നമ്മുടെ രാജ്യത്തിനായി പ്രാർത്ഥിക്കുക

“അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും.”

~സങ്കീർത്തനം 91:15

ദൈവജനം ദൈവത്തിങ്കലേക്കു തിരിയുമ്പോൾ അവിടുന്ന് ഉത്തരമരുളും എന്ന് ദൈവം തന്റെ വചനത്തിൽ ആവർത്തിച്ചു പറഞ്ഞിരിക്കുന്നു. അവിടുന്നു വിശ്വസ്തനും കൃപയുള്ളവനും മനസ്സലിവുള്ളവനും കോപത്തിനു താമസമുള്ളവനും കരുണയിൽ സമ്പന്നനും ആകുന്നു. തന്റെ ജനം ഒരുമിച്ച് അവങ്കലേക്ക് തിരിഞ്ഞ്, സഹായത്തിനായി അപേക്ഷിച്ചപ്പോഴെല്ലാം ദൈവം പ്രവർത്തിക്കുകയും അവരെ വിടുവിക്കുകയും ചെയ്തിട്ടുണ്ട്. അവിടുന്ന് ഇന്നലെയും ഇന്നും എന്നേക്കും മാറാത്തവനും ആകുന്നു.

ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ, പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്നവരോടും വേദനിക്കുന്നവരോടും, ചിന്താക്കുഴപ്പത്തിലും ഭയത്തിലും ആയിരിക്കുന്നവരോടും, ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവരോടും, എവിടേക്കു തിരിയണം, എന്തു ചെയ്യണം എന്നറിയാത്തവരോടും മനസ്സലിവു കാണിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെയുള്ള അവസരങ്ങളാണ് പ്രാർത്ഥനയിലൂടെയും ആവശ്യത്തിലിരിക്കുന്നവരെ സന്ധിക്കുന്നതിലൂടെയും ദൈവസ്‌നേഹം പകരാൻ നമുക്കു കഴിയുന്നത്.

ആകയാൽ ക്രിസ്തുവിൽ പ്രിയ സഹോദരീസഹോദരന്മാരേ, അവങ്കലുള്ള ഉറപ്പോടെയും നമ്മുടെ ഹൃദയത്തിൽ അനുകമ്പയോടെയും നമ്മുടെ ദേശത്തിന്റെ സൗഖ്യത്തിനായും, ഹൃദയം നുറുങ്ങിയവരുടെ ആശ്വാസത്തിനായും നമുക്ക് ദൈവത്തിങ്കലേക്കു നോക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം.

ഞങ്ങളോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുക:

      1 . മഹാമാരിയുടെ മുൻനിരയിൽനിന്നുകൊണ്ട് രോഗബാധിതരുടെ സൗഖ്യത്തിനായി ഇരുപത്തിനാലു മണിക്കൂറും         പ്രവർത്തിക്കുന്ന ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കായി പ്രാർത്ഥിക്കുക. ചികിത്സ സംബന്ധമായ തീരുമാനങ്ങൾ അവർ എടുക്കുമ്പോൾ ദൈവിക ജ്ഞാനത്താൽ അവർ അനുഗ്രഹിക്കപ്പെടേണ്ടതിനായി പ്രാർത്ഥിക്കാം. വൈറസ് ബാധയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന അവർ സുരക്ഷിതരായിരിക്കാൻ പ്രാർത്ഥിക്കുക. മരണത്തിന്റെയും നാശത്തിന്റെയും മദ്ധ്യേ മറ്റുള്ളവർക്കായി പോരാടുന്ന ഇവർ മാനസികമായി ശക്തരും ഉറപ്പുള്ളവരുമായിരിക്കാൻ പ്രാർത്ഥിക്കാം.

