വായിക്കുക: തിത്തൊസ് 2:11-15

അവൻ നമ്മെ സകല അധർമ്മത്തിൽ നിന്നും വീണ്ടെടുത്തു സത്പ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളൊരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന് തന്നെത്താൻ നമുക്കു വേണ്ടി കൊടുത്തു (വാ . 14) .

സ്പോർട്സ് ചാപ്ളിനും പാസ്റ്ററുമായ ആൻഡി സീഡ്സ് അടുത്തയിടെ എനിക്കും കൂട്ടുകാർക്കും ചിന്തക്കായി നല്ല വിഭവങ്ങൾ നല്കി. അദ്ദേഹം പറഞ്ഞു: “നമ്മുടെ ഇടപെടലുകളിലെല്ലാം നമ്മളെപ്പോഴും എന്തെങ്കിലുമൊക്കെ പ്രചരിപ്പിക്കുകയയോ പ്രതിഫലിപ്പിക്കുകയോ ചെയ്യുന്നുണ്ട് – നമ്മുടെ മൂല്യങ്ങളാകാം, കഴിഞ്ഞ കാലങ്ങളാകാം, പ്രതീക്ഷകളോ അല്ലെങ്കിൽ നാം ഇപ്പോൾ എന്തായിരിക്കുന്നുവോ അതാകാം. യേശുവിനെ അനുഗമിക്കുന്നു എന്ന് അവകാശപ്പെടുന്നവരുടെ പ്രഥമമായ താല്പര്യം സമ്പൂർണ്ണമായത് പ്രചരിപ്പിക്കുകയോ പ്രതിഫലിപ്പിക്കുകയോ ആണ് (തിത്തൊസ് 2:1). യേശുക്രിസ്തുവിൽ കാണുന്ന ദൈവസ്നേഹത്തെയാണ് നാം പ്രചരിപ്പിക്കുന്നത്. ഈ സ്നേഹം നമ്മിൽ പ്രതിഫലിപ്പിക്കുന്നത് വഴി ഇരുളടഞ്ഞ ലോകത്തിൽ അത് തിളങ്ങുന്നു.”

ആൻഡി തുടർന്നു ചോദിച്ചു,  “എന്താണ് നിങ്ങളുടെ ജീവിതം പ്രചരിപ്പിക്കുന്നത്? പ്രതിഫലിപ്പിക്കുന്നത്?”

തിത്തൊസ് 2:1 നെ ഇങ്ങനെ ആൻഡി വിശദീകരിച്ചത് ഓർത്തപ്പോൾ ഞാൻ ചിന്തിച്ചത് “സകല മനുഷ്യർക്കും ഉദിച്ച രക്ഷാകരമായ ദൈവകൃപ” (വാ. 11) എന്റെ ജീവിതം എങ്ങനെയാണ് പ്രചരിപ്പിക്കുന്നത് എന്നാണ്. ദൈവം പ്രദാനം ചെയ്യുന്ന കൃപയും ക്ഷമയും സൗഖ്യവും ഒക്കെ അവന്റെ ബലത്താൽ എന്നിൽ വെളിപ്പെടുന്നുണ്ടോ? അതോ ഞാൻ എന്റെ മുൻകാല പാപത്തിന്റെ വിചാരത്തിലും അനുഭവിച്ച മാനസികവ്യഥകളിലും മുഴുകിക്കിടക്കുകയാണോ?

“ഭക്തികേട്” (വാ. 12) ത്യജിക്കാൻ പൗലോസ് ഉപദേശിക്കുന്നു. ഇതിന്റെയർത്ഥം ക്രിസ്തുവിനെ പ്രതിഫലിപ്പിക്കാത്ത പാപ ജീവിത രീതി വെടിയണം എന്നത് മാത്രമല്ല. ഭക്തികേട് എന്നതിന് നമ്മുടെ പഴയകാല പാപമാണ്, യേശുവിന്റെ രക്ഷയല്ല, നമ്മുടെ യഥാർത്ഥ ജീവിത ചിത്രം എന്ന ഒരു വിവക്ഷയും ഉണ്ട്. എന്നാൽ” അവൻ നമ്മെ സകല അധർമ്മത്തിൽ നിന്നും വീണ്ടെടുത്ത് സത്പ്രവൃത്തികളിൽ ശുഷ്ക്കാന്തിയുള്ളൊരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന് തന്നെത്താൻ നമുക്കു വേണ്ടി കൊടുത്തു” (വാ. 14).

ക്രിസ്തുവിൽ വിശ്വസിക്കുന്നവരായ നമുക്ക് അവന്റെ കൃപയാൽ നാം പ്രാപിച്ച രക്ഷയെ അവതരിപ്പിക്കാനുള്ള പദവി ലഭിച്ചിരിക്കുന്നു (എഫെ. 2:8). അവന്റെ ശക്തിയാൽ നമുക്ക് “ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടും കൂടെ” (തീത്തൊസ് 2:12) ജീവിച്ചു പോകാൻ കഴിയുന്നു.

പഴയകാലത്തിൽ ഉടക്കിക്കിടക്കാതെ, കർത്താവ് നമുക്ക് കരുതിവെച്ചിരിക്കുന്നവയെ പ്രത്യാശിച്ച് മുമ്പോട്ട് നോക്കാം (വാ. 13).

—റൊക്സാനെ റോബിൻസ്

ചെയ്യാം

നാം പാപികളായിരുന്നു എങ്കിലും, ജീവനുള്ള ദൈവത്തെ പ്രതിഫലിപ്പിച്ച് ജീവിക്കാൻ നമുക്ക് ഇപ്പോൾ സാധിക്കുന്നത് എന്തുകൊണ്ടാണെന്നാണ് എബ്രായർ 9:14 പറയുന്നത്?

ചിന്തിക്കാം

യേശുവിന്റെ സുവിശേഷവും അവൻ നിങ്ങളിൽ ചെയ്ത കാര്യവും നിങ്ങൾ എങ്ങനെയാണ് പ്രചരിപ്പിക്കുക എന്ന് തീരുമാനിക്കുക. നിങ്ങളുടെ പഴയകാല പാപങ്ങളും ആളുകൾ ഇതൊന്നും അംഗീകരിക്കില്ല എന്ന ചിന്തയും നിങ്ങളെ നിഷ്ക്രിയരാകാൻ പ്രേരിപ്പിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക.


,,,,,

banner image