സ്കൂളിനോ ജോലിക്കോ വേണ്ടി വിദേശത്തേക്ക് പോകുമ്പോഴോ, സമീപകാല വേർപിരിയലിൽ നിന്ന് കരകയറുമ്പോഴോ, നമ്മുടെ കുടുംബങ്ങളിൽ തെറ്റിദ്ധാരണകൾ ഉണ്ടാകുമ്പോഴോ, അല്ലെങ്കിൽ തിരിച്ചറിയാൻ കഴിയുന്ന പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാത്തപ്പോഴോ – ഏകാന്തതയുടെ പരിചിതവും ഒട്ടിപ്പിടിക്കുന്നതുമായ പിടിത്തം നമുക്കെല്ലാവർക്കും അനുഭവപ്പെട്ടിട്ടുണ്ട്.
ഇത് ദിവസങ്ങളോളവും ആഴ്ചകളോളവും നീണ്ടു നിൽക്കുകയും നാം എളുപ്പത്തിൽ നിരുത്സാഹത്തിലേക്കും മടുപ്പിലേക്കും നയിക്കപ്പെടുകയും ചെയ്യും. ഈ സമയത്ത്, സ്വന്തം ഏകാന്തതയെക്കുറിച്ച് നമ്മൾ വിശ്വസിക്കാൻ പ്രലോഭിപ്പിക്കപ്പെടുന്ന അസത്യങ്ങൾ പ്രത്യേകിച്ചും നമ്മെ വികലാംഗമാക്കാം. പലപ്പോഴും നാം അഗാധമായി ആഗ്രഹിക്കുന്ന ബന്ധങ്ങളിൽ എത്തിച്ചേരുന്നതിനും രൂപപ്പെടുത്തുന്നതിനും അവ നമ്മെ തടയുന്നു.
നിങ്ങൾക്ക് ഏകാന്തത അനുഭവപ്പെടുമ്പോൾ ജാഗ്രതയോടെ ശ്രദ്ധിക്കേണ്ട ചില അസത്യങ്ങൾ ഇതാ:
നമ്മുടെ ടെക്സ്റ്റിനോ ഫോൺ കോളിനോ ഒരിക്കലും പ്രതികരിക്കാത്ത സുഹൃത്ത്. വീണ്ടും വീണ്ടും പുനഃക്രമീകരിക്കപ്പെടുന്ന കോഫി മീറ്റിംഗ്. നാം അവരെ വിഷമിപ്പിക്കാൻ എന്തെങ്കിലും ചെയ്തോ? നാം അവരെ സമീപിക്കുന്നത് പൂർണമായും നിർത്തേണ്ടതുണ്ടോ? മിക്കവാറും, നമ്മുടെ സുഹൃത്തുക്കളുടെ ശ്രദ്ധക്കുറവ് നമ്മുടെ സ്വന്തം കുറ്റമല്ല.
എന്തുകൊണ്ടാണ് നാം അവരുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നതെന്ന് കൂടുതൽ സത്യസന്ധമായി നേരിട്ട് പങ്കിടാൻ നമുക്ക് ശ്രമിക്കാം. പുതിയൊരാളുടെ അടുക്കലേക്ക് – അവരെ നമുക്ക് നന്നായി അറിയില്ലെങ്കിലും – എത്തിച്ചേരാൻ ദൈവം നമ്മെ നയിക്കാൻ വേണ്ടിയും നമുക്ക് പ്രാർഥിക്കാം.
ഭാരം ചുമക്കാൻ നമ്മെ സഹായിക്കാനായി മറ്റുള്ളവർ ആവശ്യമുള്ള സമയങ്ങൾ നമുക്കെല്ലാവർക്കും ഉണ്ടാകുമെന്ന് ദൈവത്തിനറിയാം (ഗലാ. 6:2). മറ്റുള്ളവരെ സമീപിക്കുന്നതിൽ നമുക്ക് ലജ്ജിക്കേണ്ട ആവശ്യമില്ല. കാരണം, അങ്ങനെ ചെയ്യുന്നതിലൂടെ നാം ദൈവത്തിൻ്റെ കൂട്ടായ്മയുടെ രൂപകൽപനയിൽ ജീവിക്കുന്നു.
