അമ്മേ, നീ തനിച്ചല്ല

ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ജോലി ഏതാണ്? അത് ഒരു “ജോലി” ആയി കണക്കാക്കിയാൽ ഒരു ‘അമ്മ ആയിരിക്കുക’ എന്നതാണ് എന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ ആ വാക്കിന്റെ ആഴമായ അർത്ഥത്തിൽ ഇത് ഒരു ജോലിയല്ലെങ്കിലും, അത് കഠിനമായ ഒരു ശ്രമമാണ്. മാതൃത്വം ഒരു അനുഗ്രഹമാണ്, പക്ഷേ ചിലപ്പോൾ അത് ഏകാന്തത സൃഷ്ടിച്ചേക്കാം.

ജോലിഭാരം കാരണം തളർന്നു പോകുന്നതിനാൽ ദൈവത്തോടൊപ്പം ഏകാന്തമായി ചെലവഴിക്കാൻ സമയം നീക്കിവെക്കാൻ കഴിയാതെ മാതൃത്വം തങ്ങളുടെ ആത്മീയതയെ വരണ്ടതാക്കുന്നുവെന്ന് ചില സ്ത്രീകൾ കണ്ടെത്തുന്നു. എന്നിരുന്നാലും, പ്രശ്‌നങ്ങൾ വളരെ വലുതും യാഥാർത്ഥ്യവുമായി വളരുമ്പോൾ, മാതൃത്വം എന്നത് എല്ലാ പ്രശ്നങ്ങളുടെയും നടുവിൽ ദൈവത്തിൽ ആശ്രയിക്കുവാൻ കഴിയുന്നതാവണം.

നിങ്ങൾ തനിച്ചല്ല. ദൈവം നിങ്ങളുടെ നിലവിളി കേൾക്കുന്നു, നിങ്ങളുടെ ഹൃദയത്തിലായാലും രാത്രിയുടെ നിശ്ശബ്ദതയിലായാലും നിങ്ങളുടെ കുട്ടികളുടെ നിലവിളികൾക്കൊപ്പമാണെങ്കിലും ദൈവം നിങ്ങളുടെ നിലവിളി കേൾക്കുന്നു. യെശയ്യാവ് 66:13 പറയുന്നു, “അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും; നിങ്ങൾ യെരൂശലേമിൽ ആശ്വാസം പ്രാപിക്കും”


 

ദിവസം 1: ശ്രദ്ധ പതറാതെ സേവനം ചെയ്യുക

മാർത്ത യേശുവിനെ ഉദാരമായി സേവിക്കുമ്പോൾ, അവളുടെ സഹോദരി മേരി അവന്റെ കാൽക്കൽ ഇരുന്നു, കേട്ടു പഠിക്കുന്നു.

കൂടുതൽ വായിക്കുക

 

ദിവസം 2: മേഗന്റെ ഹൃദയം

ഇപ്പോൾ അവൾക്ക് പതിനെട്ട് വയസ്സായി, തന്റെ കമ്മ്യൂണിറ്റിയിലെ സന്നദ്ധസേവനവും നഗരത്തിലെ കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതും മേഗന്റെ ഹോബികളിൽ ഉൾപ്പെടുന്നു.

കൂടുതൽ വായിക്കുക

 

ദിവസം 3: വളരാനുള്ള സമയം

അങ്ങനെ അതിനെ ഉപേക്ഷിക്കാനുള്ള ആ ദിവസം വന്നപ്പോൾ അവൾക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.

കൂടുതൽ വായിക്കുക

 

ദിവസം 4: നോസോമി എന്നാൽ പ്രതീക്ഷ

പുതിയനിയമ കാലഘട്ടത്തിൽ ആളുകൾ അമൂല്യമായതും വിലപിടിപ്പുള്ളതുമായ വസ്തുക്കൾ സാധാരണമായ കളിമൺ കലങ്ങളിലാണ് സൂക്ഷിച്ചു വച്ചിരുന്നത്.

കൂടുതൽ വായിക്കുക

 

ദിവസം 5: “ബാലനെ എന്റെ അടുക്കൽ കൊണ്ടുവരിക”

ആ മാതാപിതാക്കൾ ഒരു കൗൺസിലറിനെ സമീപിച്ചു, അദ്ദേഹം പറഞ്ഞു, “മാർക്ക് തന്നെത്താൻ ദൈവത്തിങ്കലേക്കു മടങ്ങിവരണം.

കൂടുതൽ വായിക്കുക

 

ദിവസം 6: സിംഹങ്ങൾക്കൊപ്പം വസിക്കുന്നു

ചിക്കാഗോയിലെ ഒരു മ്യൂസിയത്തിൽ, ‘ബാബിലോണിയൻ സ്ട്രൈഡിംഗ് ലയൺ’ ന്റെ ഒറിജിനൽ കാണാൻ എനിക്കിടയായി-ക്രൂരനായ സിംഹത്തിന്റെ ഒരു വലിയ, ചുമർചിത്രം.

കൂടുതൽ വായിക്കുക

 

ദിവസം 7: വാടാത്ത പൂക്കൾ

അവൻ ഇപ്പോൾ ഒരു യുവാവായി വളർന്നിരിക്കുന്നു. ആ പട്ടുപൂക്കളുടെ നിറങ്ങൾ മങ്ങി ഇതളുകൾ ദ്രവിച്ചിരിക്കുന്നു. ഇപ്പോഴും, ആ വാടാത്ത പൂക്കൾ എന്നെ അവന്റെ സ്നേഹത്തെ ഓർമ്മിപ്പിക്കുന്നു.

കൂടുതൽ വായിക്കുക

 


നിങ്ങളുടെ ഇമെയിലിലേക്ക് നേരിട്ട് അയച്ച ദൈനംദിന ആത്മീയ ചിന്തകളിലൂടെ
ദൈവത്തെ അനുഭവിക്കുകയും അവനുമായുള്ള നിങ്ങളുടെ ബന്ധത്തിൽ വളരുകയും ചെയ്യുക.
ഇവിടെ സൈൻ അപ്പ് ചെയ്യുക

ഒരു ക്രിസ്ത്യൻ ശുശ്രൂഷ എന്ന നിലയിൽ, ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ ചേരാൻ ഞങ്ങൾ സന്നദ്ധപ്രവർത്തകരെ അന്വേഷിക്കുന്നു. എല്ലാവരുടെയും അതുല്യമായ സംഭാവനകളെയും കഴിവുകളെയും ഞങ്ങൾ അത്യധികം പ്രശംസിക്കുന്നു, അതിനാൽ ഒരു സന്നദ്ധപ്രവർത്തകനായി (വ്യക്തിപരമായി അല്ലെങ്കിൽ ഓൺലൈനിൽ), പ്രാർത്ഥനയിലൂടെയോ സംഭവനകളിലൂടെയോ ഞങ്ങളോടൊപ്പം പങ്കാളികളാവുക. “ഞാൻ സന്നദ്ധസേവനം നടത്താൻ ആഗ്രഹിക്കുന്നു” എന്ന തലക്കെട്ടോടെ: നിങ്ങൾക്ക് india@odb.org എന്ന വിലാസത്തിൽ ഞങ്ങൾക്ക് ഒരു ഇമെയിൽ അയക്കാവുന്നതാണ്.