“യഹോവയല്ലോ ജ്ഞാനം നലകുന്നത്; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു.” സദൃശവാക്യങ്ങൾ 2:6

 

  1. രോഗത്താൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട് ദുഃഖിക്കുന്നവർക്കായി പ്രാർത്ഥിക്കുക. അവർ ശക്തിപ്പെടുവാനും സകല ബുദ്ധിയെയും കവിയുന്ന ദൈവിക സമാധാനം അവരെ ആശ്വസിപ്പിക്കുവാനും പ്രാർത്ഥിക്കുക. അവരുടെ വേദനയിൽ ദൈവം അവരെ കണ്ടുമുട്ടി സാഹചര്യത്തെ തരണം ചെയ്യുന്നതിന് അവരെ സഹായിക്കുവാനും തങ്ങളെയും തങ്ങളുടെ കുടുംബാംഗങ്ങളെയും കരുതുവാൻ അവരെ സഹായിക്കുവാനും പ്രാർത്ഥിക്കാം.

സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കയും അരുത്. ~  യോഹന്നാൻ 14:27

  1. തീവ്ര വൈറസ് ബാധ നേരിടുന്നവരെയും ജീവനുവേണ്ടി പോരാടി ആശുപത്രിയിലും ഐസിയുവിലും കഴിയുന്നവരെയും ഓർത്തു പ്രാർത്ഥിക്കാം. ക്രൂശിൽ യേശുക്രിസ്തു നിവർത്തിച്ച പ്രവൃത്തിയിലൂടെ അവരുടെ അവകാശമായിത്തീർന്ന സൗഖ്യം അവരുടെ ജീവിതങ്ങളിൽ വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കാം. അവരുടെ ശരീരങ്ങളിലെ എല്ലാ പ്രവർത്തനങ്ങളും, പ്രത്യേകാൽ ശ്വസന, പ്രതിരോധ സംവിധാനങ്ങൾ യഥാർത്ഥ ദൈവിക രൂപകല്പനയുമായി പൊരുത്തപ്പെട്ട് ദൈവം സൃഷ്ടിച്ച രീതിയിൽ പ്രവർത്തിക്കുവാൻ പ്രാർത്ഥിക്കുക. അവർ രോഗബാധിതരായതിനാൽ സ്വന്തക്കാരിൽനിന്നകന്ന് തനിച്ചായിരിക്കുമ്പോളും അവർ ആത്മാവിൽ ബലപ്പെട്ടവരും ദൈവവചനത്തോടു ചേർന്നു നില്ക്കുന്നവരും ആയിരിക്കേണ്ടതിനായി പ്രാർത്ഥിക്കാം. അവർക്കാവശ്യമായ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ലഭിക്കേണ്ടതിനായും, അവരെ ശുശ്രൂഷിക്കുന്ന മെഡിക്കൽ സ്റ്റാഫിന്റെയും അവരുടെ കുടുംബാംഗങ്ങളുടെയും സ്‌നേഹിതരുടെയും മധ്യത്തിൽ അവരുടെ സൗഖ്യം ദൈവത്തിന്റെ മഹത്വത്തിനാകേണ്ടതിനായും പ്രാർത്ഥിക്കുക.

 

ഞാൻ മരിക്കയില്ല; ഞാൻ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും.”~ സങ്കീർത്തനം 118:17
  1. ആശുപത്രികളിലോ, ഐസുവിലോ രോഗികളായി കഴിയുന്നവരുടെ കുടുംബാംഗങ്ങൾക്കായി പ്രാർത്ഥിക്കാം. അവരുടെ പ്രിയമുള്ളവരെ കാണാൻ കഴിയാതെ, ആശുപത്രിയിൽനിന്നു ലഭിക്കുന്ന വാർത്തയിൽ മാത്രം ആശ്രയിച്ച് സംഘർഷത്തിലും വേദനയിലും കഴിയേണ്ടിവരുന്നവർക്കായി പ്രാർത്ഥിക്കാം. അവർക്കു ചുറ്റും നടക്കുന്ന ഭയാനകമായ സംഭവങ്ങളുടെ മധ്യത്തിൽ ദൈവത്തിലും ദൈവവചനത്തിലും അവർ തുടർച്ചയായി ശ്രദ്ധകേന്ദ്രീകരിക്കാനായി പ്രാർത്ഥിക്കുക. അവർ മാനസികമായും ശാരീരികമായും ശക്തരായിരിക്കേണ്ടതിന് പ്രാർത്ഥിക്കുക. അവരുടെ പ്രിയമുള്ളവരെ ചികിൽസിക്കുന്നതിനാവശ്യമായ പണം ലഭ്യമാകുവാനും അതവർക്ക് കൂടുതൽ മനോവേദനയ്ക്കു കാരണമാകാതിരിക്കാനും പ്രാർത്ഥിക്കുക.

