ജീവിതം വളരെ വലുതാണോ?
“ദൈവമേ അങ്ങയുടെ സമുദ്രം വളരെ വലിയതും എന്റെ നൗക വളരെ ചെറിയതുമാണ്.”
ഇത് ഒരു വൃദ്ധനായ മുക്കുവന്റെ പ്രാർത്ഥനയായി വിശ്വസിക്കപ്പെടുന്നു. ഇത് ജീവിതത്തിന്റെ സങ്കീർണ്ണതയെയും അതിനെ സ്വയം കൈകാര്യം ചെയ്യാനുള്ള നമ്മുടെ കഴിവില്ലായ്മയെയും ചൂണ്ടിക്കാണിക്കാൻ ഉപകരിക്കുന്നു. ജീവിതം വളരെ വലുതായി നിങ്ങൾക്ക് തോന്നുന്നുണ്ടോ? നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് ഉത്തരം നൽകുന്നത് പ്രയാസകരമായിരിക്കാം, എന്നാൽ ജീവിതത്തിന്റെ സങ്കീർണ്ണമായ വെല്ലുവിളികളെ ഏകനായി നേരിടേണ്ട എന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നു. അവിടുന്ന് നമ്മുടെ പ്രശ്നങ്ങളെക്കാൾ വളരെ വലിയവനാണ്.
നമ്മുടെ സ്ഥാനത്ത് – നമ്മുടെ പാപങ്ങൾക്ക് വേണ്ടി ക്രൂശിൽ മരിക്കാൻ യേശുവിനെ അയച്ചതിലൂടെ താനുമായി ഒരു ബന്ധം സ്ഥാപിക്കാൻ ദൈവം വഴിയൊരുക്കി. യേശു പറഞ്ഞു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാൻ 3:16)
യേശു പാപത്തിന് പ്രായശ്ചിത്തം ചെയ്തതിനാൽ, ദൈവത്തോട് അടുത്തുവരുന്നതിൽ നിന്ന് നമ്മെ തടയാൻ ഒന്നുമില്ല. നിങ്ങളുടെ ജീവിതത്തെ അതിന്റെ എല്ലാ ആശങ്കകളും ദൈവത്തെ ഏൽപ്പിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ, പ്രത്യുപകാരമായി നിത്യജീവന്റെ ഉറപ്പുണ്ടെങ്കിൽ, അവിടത്തോട് സംസാരിച്ചുകൊണ്ട് ദൈവവുമായി ഒരു ബന്ധം ആരംഭിക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ സ്വന്തം വാക്കുകൾ ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം, അല്ലെങ്കിൽ ഇതുപോലെ ഒരു പ്രാർത്ഥന ആവർത്തിക്കുക:
ദൈവമേ, എന്റെ ജീവിതത്തിൽ ഞാൻ അങ്ങയെ തിരസ്കരിക്കുകയും അവഗണിക്കുകയും ചെയ്തത് ക്ഷമിക്കേണമേ. എന്റെ പാപത്തിന്റെ വില നൽകാൻ യേശു മരിച്ചതിൽ ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. പൂർണ്ണമായ ക്ഷമയുടെയും നിത്യജീവന്റെയും അങ്ങയുടെ വാഗ്ദാനം ഞാൻ സ്വീകരിക്കുന്നു. എന്റെ ജീവിതകാലം മുഴുവൻ അങ്ങയിൽ വിശ്വസിക്കാൻ എന്നെ സഹായിക്കൂ.
നിങ്ങളുടെ പ്രാർത്ഥന യഥാർത്ഥമായിരുന്നെങ്കിൽ, നിങ്ങൾ ദൈവവുമായുള്ള ഒരു ബന്ധത്തിൽ പ്രവേശിച്ചെന്ന് ഉറക്കുക! നിങ്ങളുടെ ജീവിത നൗകയുടെ നിയന്ത്രണം ദൈവം ഏറ്റെടുക്കും.
| ദിവസം 1: ഛേദിക്കപ്പെട്ടുപോയോ?
അൻ്റാർട്ടിക്കയിലെ 9 മാസം നീണ്ടുനിൽക്കുന്ന ശൈത്യകാലത്ത്, ഭൂഖണ്ഡം ഇരുട്ടിൽ മുങ്ങുകയും താപനില -82 ഡിഗ്രി സെൽഷ്യസിലേക്ക് താഴുകയും ചെയ്യുന്നു. ഫെബ്രുവരി അവസാനം മുതൽ നവംബർ വരെ വിമാനങ്ങൾ നിർത്തുകയും, ഫലത്തിൽ പുറത്തുനിന്നുള്ള സഹായത്തിൽ നിന്ന് വിച്ഛേദിക്കപ്പെടുകയും ചിതറിക്കിടക്കുന്ന ഗവേഷണ കേന്ദ്രങ്ങളിൽ തൊഴിലാളികൾ…
കൂടുതൽ വായിക്കാൻ |
| ദിവസം 2: പള്ളിയിൽ പോകുന്നത് എന്തിനാണ്?
