ഡാഡി, നിങ്ങൾ ശക്തനും ധീരനുമാണ്!

“യഹോവ അബ്രാഹാമിനെക്കുറിച്ച് അരുളിച്ചെയ്തത് അവനു നിവൃത്തിച്ചു കൊടുപ്പാൻ തക്കവണ്ണം അബ്രാഹാം തന്റെ മക്കളോടും തനിക്കു പിമ്പുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവർത്തിച്ചുകൊണ്ടു യഹോവയുടെ വഴിയിൽ നടപ്പാൻ കല്പിക്കേണ്ടതിനു ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നു” (ഉല്പത്തി 18:19).

അബ്രഹാം പല ജാതികളുടേയും പിതാവായി അറിയപ്പെടുന്നു. വിശ്വാസത്തിന്റെയും നീതിയുടെയും ഒരു മാതൃകയാണ് അബ്രഹാം. അവന്റെ മക്കളെയും കുടുംബത്തെയും നയിക്കാൻ ദൈവം അവനെ തിരഞ്ഞെടുത്തു. ആധുനിക കാലത്തെ പിതാക്കന്മാരുടെ കാര്യമോ?

പല പിതാക്കന്മാരും ദൈനംദിന അടിസ്ഥാനത്തിൽ വെല്ലുവിളികൾ നേരിടുന്നു. സാമ്പത്തികമായും വൈകാരികമായും ആത്മീയമായും ശാരീരികമായും എല്ലാ വിധത്തിലും കുടുംബത്തെ പരിപാലിക്കാൻ പിതാക്കന്മാർ വിളിക്കപ്പെട്ടിരിക്കുന്നു. പിതാക്കന്മാരെന്ന നിലയിൽ, ഒരേ സമയം നമ്മുടെ ജീവിത വഴികൾ കണ്ടെത്താൻ ശ്രമിക്കുമ്പോൾ നമ്മൾ എങ്ങനെ ശക്തമായി നിലകൊള്ളും?

 

5 ദിവസത്തെ ഈ ധ്യാന ചിന്തകളിലൂടെ ദൈവവുമായി കൂടുതൽ സമയം ചിലവഴിക്കുക

അഞ്ച് ഭക്തിനിർഭരമായ വായനകളുടെ ഈ സമാഹാരത്തിലൂടെ ദൈവത്തോടൊപ്പം ദിവസവും നടക്കാൻ സമയമെടുത്ത് നമുക്ക് നമ്മുടെ കുടുംബങ്ങളുമായി അർത്ഥവത്തായ ബന്ധം വളർത്തിയെടുക്കാം.

 


 

| ദിവസം 1: കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നു

എന്റെ കരിയറിന്റെ തുടക്കത്തിൽ ഒരു ജോലി എന്നതിലുപരി ഒരു ദൗത്യമായി കണ്ട ജോലി ഞാൻ ചെയ്യുമ്പോൾ, മറ്റൊരു കമ്പനി എനിക്ക് കൂടുതൽ ലാഭകരമായ സ്ഥാനം നൽകി.

കൂടുതൽ വായിക്കാൻ

 

| ദിവസം 2: ജോലി, കുടുംബം, തൻകാര്യം എന്നിവ സന്തുലിതമാക്കുക

ഞാൻ വളരെ തിടുക്കത്തിൽ പോസ്റ്റോഫീസിലേക്ക് കയറി. ചെയ്തു തീർക്കണ്ടതായ ലിസ്റ്റിൽ എനിക്ക് നിരവധി കാര്യങ്ങൾ ഉണ്ടായിരുന്നു, എന്നാൽ അകത്തു കടന്നപ്പോൾ വാതിലിനടുത്തേക്ക് വരെ ഒരു നീണ്ട നിര കണ്ടപ്പോൾ ഞാൻ നിരാശനായി.

കൂടുതൽ വായിക്കാൻ

 

| ദിവസം 3: കോപം, ക്ഷമയില്ലായ്മ, പരാജയങ്ങൾ എന്നിവ മറികടക്കുക

ഒരു പഴയ ചെറോക്കി തലവൻ തന്റെ കൊച്ചുമകനോടൊപ്പം കത്തുന്ന തീയുടെ മുമ്പിൽ ഇരിക്കുകയായിരുന്നു. ആ ബാലൻ തൻ്റെ ഗോത്രവർഗ വിലക്ക് ലംഘിച്ചു, അവനെ അത് ചെയ്യാൻ പ്രേരിപ്പിച്ചത് എന്താണെന്ന് മനസ്സിലാക്കാൻ അവനെ സഹായിക്കാൻ അവന്റെ പിതാമഹൻ ആഗ്രഹിച്ചു.

കൂടുതൽ വായിക്കാൻ

 

| ദിവസം 4: ഒരു നല്ല മാതൃക ആകുക

യുക്തിരഹിതമെന്ന് തോന്നുന്ന എന്തെങ്കിലും ചെയ്യാൻ ദൈവം എപ്പോഴെങ്കിലും നിങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടോ? നിങ്ങള്ക്ക് അറിവില്ലാത്ത ഒരു പ്രദേശത്തേക്ക് നിങ്ങളെ കൊണ്ടുപോയ എന്തെങ്കിലും?

കൂടുതൽ വായിക്കാൻ

 

| ദിവസം 5: സന്നിഹിതരായിരിക്കുകയും പ്രിയപ്പെട്ടവർക്ക് സ്വയം ലഭ്യമാകുകയും ചെയ്യുക

സങ്കീർണ്ണമായ ഓപ്പൺ ഹാർട്ട് സർജറിയിൽ നിന്ന് ഞാൻ ഉണർന്നപ്പോൾ എനിക്ക് ഒരു അലെർജിക് റിയാക്ഷൻ ഉണ്ടായി. ഞാൻ കുഴഞ്ഞുവീണു, തൊണ്ടയിൽ ഒരു ട്യൂബ് ഉണ്ടായിരുന്നു.

കൂടുതൽ വായിക്കാൻ

 


അതിനാൽ, മറ്റ് പിതാക്കന്മാരെയും പുരുഷന്മാരെയും പ്രോത്സാഹിപ്പിക്കുവാനും പ്രചോദിപ്പിക്കുവാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ഇമെയിൽ ഇൻബോക്സിൽ ഞങ്ങളുടെ പ്രതിദിന ധ്യാനചിന്തകൾ ലഭിക്കുന്നതിന് നിങ്ങൾക്ക് സബ്സ്ക്രൈബ് ചെയ്യാം.
ഇവിടെ സൈൻ അപ്പ് ചെയ്യുക