“സുഖമുള്ള വേദന!” എന്നത് വളരെ വിചിത്രമായ ഒരു പദപ്രയോഗമാണ്. സത്യത്തിൽ അങ്ങനെ ഒന്നുണ്ടോ, ദുഃഖം സുഖമുള്ള ഒരു അനുഭവമാണോ. ദുഃഖം മാറി കഴിയുമ്പോൾ മനസ്സിന് സുഖം തോന്നും എന്നുള്ളത് വാസ്തവമാണ്. ലിവിങ് വിത്ത് ലോസ് എന്ന പുസ്തകത്തിൽ, നമ്മുടെ നഷ്ടങ്ങളെ ഓർത്തു ദുഃഖിക്കുമ്പോൾ നമ്മുടെ ആത്മാവിന് ആശ്വാസം കണ്ടെത്തേണ്ടത് എങ്ങനെയെന്നു വിവരിച്ചിരിക്കുന്നു. തുടർന്നുള്ള പേജുകളിൽ, ഉപദേശകനും സമ-ദു:ഖിതനുമായ ടിം ജാക്സൺ, ജീവിതത്തിന്റെ മനോവ്യധകളിൽ ചായുന്നത് സൃഷ്ടാവിലും പരസ്പരവും ആശ്രയിക്കുന്നതിലേക്ക് നമുക്ക് വഴിതെളിക്കുന്നത് എങ്ങനെയെന്ന് പരിഗണിക്കാൻ നമ്മെ ക്ഷണിക്കുന്നു.

എന്റെ നഷ്ടത്തിന്റെ വേനൽക്കാലം

മനോഹരമായ ഒരു ഉച്ചതിരിഞ്ഞ്, ഞാൻ ഒരു ലോക്കൽ മാളിലെ ഒരു കടയിൽ നിൽക്കുമ്പോൾ എന്റെ സെൽ ഫോൺ വൈബ്രേറ്റു ചെയ്‌തു. അത് എന്റെ മൂത്തസഹോദരൻ സ്റ്റീവ് ആയിരുന്നു. “അമ്മ പോയി,” അദ്ദേഹം രണ്ട് വാക്കുകളിൽ പറഞ്ഞു. 700 മൈലുകൾക്കപ്പുറത്ത് നിന്നു എന്റെ സഹോദരൻ ഫോണിലൂടെ തേങ്ങിക്കരഞ്ഞപ്പോൾ എന്റെ വയർ ആളിക്കത്തി – ഞാൻ നിസ്സഹായനും ഏകനുമായി തോന്നി.

ആ നിമിഷങ്ങൾ വിചിത്രമായിരുന്നു: ഞാൻ ഒരു മാളിൽ നിൽക്കുന്നു, ‘അമ്മ മരിച്ചു എന്ന  വിവരം അറിയുന്നു. തികച്ചും എത്ര വിചിത്രമാണ്! ഞാൻ ഉള്ളിൽ മരിക്കുന്നതായി എനിക്ക് തോന്നി. ഞാൻ തളർന്നു പോയി, എങ്ങനെയൊക്കെയോ എന്റെ കാറിന്റെ അരികിലേക്കുള്ള വഴി കണ്ടെത്തി. കാറിൽ എത്തിയ ഉടനെ അതിന്റെ ഡോർ പോലും അടയ്ക്കാതെ, എത്ര നേരം അവിടെയിരുന്നു ഞാൻ കരഞ്ഞു എന്നെനിക്കറിയില്ല.

അനവധിദിവസങ്ങൾക്ക് ശേഷം, ഞങ്ങളുടെ മാതാവും, മുത്തശ്ശിയും, സുഹൃത്തുമൊക്കെയായിരുന്ന ഞങ്ങളുടെ അമ്മയെന്ന ആ ധീരവനിതയുടെ ഓർമയ്ക്കായി ഞങ്ങൾ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തു കൂടുകയുണ്ടായി. അങ്ങനെ അമ്മയെ കൂടാതെയുള്ള ഞങ്ങളുടെ ജീവിതയാത്ര ഞങ്ങൾ ആരംഭിച്ചു.

എട്ട് ആഴ്ചകൾക്ക് ശേഷം, എനിക്ക് രണ്ടാമത്തെ കോൾ ലഭിച്ചു, ഇത്തവണ എന്റെ അനുജനിൽ നിന്നായിരുന്നു. അൽഷിമേഴ്‌സുമായുള്ള 6 വർഷത്തെ പോരാട്ടത്തിൽ പിതാവ് പരാജയപ്പെട്ടു എന്നവൻ എന്നോട് പറഞ്ഞു.