സഭയിലെ എല്ലാവരും മറ്റൊരു തലത്തിലാണെന്ന് തോന്നിയാൽ, ബാഹ്യമായി ആരുമായും പങ്കിടാത്ത വിഷയങ്ങളും താൽപര്യങ്ങളും ഉള്ള ഒരു അയവിലാത്ത കോളജ് ഗ്രൂപ്പിനും “വിവാഹിതരായ ക്ലബിനും” ഇടയിൽ നാം കുടുങ്ങിക്കിടക്കുകയാണെങ്കിലും, അത് ഒറ്റപ്പെടലായി അനുഭവപ്പെടാം.
ഇത് തീർച്ചയായും നിരുത്സാഹപ്പെടുത്തുന്നതായി തോന്നാമെങ്കിലും, പൗലൊസ് നമ്മെ ഓർമിപ്പിക്കുന്നതു പോലെ, ക്രിസ്തുവിൻ്റെ ശരീരത്തിന് വൈവിധ്യം ഉണ്ടായിരിക്കേണ്ടതുണ്ട് (1 കൊരി. 12:17), വിവിധ ജീവിത ഘട്ടങ്ങൾ അതിൻ്റെ ഒരു രൂപമായിരിക്കാം. സഭയിലെ മുതിർന്ന വിധവയെ കുറിച്ച് അന്വേഷിക്കാൻ നമുക്ക് അൽപം സമയമോ, അതോ ബുദ്ധിശാലിയായ ശാസ്ത്രജ്ഞനായ വിദ്യാർഥിയോടൊപ്പം സ്വമേധയാ ഉച്ചഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യമോ ഉണ്ടോ?
സഭയിലെ ആളുകളിൽ നിക്ഷേപം നടത്തുമ്പോഴും പുതിയ സുഹൃത്തുക്കളെയും ജീവിതത്തിൻ്റെ സമാനമായ ഘട്ടത്തിലുള്ള ആളുകളുടെ പിന്തുണാ – ശൃംഖലകളെയും നമുക്ക് തേടാം, അല്ലെങ്കിൽ, നമുക്ക് അഭിനിവേശമുള്ള ജോലി ചെയ്യുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയിൽ സന്നദ്ധ സേവനം നടത്താം.
മറ്റ് സമയങ്ങളിൽ, നാം അനുഭവിക്കുന്ന വെല്ലുവിളികൾ നമ്മെ ഒറ്റപ്പെട്ടതായി തോന്നിപ്പിക്കും. ഒരു പക്ഷേ നാം മറ്റ് ക്രിസ്ത്യാനികൾ നിയന്ത്രണത്തിലാക്കിയെന്ന് കരുതുന്ന പ്രലോഭനങ്ങളോട് പോരാടുന്നു, സന്തുഷ്ട ദമ്പതികളുടെ ലോകത്ത് അടുത്തിടെ ഉണ്ടായ ഒരു വേർപിരിയൽ നമ്മെ വേച്ചു നടത്തുന്നു, അല്ലെങ്കിൽ അസാധ്യമായ ഒരു ജോലി ഭാരം കൈകാര്യം ചെയ്യാൻ നാം പാടുപെടുമ്പോൾ നമ്മുടെ സഹപ്രവർത്തകർ അത് ശ്രദ്ധിക്കാതെയിരിക്കുന്നതായി തോന്നുന്നു.
മറ്റുള്ളവർക്ക് സമാനമായ പരീക്ഷണങ്ങൾ ഉണ്ടായിരുന്നിട്ടുണ്ടാവില്ലെങ്കിലും, നാം കടന്നു പോകുന്ന കാര്യങ്ങളോട് ഒരു അളവിൽ അവർക്ക് സഹതാപം തോന്നാൻ സാധ്യതയുണ്ട്. വ്യക്തിപരമായ വെല്ലുവിളികളുടെ വേദനാജനകമായ പുതിയ ഭൂപ്രകൃതിയിൽ സഞ്ചരിക്കുമ്പോഴും നമ്മെ പ്രോത്സാഹിപ്പിക്കാനും നമ്മോടൊപ്പം നടക്കാനും ദൈവത്തിനു ഈ വ്യക്തികളെ ഉപയോഗിക്കാൻ കഴിയും.