 

ഞാൻ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ നന്മ കാണുമെന്നു വിശ്വസിച്ചില്ലെങ്കിൽ കഷ്ടം!” ~ ങ്കീർത്തനം  27:13

 

  1. രോഗബാധിതരാകയും വീട്ടിൽതന്നെ കഴിയുകയും ചെയ്യുന്നവർക്കായി പ്രാർത്ഥിക്കുക. മറ്റു സങ്കീർണ്ണതകളൊന്നും കൂടാതെ അവർ ഏറ്റവും വേഗത്തിൽ സൗഖ്യമാകുവാൻ പ്രാർത്ഥിക്കുക. അവർ സ്വയം ശുശ്രൂഷിക്കുന്നവരോ, അല്ലെങ്കിൽ വീട്ടുകാരുടെ സഹായം ലഭിക്കുന്നവരോ എന്താണെങ്കിലും അവർക്ക് ആരോഗ്യകരമായ ഭക്ഷണവും വൈദ്യസഹായവും ലഭിക്കേണ്ടതിനായും, അവർ സൗഖ്യത്തിലേക്കു നീങ്ങുമ്പോൾ ദൈവത്തിൽ സ്വസ്ഥമായിരിക്കേണ്ടതിനായും പ്രാർത്ഥിക്കാം. അവരെ ശുശ്രൂഷിക്കുന്ന കുടുംബാംഗങ്ങൾ സുരക്ഷിതരായിരിക്കാനും അവർ ശാരീരികമായും മാനസികമായും ശക്തരായിരിക്കാനും പ്രാർത്ഥിക്കാം.

”കൂരിരുൾതാഴ്‌വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.” സങ്കീർത്തനം 23:4

6 . വാക്‌സിൻ ആവശ്യാനുസരണം ലഭ്യിക്കേണ്ടതിനായും, സങ്കീർണ്ണതകൾ ഒന്നുമില്ലാതെ എല്ലാവർക്കും വേഗത്തിൽ വാക്‌സിനേഷൻ പൂർത്തിയാക്കേണ്ടതിനായും പ്രാർത്ഥിക്കുക. വാക്‌സിനേഷൻ പ്രക്രിയ തടസ്സമില്ലാതെയും സുരക്ഷിതമായും നടക്കേണ്ടതിനായി നമുക്കു പ്രാർത്ഥിക്കാം.

”യഹോവ എനിക്കുവേണ്ടി സമാപ്തിവരുത്തും; യഹോവേ, നിന്റെ ദയ എന്നേക്കുമുള്ളതു; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.” സങ്കീർത്തനം 138:8

  1. ആളുകൾ സാമൂഹ്യ അകല മാനദണ്ഡങ്ങൾ പാലിക്കാനും രോഗസംക്രമണ വലയം തകർക്കപ്പെടേണ്ടതിനുമായി പ്രാർത്ഥിക്കാം. അറിവില്ലായ്മയും ബുദ്ധിഹീനതയും നിമിത്തം രോഗം മറ്റുള്ളവരിലേക്ക് പരത്തുന്നത് ഒഴിവാക്കേണ്ടതിനായി ആളുകൾ മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കേണ്ടതിനായി പ്രാർത്ഥിക്കാം.