ദുഃഖം എന്നത് നാമെല്ലാവരും ഇപ്പോഴോ പിന്നീടോ പോകേണ്ടുന്ന ഒരു യാത്രയാണ്. ആ യാത്ര നാം എങ്ങനെയാണ് നടത്തുന്നത് എന്നതാണ് വ്യത്യസ്തമാക്കുന്നത്. 

തിരിച്ച് വീട്ടിലേക്കു വണ്ടിയോടിച്ചു പോകുമ്പോൾ ഞാൻ കരഞ്ഞു കൊണ്ടേയിരുന്നു. ഞാൻ വളരെ ദുഃഖിതനായിരുന്നു എങ്കിലും നന്ദിയുള്ളവനായിരുന്നു. എന്റെ പിതാവ് രക്ഷകനോടൊപ്പമാണെന്നും ഇനി ആ രോഗത്തിന് അടിമപ്പെട്ടു അദ്ദേഹം ജീവിക്കേണ്ടല്ലോ എന്നും ഓർത്തപ്പോൾ എനിക്ക് സന്തോഷം തോന്നി . ഞാൻ എന്റെ മകനെ വിളിച്ച് ഈ വാർത്ത പങ്കിട്ടു. പിതാവ് ഞങ്ങളോടൊപ്പം അന്നുണ്ടായിരുന്നു എങ്കിൽ എത്ര സന്തോഷിക്കുമായിരുന്നു എന്ന് ഞങ്ങൾ സംസാരിച്ചു. ഞങ്ങൾ ഇരുവരും കരഞ്ഞു.

വീട്ടിലെത്തിയപ്പോൾ ഞാൻ എന്റെ കുടുംബത്തിലെ മറ്റുള്ളവരുമായി  ഈ വാർത്ത പങ്കിട്ടു. ഞങ്ങൾ എല്ലാവരും  സംസാരിച്ചു, ഞങ്ങൾ കരഞ്ഞു, ഞങ്ങൾ പ്രാർത്ഥിച്ചു, ശേഷം ഞങ്ങൾ വ്യസനിക്കുകയും ചെയ്തു. അതായിരുന്നു 2011 -ലെ  എന്റെ “നഷ്ടത്തിന്റെ വേനൽക്കാലം.”

ഒരു ഉപദേഷ്ടാവെന്ന നിലയിൽ, ജീവിതത്തിലെ വേർപാടിന്റെ സങ്കടത്തിലൂടെ കടന്നു പോകുന്നവരെ അവരുടെ പോരാട്ടങ്ങളിൽ ഞാൻ സഹായിച്ചിട്ടുണ്ട്. എന്റെ ദുഃഖകരമായ ജീവിത സാഹചര്യങ്ങൾ എന്നെ  പഠിപ്പിച്ചത് വിശ്വാസം എന്നത് ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്നുള്ളതാണ്. ദൈവവുമായുള്ള നമ്മുടെ ബന്ധം പർവ്വത തുല്യമായ വേദനയിലൂടെ മുന്നോട്ട് പോകുവാനുള്ള നമ്മുടെ കഴിവിനെ സ്വാധീനിക്കുന്നു.

 

banner image

മ്മുടെ ജീവിതത്തിലുടനീളം നാം അഭിമുഖീകരിക്കുന്ന നഷ്ടങ്ങളെ നേരിടാനുള്ള സങ്കീർണ്ണവും വേദനാജനകവുമായ പ്രക്രിയയാണ് ദുഃഖം. മറ്റുള്ളവരുമായി ജീവിക്കാനും ബന്ധം ആസ്വദിക്കാനുമുള്ള ദൈവത്തിന്റെ ക്ഷണത്തിൽ ഉൾപ്പെട്ടിരിക്കുന്നത് അവരുടെ വേർപാട് ഒരു ദിവസം നമ്മെ ദുഃഖിപ്പിക്കുമെന്ന അറിവാണ്; ജീവിതത്തിന്റെ ചില മേഖലകളിൽ നാം ശക്തരാണ്. ഒന്നുകിൽ വ്യത്യസ്ത സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വരുന്നു, അല്ലെങ്കിൽ, ആത്യന്തികമായി, നമ്മുടെ സ്വന്തം മരണം, ഒടുവിൽ, നമുക്ക് എല്ലാം നഷ്ടപ്പെടും.

