളർത്തിയെടുക്കാൻ ഈ ഉപദേശങ്ങൾ പിന്തുടരുന്നതിലൂടെ നിങ്ങൾക്ക് കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
| ദിവസം 1: കോപമെന്ന ആപത്ത്
ദാസൻ ഇത്ര പരുഷമായി പെരുമാറിയതിന്റെ ഒരു കാരണം അവനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതാണ് എന്ന് വ്യക്തമാണ്. കോപിച്ചു എന്ന് പ്രത്യേകം പറഞ്ഞിട്ടില്ലെങ്കിലും, അവന്റെ പ്രവൃത്തികളിൽ നിന്ന് അവൻ രോഷാകുലനായിരുന്നുവെന്ന്…
കൂടുതൽ വായിക്കാൻ |
| ദിവസം 2: കോപനിയന്ത്രണം
“റോഡിൽ ദേഷ്യപ്പെട്ട് ഒരാളെ ഉപദ്രവിച്ചതായി പാസ്റ്റർക്കെതിരെ ആരോപണം” എന്ന തലക്കെട്ട് വായിച്ചപ്പോൾ ഞാൻ ഉടനെ ചിന്തിച്ചു, “യേശുവിൽ വിശ്വസിക്കുന്ന ആളെന്ന നിലയിൽ, എന്തുകൊണ്ടാണ് പാസ്റ്റർ കൂടുതൽ ക്ഷമ കാണിക്കാതിരുന്നത്?…
കൂടുതൽ വായിക്കാൻ |
| ദിവസം 3: കോപത്തെ മെരുക്കുക
സ്റ്റാർ വാർസ്: റിട്ടേൺ ഓഫ് ദി ജെഡിയിൽ ചക്രവർത്തിയുടെ വേഷം ചെയ്തപ്പോൾ സ്‌കോട്ടിഷ് നടൻ ഇയാൻ മക്‌ഡിയാർമിഡ് ഈ ഭീകരമായ വാക്കുകൾ പറഞ്ഞു. അവിസ്മരണീയമായ ഈ രംഗത്തിൽ, തിന്മയുടെ ഇരുണ്ട വശത്തേക്ക് തന്നോടൊപ്പം ചേരാൻ…
കൂടുതൽ വായിക്കാൻ |
| ദിവസം 4: ആശങ്കയും ദേഷ്യവും
“നിങ്ങൾ വിഷമിക്കേണ്ട, വിഷമിക്കേണ്ട, ദൈവം ഇതുവരെ നിങ്ങളെ പരാജയപ്പെടുത്തിയിട്ടില്ലെന്ന് നിങ്ങൾക്കറിയാം” എന്ന ഒരു കുട്ടികളുടെ ഗാനമുണ്ട്. യിസ്രായേല്യരെ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ച അതേ ദൈവം തന്നെ നമുക്ക് മുമ്പിൽ പോകുമെന്ന്…
കൂടുതൽ വായിക്കാൻ |
| ദിവസം 5: ശാന്തമാകണമോ അല്ലെങ്കിൽ കൊല്ലണമോ?
അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കന്റെ യുദ്ധ സെക്രട്ടറി എഡ്വിൻ സ്റ്റാന്റൺ പക്ഷപാതം കാണിക്കുന്നു എന്ന് ഒരു സൈനിക ഉദ്യോഗസ്ഥൻ ആരോപിച്ചു. അത് സ്റ്റാന്റണെ പ്രകോപിപ്പിച്ചു. സ്റ്റാന്റൺ ലിങ്കനോട് പരാതിപ്പെട്ടു. ആ ഉദ്യോഗസ്ഥന്…
കൂടുതൽ വായിക്കാൻ |
| ദിവസം 6: യേശുവിനെപ്പോലെ കോപിക്കുക
നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്നത് എന്താണ്? ഒരു ഗതാഗതക്കുരുക്ക്, കാൽ എവിടെയെങ്കിലും തട്ടുന്നത്, അനാദരവോടെ അവഗണിക്കപ്പെടുന്നത്, തീരുമാനം പാലിക്കാത്ത ഒരാൾ, മുൻകൂട്ടി അറിയിക്കാതെ പെട്ടെന്ന് ഏൽപ്പിക്കപ്പെടുന്ന ഒരു കർത്തവ്യം…
കൂടുതൽ വായിക്കാൻ |
ഇവിടെ സൈൻ അപ്പ് ചെയ്യുക