ലോകം കഥകളാൽ സമൃദ്ധമാണ്. എന്നാൽ അതിലൊന്ന് മറ്റെല്ലാറ്റിലും പറയപ്പെടാൻ യോഗ്യമാണ്. അത് പഴയ നിയമമെന്നും പുതിയ നിയമമെന്നും ലോകം മുഴുവൻ അറിയപ്പെടുന്ന 66 രചനകളിൽ കാണുന്ന സ്നേഹത്തിന്റെയും കൗതുകത്തിന്റേയും സമയബന്ധിതമല്ലാത്ത കഥകളുടെ ശേഖരമാണ്.

എന്നാൽ, ഈ പുസ്തകത്തിലെ ഭാഗങ്ങൾ ഒരു തുടർക്കഥ പോലെ വായിക്കാൻ കഴിയാത്തതു കൊണ്ട്, അതിന്റെ നാടകീയമായ വെളിപ്പെടുത്തലുകൾ പലപ്പോഴും നഷ്ടമാകുന്നു.

മാർട് ഡിഹാൻ ഈ കഥ പുനരാഖ്യാനം ചെയ്യുന്നതാണ് തുടർന്ന് കാണുന്നത്. ലോകത്ത് ഏറ്റവും അധികം അച്ചടിച്ചതും കാലാതീതവുമായ ബൈബിൾ എന്ന പുസ്തകത്തിലെ വ്യക്തികൾ, സ്ഥലങ്ങൾ, സംഭവങ്ങൾ എന്നിവയെക്കുറിച്ച് നമുക്കറിയാവുന്ന കാര്യങ്ങളെ പ്രതിഫലിപ്പിക്കുക എന്നതാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഭാവനയുടെ ഉദ്ദേശ്യം.

ഇത് നമ്മുടെ കഥയാണ്. നാം ആരാണെന്നും, എവിടെ നിന്ന് വന്നുവെന്നും, എവിടേക്ക് പോകുന്നുവെന്നും ഇത് നമ്മെ ഓർമ്മപ്പെടുത്തുന്നു. രാജാവിന്റെ സ്വതന്ത്രലോകത്തിൽ നമുക്കുള്ള തിരഞ്ഞെടുപ്പുകളെ കാണുവാൻ അത് നമ്മെ സഹായിക്കുന്നു.

നിഗൂഢമായ ഒരു ഭൂതകാലത്തുനിന്നും തന്റെ രാജ്യം വികസിപ്പിക്കുവാനും തന്റെ ജീവിതവും മൂല്യങ്ങളും പൗരന്മാർ മനസ്സോടെ പങ്കുവെക്കുന്ന ഒരു സ്വതന്ത്രലോകമെന്ന തന്റെ ദർശനം പങ്കുവെക്കാനും ഒരു രാജാവ് പ്രത്യക്ഷപ്പെടുന്നു.

എന്നാൽ, പുതിയലോകത്തിലെ അംഗങ്ങൾ തനിക്കെതിരെ മത്സരിക്കുമ്പോൾ, ആ രാജാവ് തന്റെ ക്ഷമയെ പ്രദർശിപ്പിക്കുന്നു. ബലമായി ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിന് പകരം, തന്നെ വിശ്വസിക്കുവാൻ തയ്യാറാകുന്നവരുമായി ഒരു ബന്ധം സ്ഥാപിക്കുക എന്ന ഒരു പ്രവർത്തി താൻ ആരംഭിക്കുന്നു.

രാജാവിന്റെ ഹൃദയത്തിന്റെ വ്യക്തമായ കാഴ്ച ലഭിക്കുന്നത് തന്നെത്തന്നെ ഒരു ദാസനായി രൂപമാറ്റം നടത്തുമ്പോളാണ്. ഒപ്പം തന്നെ, സ്വന്തം ചിലവിൽ ദുഷ്ടനായ എതിർ നേതാവിന്റെ നിയന്ത്രണത്തിലായിപ്പോയ ആളുകളെ രക്ഷിക്കുകയും ചെയ്തു. രാജാവ് തന്റെ ജനത്തിന്റെ പരമമായ സുരക്ഷയും സന്തോഷവും ഉറപ്പുവരുത്തുന്നു എങ്കിലും അവരുടെ ഹൃദയത്തിനും മനസ്സിനും വേണ്ടിയുള്ള യുദ്ധം തുടർന്നു കൊണ്ടേയിരിക്കുന്നു.