അദേഹത്തിന്റെ സുഹൃത്ത് മറുപടി പറഞ്ഞു, “തൊഴിലില്ലായ്മ ഇവിടെ ഏതാണ്ട് 50 ശതമാനമാണ്. ഇതിനർത്ഥം, നമ്മുടെ ആളുകൾ ആഴ്ചയിൽ നടക്കുമ്പോൾ, അവർ കാണുന്നതും കേൾക്കുന്നതും എല്ലാം അവരോട് പറയുന്നത്: ‘നിങ്ങൾ ഒരു പരാജയമാണ്, നിങ്ങൾക്ക് ഒന്നുമാകാൻ സാധിച്ചിട്ടില്ല , കാരണം നിങ്ങൾ…
കൂടുതൽ വായിക്കാൻ |
| ദിവസം: 3 പോസ്റ്റ്കാർഡ് ക്രിസ്തീയത
എന്റെ ചുറ്റുമുള്ള ആളുകളോട് എന്റെ വിശ്വാസം ചിത്രീകരിക്കുന്ന രീതിയെ ചോദ്യം ചെയ്യാൻ ഞങ്ങളുടെ അവധിക്കാലം എന്നെ പ്രേരിപ്പിച്ചു. ക്രിസ്തുമതത്തിന്റെ ഒരു ‘പോസ്റ്റ്കാർഡ്’ വീക്ഷണമാണോ ഞാൻ അവതരിപ്പിക്കുന്നത്? എന്റെ ജീവിതം എപ്പോഴും പ്രകാശം നിറഞ്ഞതാണെന്നും -ദൈവത്തെക്കുറിച്ചുള്ള എന്റെ കാഴ്ച എപ്പോഴും വ്യക്തമാണ് എന്നുമുള്ള തെറ്റായ ധാരണ ഞാൻ നൽകുന്നുണ്ടോ?
കൂടുതൽ വായിക്കാൻ |
| ദിവസം 4: കുരിശ് സംസാരിക്കുന്നു
കുരിശുകൾ ആളുകളെ യേശുക്രിസ്തുവിനെ ഓർമ്മിപ്പിക്കുന്നു. ഇത് എനിക്ക് ബോധ്യപ്പെട്ടത് എന്റെ ജാക്കറ്റിന്റെ മടക്കിൽ ഒരു ചെറിയ സ്വർണ്ണ കുരിശ് കണ്ട ഒരു ബിസിനസുകാരൻ എന്നോട് ചോദിച്ചപ്പോളാണ്, “നീ എന്തിനാണ് ക്രിസ്തുവിൽ വിശ്വസിക്കുന്നത്?” എന്ന് അദ്ദേഹം എന്നോട് ചോദിച്ചതിനാൽ എന്റെ വിശ്വാസം പങ്കുവയ്ക്കാനുള്ള അവസരം ലഭിച്ചതിൽ ഞാൻ സന്തോഷിച്ചു.
കൂടുതൽ വായിക്കാൻ |
| ദിവസം 5: അവൻ മതി
“അത് ..!” എന്ന വാക്കുകളിൽ തുടങ്ങുന്ന കർത്താവിന്റെ മൂന്ന് പ്രസ്താവനകൾ നമുക്ക് ആശ്വാസവും ഉറപ്പും, യേശു മതിയെന്ന പ്രത്യാശയും നൽകുന്നു. ആദ്യത്തേത് “എന്ന് എഴുതിയിരിക്കുന്നു” (വാ. 4, 7, 10) എന്ന വാക്ക് മത്തായി 4-ൽ മൂന്നു പ്രാവശ്യം ആവർത്തിക്കുന്നു. സാത്താന്റെ മൂന്ന് പ്രലോഭനങ്ങളോട് പ്രതികരിക്കുമ്പോൾ, ദൈവവചനം സത്യമാണെന്നതിനും, പ്രലോഭനത്തിന്റെയും …
കൂടുതൽ വായിക്കാൻ |
ഇവിടെ സൈൻ അപ്പ് ചെയ്യുക