“അവന്റെ ശ്രുതി സുറിയയിൽ ഒക്കെയും പരന്നു. നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവർ, ഭൂതഗ്രസ്തർ, ചന്ദ്രരോഗികൾ, പക്ഷവാതക്കാർ ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്റെ അടുക്കൽ കൊണ്ടു വന്നു.” (മത്തായി 4: 24)
യേശു ഭൂമിയിൽ ആയിരുന്ന സമയത്ത് അവന്റെ പ്രസിദ്ധിയുടെ പ്രഥമ കാരണം അവന് സൗഖ്യം ആക്കുവാൻ കഴിയാത്ത ഒരു രോഗമോ വ്യാധിയോ ഇല്ലായിരുന്നു എന്നതാണ്. ഇന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുള്ള സാധാരണ ശാരീരിക വൈകല്യങ്ങൾ ബൈബിളിൽ പരാമർശിക്കുന്നില്ലെങ്കിലും, വൈദ്യശാസ്ത്രത്തിനു കണ്ടുപിടിക്കാൻ കഴിയുന്ന ഏതു രോഗത്തേക്കാളും യേശു വലിയവനാണ് എന്നു നമുക്ക് ഉറപ്പായി വിശ്വസിക്കാൻ കഴിയും.
തൻ്റെ ജീവിതത്തിലും ശുശ്രൂഷയിലും ഉടനീളം യേശു സഹാനുഭൂതിയോടെ, എല്ലാ സാഹചര്യങ്ങളിലും നിന്ന് വരുന്നവരെ സ്വീകരിച്ചു. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ആളുകൾ തൻ്റെ അടുക്കൽ വന്നപ്പോൾ, അവരെ ദയാപൂർവ്വം സ്വാഗതം ചെയ്യണമെന്ന് അവൻ തൻ്റെ ശിഷ്യന്മാരെ ഓർമ്മിപ്പിച്ചു (മത്തായി 19:14; യോഹന്നാൻ 12:7-8). ഈ ദിവസങ്ങളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ വർദ്ധിച്ചുവരുന്നതിനാൽ, പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികളെ പിന്തുണയ്ക്കാനും സ്വീകരിക്കാനും സഭയ്ക്ക് കടമയുണ്ട്.
ക്രിസ്ത്യാനികൾ എന്ന നിലയിൽ നമുക്ക്, ഈ തകർന്ന ലോകത്തിന് നൽകാൻ പ്രത്യാശയുടെ സന്ദേശമുണ്ട്. മാനസിക രോഗം, ഉത്കണ്ഠ അല്ലെങ്കിൽ വിഷാദം എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്ക് നമുക്ക് പ്രത്യാശ നൽകാൻ കഴിയും, കാരണം നമുക്ക് പരമ വൈദ്യനെ അറിയാം. അവൻ്റെ നിരുപാധികമായ സ്നേഹവും കരുതലും ജീവിതത്തിലെ അന്ധകാരനിബിഡമായ സമയങ്ങളിൽ പോലും നമ്മെ താങ്ങുമെന്ന് അറിഞ്ഞുകൊണ്ട് നമുക്ക് ദൈവത്തെ സമീപിക്കാം. നാം വിശ്വാസത്തോടെ അവനിലേക്ക് നോക്കുമ്പോൾ, ജീവിതത്തിലെ വെല്ലുവിളികളെ തരണം ചെയ്യാൻ അവൻ നമ്മെ സഹായിക്കും. ഈ പോരാട്ടങ്ങളിൽ നാം ഒരിക്കലും ഒറ്റയ്ക്കല്ലെന്ന് അവൻ്റെ വാഗ്ദാനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.
| ദിവസം 1: വൈരുദ്ധ്യമുള്ള സംസ്കാരങ്ങൾ
നമ്മളിൽ മിക്കവർക്കും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പരിചിതമാണ്, എന്നാൽ ഒരു സോഷ്യൽ മീഡിയ ആപ്പ് നിങ്ങളുടെ സ്വകാര്യ പ്രൊഫൈൽ റേറ്റുചെയ്യാൻ പൂർണ്ണമായും അപരിചിതരെ അനുവദിക്കുന്നു.
