ബൈബിൾ പ്രതിപാദിക്കുന്ന ദയയുടെ ശക്തി: ഈ തകർന്ന
ലോകത്തിൽ മനസ്സലിവിനെ പരിലാളിക്കാം.
ബൈബിളിൽ സ്നേഹത്തിന്റെ അഭേദ്യഗുണങ്ങളിൽ ഒന്നായി പറയുന്ന കാര്യമാണ് ദയ. സ്നേഹം ദീർഘമായി ക്ഷമിക്കുകയും ദയ കാണിക്കുകയും ചെയ്യുന്നു എന്നാണ് 1 കൊരി.13:4 പറയുന്നത്. വിഭാഗീയതയും സ്വാർത്ഥതയും മുഖമുദ്രയായിരിക്കുന്ന ഒരു ലോകത്തിൽ തിരികെയൊന്നും പ്രതീക്ഷിക്കാതെ പ്രകടിപ്പിക്കുന്ന ദയക്ക് ജീവിതങ്ങളെ രൂപാന്തരപ്പെടുത്താനും, മുറിവുകളെ ഉണക്കാനും , തകർച്ചകളെ പരിഹരിക്കാനും കഴിയും. ഈ വ്രണിത ലോകത്തിൽ അനുരഞ്ജനവും സമാധാനവും സാധ്യമാക്കുന്ന ഒരു പാലം തന്നെയാണ് ദയ.
ഉൾക്കാഴ്ച്ചയേകുന്ന, ചിന്തോദ്ദീപകമായ ഈ ലേഖനങ്ങൾ, ആശയങ്ങൾക്കപ്പുറമായി അനുദിന ജീവിതത്തിൽ ദയയുടെ ദർശനം പ്രായോഗികമാക്കാൻ നിങ്ങളെ സഹായിക്കും. ഓരോ ലേഖനവും വചനത്തിന്റെ ആഴങ്ങളിലേക്കിറങ്ങുന്നവയാണ്; ദയ ചുറ്റുപാടുകളിൽ വരുത്തിയ വലിയ വ്യതിയാനത്തിന്റെ ജീവിത കഥകൾ പറയുന്നവയാണ്. ഈ ലോകത്തെ ജീവിതത്തിന് അനുയോജ്യമായി അല്പമെങ്കിലും രൂപാന്തരപ്പെടുത്താൻ പരിശ്രമിക്കുന്നവരുടെ കണ്ണുകൾക്ക് മിഴിവേകുന്നവയാണ് ദൈവവചനത്തിലൂന്നി അവതരിപ്പിച്ചിരിക്കുന്ന ഈ ജീവിത കഥകൾ .
തിരക്കേറിയ ആധുനിക ലോകത്തിൽ നമ്മുടെ ഓരോ ചുവടുവെപ്പും വചനാനുസൃതം വിലയിരുത്താൻ നമുക്ക് കഴിയാറില്ല; എന്നാൽ അതിദ്രുതം ചലിക്കുന്ന സമൂഹത്തിൽ ദയയുടെ അലകളുയർത്താൻ പടിപടിയായ ഈ വായനാ പരിപാടി നമ്മളെ സഹായിക്കും. ഈ ലേഖനങ്ങളുടെ വായനയിൽ പ്രചോദിതരായി നിങ്ങൾ ചെയ്യുന്ന ചെറിയ പരിശ്രമങ്ങൾ പോലും, ചുറ്റുപാടുമുള്ള ലോകത്തിൽ പ്രകാശവും പ്രത്യാശയും പരത്തട്ടെ എന്നതാണ് ഞങ്ങളുടെ പ്രാർത്ഥന.
| ദിവസം 1: അപ്രതീക്ഷിതമായ ദയ
ദൈവത്തിന്റെ കൃപ പ്രദർശിപ്പിക്കാൻ ഭൗതികവസ്തുക്കൾ തന്നെ നല്കണമെന്നില്ല. മറ്റ് പലകാര്യങ്ങളിലൂടെയും നമുക്ക് ദൈവസ്നേഹം പ്രകടിപ്പിക്കാനാകും. നമ്മോട് സംസാരിക്കുന്നവരെ ശ്രദ്ധിക്കാൻ സമയം എടുക്കാം. നമുക്ക് സേവനം ചെയ്യുന്ന ഒരാളുടെ ക്ഷേമം അന്വേക്ഷിക്കാനാകും.
കൂടുതൽ വായിക്കാൻ |
| ദിവസം 2: മനപ്പൂർവ്വം കാണിക്കുന്ന ദയ
2ശമുവേൽ 9 ൽ , മനപ്പൂർവ്വം കാണിക്കുന്ന ദയ എന്ന് ഞാൻ വിളിക്കുന്ന ഒരു സംഭവം ഉണ്ട്. ശൗൽ രാജാവും മകൻ യോനാഥാനും കൊല്ലപ്പെട്ട ശേഷം തന്റെ സിംഹാസനത്തിന് ഭീഷണിയായ എല്ലാവരെയും ദാവീദ് കൊന്നു കളയുമെന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചു കാണും.
കൂടുതൽ വായിക്കാൻ |
| ദിവസം 3: സ്ഥിരമായ ദയ
എങ്ങനെ? പ്രാർത്ഥനയിലൂടെ. നമ്മുടെ ഹൃദയങ്ങളെ മൃദുവാക്കുന്ന ഏക പ്രവൃത്തി ഇതാണ്.” യഹോവേ, എന്റെ വായ്ക്ക് കാവൽ നിർത്തി എന്റെ അധരദ്വാരം കാക്കണമേ…എന്റെ ഹൃദയത്തെ ദുഷ്ക്കാര്യത്തിന് ചായ്ക്കരുതേ (സങ്കീ.141:3,4).