”വാഴ്ചകൾക്കും അധികാരങ്ങൾക്കും കീഴടങ്ങി അനുസരിപ്പാനും സകലസൽപ്രവൃത്തിക്കും ഒരുങ്ങിയിരിപ്പാനും … അവരെ ഓർമ്മപ്പെടുത്തുക.” തീത്തൊസ് 3:1

  1. ദിവസ വേതനക്കാർക്കും സാമ്പത്തികമായി തകർച്ച നേരിടുന്ന മറ്റുള്ളവർക്കും അവരുടെ കുടുംബം പുലർത്തുന്നതിനാവശ്യമായതു ദൈവം കരുത്തേണ്ടതിനായും അവരുടെ സുരക്ഷയ്ക്കായും പ്രാർത്ഥിക്കാം. ദിവസവും ജോലിക്ക് പോകുവാൻ നിർബന്ധിതരാകുന്നവരുടെ സുരക്ഷയ്ക്കായും ശാരീരികവും മാനസികവുമായ ബലത്തിനായും പ്രാർത്ഥിക്കുക. എല്ലാരീതിയിലുമുള്ള സഹായം അവർക്ക് ലഭിക്കേണ്ടതിനും ഈ പ്രതിസന്ധി ഘട്ടത്തെ സുരക്ഷിതമായി അവർ നേരിടേണ്ടതിനായും പ്രാർത്ഥിക്കുക.

 

”എളിയവനും അനാഥനും ന്യായം പാലിച്ചുകൊടുപ്പിൻ; പീഡിതനും അഗതിക്കും നീതി നടത്തിക്കൊടുപ്പിൻ. എളിയവനെയും ദരിദ്രനെയും രക്ഷിപ്പിൻ; ദുഷ്ടന്മാരുടെ കയ്യിൽനിന്നു അവരെ വിടുവിപ്പിൻ.” സങ്കീർത്തനം 82:3-4

 

  1. നമ്മുടെ നേതാക്കന്മാർക്കും ഭരണാധികാരികൾക്കും ഈ സാഹചര്യത്തെ ഫലപ്രദമായി നേരിടാനാവശ്യമായ ജ്ഞാനവും ദൈവിക ആലോചനയും ലഭിക്കേണ്ടതിനായി പ്രാർത്ഥിക്കാം. രോഗവ്യാപനത്തെ തടയേണ്ടതിനാവശ്യമായ നടപടികൾ സ്വകരിക്കുവാനും രാജ്യവ്യാപകമായി ആശുപത്രികൾക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുക്കേണ്ടതിനും ആവശ്യമായ ആലോചനയും സഹായവും ദൈവം അവർക്കു നൽകേണ്ടതിനു പ്രാർത്ഥിക്കുക.

 

”എന്നാൽ സകലമനുഷ്യർക്കും നാം സർവ്വഭക്തിയോടും ഘനത്തോടും കൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിന്നു വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കും വേണ്ടി യാചനയും പ്രാർത്ഥനയും പക്ഷവാദവും സ്‌തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിന്നും മുമ്പെ പ്രബോധിപ്പിക്കുന്നു.” 1 തിമൊഥെയൊസ് 2:1-2

 

  1. നമ്മുടെ പാസ്റ്റർമാർക്കും സഭാനേതാക്കന്മാർക്കും വേണ്ടി പ്രാർത്ഥിക്കുക. ഈ സാഹചര്യത്തിൽ അവരെയും അവരുടെ കുടുംബത്തെയും പരിപാലിക്കുന്നതോടൊപ്പം തങ്ങളുടെ സഭയെയും പരിപാലിക്കേണ്ടതിനു ആവശ്യമായ ജ്ഞാനവും ശക്തിയും ദൈവം നൽകേണ്ടതിനായി പ്രാർത്ഥിക്കുക. പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖത്തിലിരിക്കുന്ന കുടുംബങ്ങൾക്കു മാർഗ്ഗനിർദ്ദേശവും ആലോചനയും നൽകുന്നതിനും അവരുടെ ആവശ്യ സമയത്ത് അവരെ ആശ്വസിപ്പിക്കാനും ഉള്ള പ്രത്യേക ജ്ഞാനം ദൈവം നൽകേണ്ടതിനായും, അപ്പോൾ തന്നേ സ്വയം സുരക്ഷിതരായിരിക്കാനും പ്രാർത്ഥിക്കുക.