കൂടുതൽ വായിക്കാൻ |
| ദിവസം 2: വിശ്രമിക്കുവാനുള്ള സമയം
ഒരു അന്താരാഷ്ട്ര പണ്ഡിതൻ ഒരു ബൈബിൾ കോളേജ് സന്ദർശിച്ചപ്പോൾ, ഒരു അമേരിക്കൻ സഹപ്രവർത്തകൻ ഞായറാഴ്ച പൂന്തോട്ടത്തിൽ പണിയെടുക്കുന്നത് കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടു. ആ പണ്ഡിതനെ സംബന്ധിച്ചിടത്തോളം, ഞായറാഴ്ച ജോലി ചെയ്യുന്നത് …
കൂടുതൽ വായിക്കാൻ |
| ദിവസം 3: കാരുണ്യമുള്ള മനസ്സ്
വർഷങ്ങൾക്ക് മുമ്പ്, ‘ബൈപോളാർ ഡിസോർഡർ’ ബാധിച്ച ഒരു കുടുംബാംഗത്തിന് കടുത്ത മാനസിക വിഭ്രാന്തി ഉണ്ടായിരുന്നു. മാനസിക വിഭ്രാന്തി മൂലം അവന് വീടും ജോലിയും നഷ്ടപ്പെടുകയും ജയിൽവാസം അനുഭവിക്കേണ്ടിവരികയും ചെയ്തു. രണ്ട് മാസത്തോളം …
കൂടുതൽ വായിക്കാൻ |
| ദിവസം 4: നിങ്ങളെപ്പോലെ
ബെൽജിയത്തിലെ ആകർഷകമായ ഒരു പട്ടണമാണ് ഗീൽ. എന്നാൽ, അസാധാരണമായ ഒരു ജനസമൂഹമാണ് അവിടെയുള്ളത്—അവിടത്തെ നല്ലൊരു ഭാഗം ആളുകൾക്കും മാനസികരോഗം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ വ്യക്തികളെ സംരക്ഷിക്കുന്ന കുടുംബങ്ങൾക്ക് …
കൂടുതൽ വായിക്കാൻ |
| ദിവസം 5: അതെ, അത് ഏറ്റവും നല്ലതാണ്!
അസഹ്യപ്പെടുത്തുന്ന സാഹചര്യങ്ങളിൽ നാം എങ്ങനെ നന്നായി പെരുമാറണമെന്ന് അവർ വിശദീകരിച്ചു. നാം ഒരു നല്ല പാർക്കിംഗ് സ്ഥലത്തേക്ക് കയറാൻ പോകുമ്പോൾ, നമ്മേക്കാൾ മുമ്പ് മറ്റൊരാൾ അതിലേക്ക് വേഗത്തിൽ വാഹനം ഓടിച്ചുകയറ്റി എന്ന് കരുതുക.
കൂടുതൽ വായിക്കാൻ |
| ദിവസം 6: പുതിയ മേൽവിലാസം?
പുതിയ വീട്ടിലേക്ക് മാറണോ, അതോ പഴയ വീട്ടിൽ തന്നെ തുടരണോ? എൻ്റെ ഭർത്താവും ഞാനും അതിനെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ ഈ ചോദ്യം എൻ്റെ മനസ്സിൽ നിറഞ്ഞു. ഞങ്ങൾ ഒരു വീട് കാണാൻ പോയപ്പോൾ അവിടെ പല പ്രശ്നങ്ങളും ഉണ്ടായിരുന്നു.
കൂടുതൽ വായിക്കാൻ |
| ദിവസം 7: ആശ്രയിക്കാൻ പഠിക്കുക
കുട്ടിക്കാലത്ത്, സ്കൂളിൽ എനിക്ക് കൂട്ടുകാരെ കിട്ടുമോ എന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. കോളേജിൽ പഠിക്കുമ്പോൾ, പഠനം കഴിഞ്ഞ് ജോലി ലഭിക്കുമോ എന്ന ആശങ്കയിലായിരുന്നു ഞാൻ. ഇന്ന്, എൻ്റെ മാതാപിതാക്കളുടെ ആരോഗ്യത്തെക്കുറിച്ചും, ഞാൻ എഴുതിയ …
കൂടുതൽ വായിക്കാൻ |
ഇവിടെ സൈൻ അപ്പ് ചെയ്യുക