കൂടുതൽ വായിക്കാൻ |
| ദിവസം 4: ആളറിയാത്ത ദയ
ആ മനുഷ്യന്റെ ആളറിയാത്ത ദയ എന്നെ ഓർമ്മിപ്പിക്കുന്ന മറ്റൊരു കാര്യം, സഹായിക്കുന്നത് നമ്മുടെ സ്വന്തമായവ കൊണ്ടല്ല എന്നതാണ്. ഔദാര്യവാനായ ദൈവം നമുക്ക് ധാരാളമായി നല്കിയതു കൊണ്ടാണ് നാം നല്കുന്നത് ( 2 കൊരിന്ത്യർ 9:6-11).
കൂടുതൽ വായിക്കാൻ |
| ദിവസം 5: ദയയുടെ പ്രവൃത്തികൾ
പത്രൊസ് എത്തിയപ്പോൾ, തബീഥ സഹായിച്ച വിധവമാർ അവളുടെ ദയയുടെ തെളിവുകൾ കാണിച്ചു -” തബീഥ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും” (വാ. 39 ). അവർ ആവശ്യപ്പെട്ടിരുന്നോ എന്ന് നമുക്കറിയില്ല, എങ്കിലും പരിശുദ്ധാത്മാവിൽ നിറഞ്ഞ് പത്രോസ് അവളുടെ…
കൂടുതൽ വായിക്കാൻ |
| ദിവസം 6: ദയയുടെ പൈതൃകം
അപ്പ.പ്രവൃത്തി 9 ൽ ലൂക്കൊസ് ” വളരെ സത്പ്രവൃത്തികളും ധർമ്മങ്ങളും ചെയ്തുപോരുന്ന” (വാ. 36 ) , ഡോർക്കാസ് (തബീഥ ) എന്ന് പേരുള്ള ഒരു സ്ത്രീയുടെ കഥ പറയുന്നുണ്ട്. അവൾ രോഗം വന്ന് മരിച്ചപ്പോൾ , അവളുടെ ആൾക്കാർ പത്രോസിനോട് അവിടം സന്ദർശിക്കാൻ അപേക്ഷിച്ചു. ഡോർക്കാസ് എങ്ങനെയെല്ലാം …
കൂടുതൽ വായിക്കാൻ |
| ദിവസം 7: ദയയും അതിഥിസത്ക്കാരവും
നാം ദയയുടെയും അതിഥിസത്ക്കാരത്തിന്റെയും വാതിലുകൾ സുഹൃത്തുക്കളുടെയും അപരിചിതരുടെയും മുമ്പിൽ തുറന്നിട്ടാൽ അവരെ ദൈവത്തെ പരിചയപ്പെടുത്താൻ കഴിയും.” അവനിൽ നമുക്ക് അവന്റെ രക്തത്താൽ അതിക്രങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്…
കൂടുതൽ വായിക്കാൻ |
| ദിവസം 8: ദയയുടെ മനോഹാരിത
യേശുവിന്റെ മനസ്സലിവ് നിറഞ്ഞ ദയയിൽ ശിഷ്യന്മാർ അതിശയിച്ചിട്ടുണ്ട്. സിനഗോഗിലെ ദീർഘമായ പ്രസംഗത്തിനും അനേകരെ സൗഖ്യമാക്കിയതിനും ശേഷവും യേശു ” പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും…
കൂടുതൽ വായിക്കാൻ |
| ദിവസം 9: ദയയുടെ ശക്തി
ഈ മനുഷ്യത്വത്തിന്റെ ലളിതമായ പ്രകടനം കുറെ ദിവസം ഞാൻ സന്തോഷത്തോടെ ഓർത്തു. ആ അമൂല്യ വ്യക്തിത്വമുള്ള സ്ത്രീ എന്റെ മുഖത്ത് തലോടി കണ്ണുകളിൽ നോക്കി ആനന്ദത്തോടെ സംസാരിച്ചത് എത്ര സ്വാഭാവികമായിട്ടായിരുന്നു. നാം കണ്ടുമുട്ടുന്നവരോട്, പരിശുദ്ധാത്മ പ്രേരിതമായി…
കൂടുതൽ വായിക്കാൻ |
| ദിവസം 10: ദയയുടെ തെളിവുകൾ
പൗലോസ് ഇക്കാര്യം എഫെസോസിലെ വിശ്വാസികൾക്ക് എഴുതുമ്പോൾ പറയുന്നത് ” ക്രിസ്തുയേശുവിൽ നമ്മെക്കുറിച്ചുള്ള വാത്സല്യത്തിൽ തന്റെ കൃപയുടെ അത്യന്ത ധനത്തെ വരുംകാലങ്ങളിൽ കാണിക്കേണ്ടതിന്” (വാ. 6) എന്നാണ്. ഈ കാലത്ത് നിന്ന് ബൈബിൾ വായിക്കുമ്പോൾ,..
കൂടുതൽ വായിക്കാൻ |
| ദിവസം 11: ദയയുടെ പ്രതിഫലം
അവന്റെ അവകാശം കൈമാറിയ മറ്റെയാൾ അയാളുടെ പേരോടു കൂടി ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് പോയ് മറഞ്ഞു. എന്നാൽ അസാധാരണമായ സ്നേഹത്തോടെ പ്രവർത്തിച്ച ഔദാര്യവാനും ദയയുള്ളവനുമായ വീണ്ടെടുപ്പുകാരനായ ബോവസിന്റെ പേര് ഇന്നും നമുക്കറിയാം. അതിലുപരി, ഇസ്രായേലിന്റെ…
കൂടുതൽ വായിക്കാൻ |
ഇവിടെ സൈൻ അപ്പ് ചെയ്യുക