വേർപാടിന്റെ ദുഃഖത്തിന്റെ ആഴം നമ്മുടെ ബന്ധങ്ങളെ ആശ്രയിച്ചിരിക്കും, അത്- അടുത്തതോ അകന്നതോ ആയ കുടുംബാംഗമാകാം, കൂട്ടുകാരാകാം, ഒത്തിരി സ്നേഹിക്കുന്നവരോ, അല്ലെങ്കിൽ മറ്റെന്തെങ്കിലുമാകാം, നമുക്ക് നഷ്ടപെട്ടത് എത്രമാത്രം നമുക്ക് പ്രാധാന്യമുള്ളതാണോ അതിനെ അനുസരിച്ചായിരിക്കും നാം അനുഭവിക്കുന്ന ദുഃഖത്തിന്റെ ആഴവും വ്യാപ്തിയും.

നഷ്ടം നമ്മുടെ പ്രിയപ്പെട്ടവരുടെ മരണത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. നമ്മുടെ പ്രീയപ്പെട്ടത് അവ എന്ത് തന്നെയാണെങ്കിലും അതുമായിട്ടുള്ള ബന്ധം നഷ്ടപ്പെടുമ്പോൾ നാം വിലപിക്കാറുണ്ട്. ജീവിതത്തിലെ നഷ്ടങ്ങൾ നിസ്സാരമല്ലെങ്കിലും, ആ സാഹചര്യങ്ങളെ നേരിടുന്നത് വഴി തുടർന്നുള്ള ജീവിതസാഹചര്യങ്ങളിൽ അതിലും വലിയ നഷ്ടങ്ങൾ നേരിടുവാൻ നമ്മെ പ്രാപ്തരാക്കുന്നു.

ദുഃഖം എന്നത് എല്ലാവർക്കും പൊതുവിലുള്ള ഒരു യാത്രയാണെങ്കിലും, നിങ്ങൾ എങ്ങനെ ദുഃഖിക്കണമെന്ന് കൃത്യമായി ആർക്കും പറഞ്ഞു തരാൻ സാധിക്കില്ല, കാരണം അതിൽ സഞ്ചരിക്കുന്ന ഓരോരുത്തർക്കും സമാനതകളില്ലാത്ത വ്യക്തിപരമായ ഒരു പാതയാണ് അത്.

ദു:ഖം വിശ്വാസത്തെ വെളിപ്പെടുത്തുന്നു

ജീവിതത്തിലെ ഏറ്റവും വലിയ വിരോധാഭാസങ്ങളിലൊന്നാണ്, നിങ്ങൾ നിങ്ങളെത്തന്നെ ആത്മീകനായോ അല്ലാതയോ കരുതിയാലും, ദുഃഖം എല്ലാവരിലേയും വിശ്വാസമെന്ന ഘടകത്തെ വെളിപ്പെടുത്തുന്നു. നഷ്ട്ടങ്ങളുടെ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുമ്പോൾ നിങ്ങളുടെ വിശ്വാസം എവിടെയാണ് അർപ്പിച്ചിരിക്കുന്നതെന്നു മനസ്സിലാക്കാൻ സാധിക്കും – അതാണ് യഥാർത്ഥ വിശ്വാസം.

“ജീവിതം എന്നെങ്കിലും മെച്ചപ്പെടുമോ? ഈ വേദന എന്നെങ്കിലും മാറുമോ? എനിക്ക് ഇതിനെ മരിക്കാക്കാൻ കഴിയുമോ?” എന്ന് ഓരോ വിലാപകനും ആശ്ചര്യപ്പെടുന്നു”.