 

”യഹോവയിങ്കൽ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ; അതേ, യഹോവയിങ്കൽ പ്രത്യാശവെക്കുക.” സങ്കീർത്തനം 27:14

 

  1. ഒടുവിലായി, നമുക്കുവേണ്ടിയും ഇന്ത്യയ്ക്കായി പ്രാർത്ഥിക്കുന്ന ഓരോരുത്തർക്കായും പ്രാർത്ഥിക്കുക. കോവിഡുമായുള്ള യുദ്ധത്തിൽ ആത്മിക മണ്ഡലത്തിൽ മുൻനിരയിൽ നിൽക്കുന്ന നാം, നമ്മുടെ രാജ്യത്തെ മറ്റുള്ളവർക്കായി മധ്യസ്ഥത ചെയ്യുന്നതിൽ വിശ്വസ്തരായിരിക്കേണ്ടതിനായി പ്രാർത്ഥിക്കാം. നാം മടുത്തുപോകാതെ ശക്തരായി നിന്നുകൊണ്ട് ദൈവഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിറവേറുന്നതു തുടർമാനമായി പ്രഖ്യാപിക്കുമ്പോൾ നമ്മുടെ ആത്മാവു ശക്തമായി നിലകൊള്ളുവാൻ പ്രാർത്ഥിക്കാം. നമ്മുടെ കണ്ണുകൾ കർത്താവിൽ ഊന്നിക്കൊണ്ട് വിജയം വെളിപ്പെടുംവരെ ചഞ്ചലപ്പെടാതിരിക്കാനും പ്രത്യാശ കൈവിടാതിരിക്കാനും പ്രാർത്ഥിക്കാം. ക്രിസ്തീയ വിശ്വാസികൾ എന്ന നിലയിൽ നാം നമ്മുടെ വിശ്വാസം പ്രവർത്തികമാക്കുന്നവരായി, നമ്മുടെ സഹജീവികളെ പ്രായോഗികമായി സഹായിച്ചുകൊണ്ടും അവർക്കായി മധ്യസ്ഥത ചെയ്തുകൊണ്ടും മുന്നേറാൻ നമുക്കു പ്രാർത്ഥിക്കാം. നമ്മുടെ സമയം, താലന്തുകൾ, ധനം എല്ലാമുപയോഗിച്ച്, നമ്മുടെ സഹ ഇന്ത്യക്കാർ ഈ ദുരന്തത്തെ അതിജീവിക്കുന്നതിനു സഹായിക്കാൻ നമുക്കു കഴിയേണ്ടതിനു പ്രാർത്ഥിക്കാം.

കാരണം,

”ഇങ്ങനെയുള്ളോരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആർക്കും അറിയാം?”

എസ്ഥേർ 4:14

 

ഞങ്ങളുടെ ടീമിൽ പ്രാർത്ഥിക്കുന്നതിനായി പ്രത്യേക പ്രാർത്ഥനാ വിഷയങ്ങൾ അയക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, താഴെയുള്ള ഭാഗം പൂരിപ്പിച്ച് അയയ്ക്കുകയോ, +91 95000 37162 എന്ന നമ്പറിലേക്ക് വാട്ട്‌സ്ആപ്പ്/മെസ്സേജ്/ആയി അയയ്ക്കുകയോ ഞങ്ങളെ വിളിക്കുകയോ ചെയ്യുക. ഈ നമ്പറിൽ ഞങ്ങളെ വിളിക്കുമെങ്കിൽ ഞങ്ങൾ നിങ്ങളോടൊപ്പം പ്രാർത്ഥിക്കുന്നതായിരിക്കും. നന്ദി!

നിങ്ങളെ ഉറപ്പിക്കുന്നതിനും ദൈവിക  വാഗ്ദത്തങ്ങളിൽ ഉറപ്പച്ചുനിൽക്കുന്നതനും ഉതകുന്ന ചില വീഡിയോകൾ ഇവിടെ കൊടുത്തിരിക്കുന്നു.