നമ്മുടെ കഷ്ടതകളിൽ ദൈവം നമ്മെ ആശ്വസിപ്പിക്കുമ്പോൾ “യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാൻ” നാം ശക്തരാകുമെന്ന് പൗലൊസ് നമ്മെ ഓർമിപ്പിക്കുന്നു (2 കൊരി. 1:4). നമ്മുടെ ഇപ്പോഴത്തെ ബുദ്ധിമുട്ടുകൾ ഒരേ പാതയിലൂടെ നടക്കുന്ന മറ്റുള്ളവർക്ക് നാം ആഗ്രഹിക്കുന്ന ആശ്വാസം പ്രദാനം ചെയ്യാൻ ഒരു ദിവസം നമ്മെ സജ്ജരാക്കും.
ഏകാന്തതയുടെ ഏറ്റവും പ്രയാസകരമായ നിമിഷങ്ങളിൽ, ദൈവം പോലും നമ്മുടെ നിലവിളി കേൾക്കുന്നില്ല എന്ന് തോന്നിയേക്കാം. അങ്ങനെ അവിടുന്നു ചെയ്താൽ പോലും, ഉത്തരം നൽകുന്നുമില്ല.
പക്ഷേ, സത്യത്തിൽ നിന്ന് കൂടുതൽ അകന്ന മറ്റൊന്നില്ല. നമ്മുടെ രക്ഷകനായ ക്രിസ്തു “വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു” (യെശ. 53:3). ഏകാന്തത എങ്ങനെ അനുഭവപ്പെടുമെന്ന് അവിടുത്തേക്ക് നന്നായി അറിയാം എന്ന വസ്തുതയിൽ നമുക്ക് ആശ്വസിക്കാൻ കഴിയും. മറ്റുള്ളവർക്ക് കഴിയാത്ത വിധത്തിൽ നമ്മുടെ പരീക്ഷകളും പോരാട്ടങ്ങളും അവിടുത്തേക്ക് അറിയാം.
യഥാർത്ഥത്തിൽ നമ്മെ ദൈവസ്നേഹത്തിൽ നിന്ന് വേർപിരിപ്പാൻ കഴിയുന്ന യാതൊന്നും തന്നെയില്ല എന്നും നാം സ്വയം ഓർമപ്പെടുത്തണം (റോമർ 8:38-39). നാം അനുഭവിക്കുന്ന ഏകാന്തത ചില സമയങ്ങളിൽ കീഴ്പ്പെടുത്തിക്കളയുന്നതായി തോന്നുമെങ്കിലും, അവിടുന്ന് നമ്മോടൊപ്പം ഇതിൽക്കൂടി നടക്കുന്നു. ചെറിയ കാര്യങ്ങളിൽ പോലും അവിടുത്തെ സാന്ത്വനവും കരുതുന്ന സാന്നിദ്ധ്യവും നമുക്ക് എങ്ങനെ ശ്രദ്ധിക്കാൻ കഴിയും?
ഏകാന്തത പ്രയാസകരമാണെന്ന് നമുക്ക് സമ്മതിക്കാം. അത് നമ്മെയും നമ്മുടെ ചുറ്റുമുള്ളവരെയും ദൈവത്തെയും കുറിച്ച് പറയാൻ ശ്രമിക്കുന്ന അസത്യങ്ങൾക്ക് ഇരയാകാതെ അതിൻ്റെ വേദനയെ ശമിപ്പിക്കാൻ നമുക്ക് കഴിയും. ജീവിതം മൂടിയ ആകാശത്തിൻ കീഴിൽ ആണെങ്കിലും, സത്യമെന്താണെന്ന് ഓർക്കാൻ നമുക്ക് പോരാടാം!