വിലാപത്തിലൂടെയുള്ള യാത്ര നമ്മെ ഉന്നതങ്ങളിൽ എത്തിക്കുമെന്ന്  ബൈബിൾ വെളിപ്പെടുത്തുന്നു. മരണം പോലെ അനുഭവപ്പെടുന്ന ഇത്തരം അനുഭവങ്ങളാണ് സങ്കീർത്തനം 23:4ൽ ദാവീദ് പറയുന്ന ”നിഴലിന്റെ താഴ്വരയിലൂടെയുള്ള” ആപത്കരമായ പാത. ”കൂരിരുൾതാഴ്വരയിൽകൂടി നടന്നാലും ഞാൻ ഒരു അനർഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.” എന്ന സത്യം ഈ പ്രിയപ്പെട്ട സങ്കീർത്തനം നമ്മെ ഓർമ്മിപ്പിക്കുന്നു, നല്ല ഇടയൻ കണ്ണീരിന്റെ താഴ്വരയിലൂടെ വിശ്വസനീയമായി നമ്മെ നയിക്കുന്നു. അവിടുന്ന് നമ്മുടെ ഭയം ശമിപ്പിക്കുന്നു, നമ്മുടെ ഹൃദയത്തെ ആശ്വസിപ്പിക്കുന്നു, ചില സമയങ്ങളിൽ  നമ്മൾ ചഞ്ചലരായാലും ഇതും നമ്മൾ മറികടക്കും എന്ന് അവിടുന്ന്  നമ്മെ ധൈര്യപ്പെടുത്തുന്നു.

ജീവിതത്തിലെ വൈവിധ്യമാർന്ന ബന്ധങ്ങളും സാഹചര്യങ്ങളും മൂലം ദുഃഖം ഒഴിവാക്കാനാവാത്തതും വൈഷമ്യം നിറഞ്ഞതുമാകുന്നു. തത്ഫലമായി “ജീവിതം എന്നെങ്കിലും മെച്ചപ്പെടുമോ?  ഈ വേദന എന്നെങ്കിലും മാറുമോ? എനിക്ക് ഇതിനെ അതിജീവിക്കാൻ കഴിയുമോ?” എന്ന് ഓരോ വിലാപകനും ആശ്ചര്യപ്പെടുന്നു.

banner image

നാം ബന്ധങ്ങൾക്കായി സൃഷിക്കപ്പെട്ടവരാണ്. ആദിമുതൽക്കെ മനുഷ്യന്റെ അസ്തിത്വം ഒരിക്കലും ഏകാന്തമായിരുന്നില്ല.(ഉൽപ്പത്തി 2:18) നമ്മെ രൂപകല്‌പന ചെയ്തിരിക്കുന്നത് തന്നെ പരസ്പ്പരം ഇഴചേർന്നു, അടുപ്പത്തോടെ, കൂട്ടായ്മയോടെ ജീവിക്കുവാനാണ്. അർത്ഥവത്തായ കൂട്ടിച്ചേർക്കലുകളിലൂടെ നമ്മുടെ കഥകൾ ആഴമാർന്ന അർത്ഥവും വലിയ പ്രാധാന്യവും കൈവരിക്കുന്നു. ഇത് ജീവിതത്തിന്റെ ഒരടയാളമായി മാറുന്നു. ഇങ്ങനെയുള്ള ബന്ധങ്ങൾ മുറിച്ചുമാറ്റപ്പെടുകയോ, തകരുകയോ നഷ്ടപ്പെടുകയോ ചെയ്യുമ്പോൾ, വേദനയുടെ നിർദ്ദയമായ ഒരുതലം സൃഷ്ടിക്കപ്പെടുന്നു. ഈ ഒരു വേദന ദുഃഖം പുറപ്പെടുവിക്കുന്നു. ”നമ്മുടെ സ്‌നേഹത്തിന്റെ സാർവത്രികവും അവിഭാജ്യവുമായ ഒരു അനുഭവമാണ് വിരഹം. ഇത് പ്രക്രിയയുടെ വെട്ടിച്ചുരുക്കലല്ല, മറിച്ച് അതിന്റെ ഒരു ഘട്ടമാണ്; നൃത്തത്തിന്റെ തടസ്സമല്ല, മറിച്ച് അടുത്ത ചിത്രം.”

ആശയക്കുഴപ്പം പ്രതീക്ഷിക്കുക. സി. എസ്. ലൂയിസ് ദുഃഖവുമായുള്ള തന്റെ പോരാട്ടങ്ങളെ കുറിച്ച്  ഇപ്രകാരം വിശദീകരിക്കുന്നു: “ദുഃഖത്തിൽ, ഒന്നും നിലനിൽക്കില്ല. ഒരാൾ ഒരു ഘട്ടത്തിൽ നിന്ന് ഉയർന്നു കൊണ്ടേയിരിക്കുന്നു, അത് എല്ലായ്പ്പോഴും ആവർത്തിക്കുന്നു. തിരിഞ്ഞും മറിഞ്ഞും എല്ലാം ആവർത്തിക്കപ്പെട്ടുന്നു. ഞാൻ വൃത്താകൃതിയിലാണോ പോയിക്കൊണ്ടിരിക്കുന്നത്, അതോ ഞാൻ ഒരു ചുഴിയിലാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നാൽ ഒരു ചുഴിയിലാണെങ്കിൽ, ഞാൻ മുകളിലേക്കും താഴേക്കുമാണോ പോകുന്നത്?.”

ദുഃഖത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ ആരും ഒരേ ക്രമത്തിലോ വേഗത്തിലോ മുന്നേറുന്നില്ല

ഇത് വാസ്തവമാണ്,ഞാൻ ഉപദേശിച്ചിട്ടുള്ളവരിൽ അത് ഞാൻ കണ്ടിട്ടുള്ളതാണ്. ആ യാത്ര പലപ്പോഴും അനിർവ്വചനീയവും ക്രമരഹിതവുമായി, ദുഃഖിതരെ തങ്ങളുടെ പാതയെ ചോദ്യം ചെയ്യുന്നതിലേക്ക് നയിക്കാം. ദുഃഖത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ ആരും ഒരേ ക്രമത്തിലോ വേഗത്തിലോ മുന്നേറുന്നില്ല. കാര്യങ്ങൾ അർത്ഥവത്താകുന്നില്ലെങ്കിലോ അവർത്തിക്കപ്പെടുമ്പോഴോ നാം പരിഭ്രമിക്കേണ്ടതില്ല. ആശയക്കുഴപ്പമുണ്ടാകുന്നു എന്ന് തോന്നുമ്പോൾ, അതിനെ നേരിടുവാൻ തയ്യാറെടുക്കുകയാണ് വേണ്ടത്. വിലാപത്തിനു ഒരു ഘടനയൊന്നുമില്ല. അത് കൂടിക്കുഴഞ്ഞതും, നിങ്ങൾക്ക് മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതായും തോന്നാം. നിങ്ങൾക്കാവില്ല. ദുഃഖങ്ങൾക്കു സാര്‍വ്വത്രികമായി ഒരു ക്രമമില്ല.

നടുക്കം സാധാരണമാണ്. നഷ്ടത്തിന്റെ വാർത്ത കേൾക്കുമ്പോൾ അത് പ്രതീക്ഷിക്കേണ്ടതാണ്. പ്രതിരോധമാണ് ചില അവിശ്വസനീയമായ സാഹചര്യങ്ങളിൽ നമ്മെ മുന്നോട്ടു പോകാൻ സഹായിക്കുന്നത്. ദുഃഖത്തെ തുടർന്നുള്ള ആഘാതം നമ്മെ സംരക്ഷിക്കാനും നമ്മുടെ ആശ്വസത്തിനും, അതിജീവനത്തിനുമായി ദൈവം രൂപകൽപ്പന ചെയ്തതാണ്, അല്ലെങ്കിൽ ദുഃഖഭാരത്താൽ നമുക്ക് ഒന്നുംതന്നെ ചെയ്യാൻ സാധിക്കാതെ വരും. ജീവിതത്തിലെ വേദനകൾക്ക് അധികപ്രാധാന്യം കൊടുക്കാതെ അതിന്റെ വഴിക്കുപോകാൻ അനുവദിക്കുക.

ആത്മാർത്ഥ സ്നേഹിതർ ഒരിക്കലും നടുക്കത്തെ ഗൗരവം കുറച്ചു കാണുകയോ, ദുഃഖിക്കുന്ന വ്യക്തിയെ ദുർബലപ്പെടുത്തുന്ന തരത്തിൽ കുറിപ്പടി വേണ്ട മരുന്നുകൾ ഉപയോഗിക്കുകയോ ചെയ്യരുത്.

നിഷേധിക്കപ്പെട്ട ദുഃഖം സുഖപ്പെടാത്ത ദുഖമാണ്.

നടിക്കരുത്. നിഷേധത്തെ ചെറുക്കുക. യഥാർത്ഥമായിരിക്കുക. “ശക്തനായി” ദു:ഖത്തിന്റെ വേദനയെ മറികടക്കാൻ ശ്രമിക്കുന്നത് നിരർഥകമാണ്. ഇത് നിങ്ങളുടെ പുരോഗതിയെ തടസ്സപ്പെടുത്തുകയേയുള്ളൂ. പിതാവിന്റെ ആത്മഹത്യയെ തുടർന്നുള്ള ദുഃഖത്തെ  നേരിടാതെ അവയെ നിരസിച്ചത് പരാജയത്തിൽ  അവസാനിച്ചു എന്ന് ഫ്രെഡറിക് ബ്യൂക്‌നർ മനസ്സിലാക്കി. ബ്യൂക്‌നർ പറഞ്ഞു, ജീവിതത്തിലെ പരുക്കനായ യാഥാർഥ്യങ്ങൾക്ക് നേരേ ഉരുക്ക് പോലെ സ്വയം പ്രതിരോധിക്കുന്നത് ഒരുപക്ഷെ ചില വേദനകളിൽ നിന്ന് സംരക്ഷിച്ചേക്കാം, അതേ ഉരുക്ക് “ജീവൻ തന്നെ വരുന്ന പരിശുദ്ധ ശക്തിയാലുള്ള” രൂപാന്തരത്തിൽ നിന്ന് നിങ്ങളെ  തടയുന്ന ഇരുമ്പറയായി മാറാം. ആ ശക്തി നിങ്ങളിൽ പ്രവർത്തിക്കാൻ അനുവദിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറയുന്നു: “നിങ്ങൾക്ക് സ്വയം അതിജീവിക്കാൻ കഴിയും. നിങ്ങൾക്ക് സ്വയം ശക്തമായി വളരാൻ കഴിയും. നിങ്ങൾക്ക് സ്വയം അതിജീവിക്കുവാനും പോലും കഴിയും. എന്നാൽ നിങ്ങൾക്ക് സ്വന്തമായി ഒരു മനുഷ്യനാകാൻ കഴിയില്ല. ”

വിഷാദത്തിൽ ഇരിക്കുന്ന ഒരാൾ തൻറെ നഷ്ടത്തെ നേർക്കുനേർ‍ അംഗീകരിക്കേണ്ടത് അത്യാവശ്യമാണ്. അതെന്താണോ അങ്ങനെ തന്നെ. ഇത് നിഷേധത്തെ അകറ്റിനിർത്താൻ സഹായിക്കും. ഇത് ദുഃഖത്തിലൂടെയുള്ള യാത്രയിലെ ഒരു വലിയ പടിയാണ്.

നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് സത്യസന്ധത പുലർത്തുക

ദൈവവും ദുഖിക്കുന്നു. മലകയറ്റ അപകടത്തിൽ ഒരു മകനെ നഷ്ടപ്പെട്ട നിക്കോളാസ് വോൾട്ടർസ്റ്റോർഫ് പറഞ്ഞു, “ഞങ്ങളുടെ കണ്ണുനീരിലൂടെ ഞങ്ങൾ ദൈവത്തിന്റെ കണ്ണുനീർ കാണുന്നു.” നാം ദുഖിക്കുമ്പോൾ, തകർക്കപ്പെട്ട സൗന്ദര്യത്തെക്കുറിച്ച് ദുഃഖിക്കുന്നതിൽ നാം ദൈവത്തോട് ചേരുന്നു, എല്ലാം പുനഃസ്ഥാപിക്കപ്പെടുന്ന ദിവസത്തിനായുള്ള പ്രതീക്ഷയിൽ നാം ദുഃഖിക്കുന്നു.

ദൈവവും ദുഖിക്കുന്നു. മലകയറ്റ അപകടത്തിൽ ഒരു മകനെ നഷ്ടപ്പെട്ട നിക്കോളാസ് വോൾട്ടർസ്റ്റോർഫ് പറഞ്ഞു, “ഞങ്ങളുടെ കണ്ണുനീരിലൂടെ ഞങ്ങൾ ദൈവത്തിന്റെ കണ്ണുനീർ കാണുന്നു.” നാം ദുഖിക്കുമ്പോൾ, തകർക്കപ്പെട്ട സൗന്ദര്യത്തെക്കുറിച്ച് ദുഃഖിക്കുന്നതിൽ നാം ദൈവത്തോട് ചേരുന്നു, എല്ലാം  പുനഃസ്ഥാപിക്കപ്പെടുന്ന ദിവസത്തിനായുള്ള പ്രതീക്ഷയിൽ നാം ദുഃഖിക്കുന്നു.