ആമുഖം

2018 ജൂൺ അവസാനത്തിൽ, ഒരു പ്രാദേശിക ഫുട്ബോൾ ടീമിലെ പന്ത്രണ്ട് കൗമാരക്കാർ കുന്നിൻചെരുവിലേക്ക് ബൈക്കിൽ യാത്ര പുറപ്പെട്ടു. ഫുട്ബോൾ പരിശീലനത്തിന് ശേഷം കാടുകളും ഗുഹകളും പര്യവേക്ഷണം ചെയ്യുന്നത് അവരുടെ ഇഷ്ടവിനോദമാണ്. അവിടെ, ഒരു ഗുഹയിൽ അവർ വളരെ സമയം ചെലവഴിക്കും. അഞ്ച് മൈൽ (എട്ട് കിലോമീറ്റർ) വരെ ചിലപ്പോൾ അവർ അതിലേക്ക് കടക്കും. പുതിയ ടീമംഗങ്ങളുടെ പേരുകൾ ഗുഹാഭിത്തിയിൽ വരച്ച് പലപ്പോഴും അവർ അവിടെ പരിചയപ്പെടുത്തൽ ചടങ്ങ് നടത്തി.

ആ ഗുഹാസംവിധാനത്തിൽ അപകടങ്ങൾ പതിയിരുന്നു: ആളുകൾ അവിടെ വഴിതെറ്റുകയും മരിക്കുകയും ചെയ്തിരുന്നു. പ്രത്യേകിച്ച് മഴക്കാലത്ത് അത് വളരെ അപകടകരമാണ്. എന്നാൽ ആ ഗുഹ അവർക്ക് നന്നായി അറിയാമായിരുന്നാൽ അവർ അത് കാര്യമാക്കിയില്ല.

banner image

ഈ പ്രത്യേക ദിവസം, ഏകദേശം രണ്ടര മൈൽ (നാല് കിലോമീറ്റർ) സംഘം ഗുഹക്കുള്ളിലേക്ക് കടന്നിരുന്നു. അവിടെയിരിക്കുമ്പോൾ മഴ പെയ്യാൻ തുടങ്ങിയത് അവർ അറിഞ്ഞില്ല. വാസ്‌തവത്തിൽ അതൊരു കനത്ത മഴയായിരുന്നു.

ഗുഹയ്ക്കുള്ളിൽ വെള്ളം കയറി. ഗുഹയിൽ വെള്ളം ഉയർന്നു ഉയർന്നു വന്നു. അവസാനം ഒരു ഇടുങ്ങിയ പാറക്കെട്ടിൽ ഫുട്ബോൾ ടീം അഭയം കണ്ടെത്തി. അവർ അവിടെ ഒറ്റപ്പെട്ടു, കുടുങ്ങി.

താം ലുവാങ് ഗുഹയുടെ വായിൽ നിന്ന് അവരുടെ ബൈക്കുകൾ കണ്ടെത്തിയപ്പോൾ, കുടുംബാംഗങ്ങൾ ഏറ്റവും മോശമായത് ഭയപ്പെട്ടു. രക്ഷാപ്രവർത്തനം ലളിതമായിരുന്നില്ല: വെള്ളം അപ്പോഴും ഉയർന്നുകൊണ്ടിരുന്നു. അവ ശക്തമായ പ്രവാഹങ്ങൾ സൃഷ്ടിച്ചു. ദുര്‍ഘടമായ ആ ഗുഹാപാത, സാധാരണ മുങ്ങൽ വിദഗ്ധർക്ക് കൈകാര്യം ചെയ്യുന്നതിലും അപ്പുറം ആയിരുന്നു. ആദ്യം ഗുഹയിൽ നിന്ന് വെള്ളം പമ്പ് ചെയ്യാനായിരുന്നു ഒരു പദ്ധതി, പക്ഷേ അത് വളരെ സങ്കീര്‍ണ്ണമായ ഓപ്പറേഷനായിരിക്കും.

അകത്ത് കുടുങ്ങിയ ആൺകുട്ടികൾ പൂർണ്ണമായും ഇരുട്ടിലായിരുന്നു. അവർക്ക് ഫ്ലാഷ്‌ലൈറ്റുകൾ ഉണ്ടായിരുന്നുവെങ്കിലും അവ മിതമായി ഉപയോഗിക്കേണ്ടിവന്നു. എന്നാൽ, ദിവസങ്ങളോളം അവർ കുടുങ്ങിപ്പോയതിനാൽ അവയുടെ ബാറ്ററി തീർന്നുപോയിരുന്നു.

അന്ധകാരത്തിൽ-ഒറ്റപ്പെട്ട്, പരിഭ്രാന്തരായി, പ്രതീക്ഷയില്ലാതെ കുടുങ്ങിപ്പോകുന്ന അവസ്ഥ എത്ര ഭയാനകരമായിരിക്കും?

************************************************************************************

banner image

പലപ്പോഴും നാമും ആ ചെറുപ്പക്കാരെ പോലെ ഇരുണ്ട ലോകത്താണ് ജീവിക്കുന്നത്. ചിലപ്പോൾ നമ്മുടെ സാഹചര്യങ്ങൾ നിരാശാജനകമായിരിക്കും. പലപ്പോഴും, ഇരുട്ട് നമ്മുടെ ഉള്ളിൽ തന്നെയായിരിക്കും – നമ്മുടെ സ്വന്തം പാപത്തിന്റെ ഇരുണ്ട അവസ്ഥ. അൽപ്പ സമയത്തേക്ക് നാം നമുക്കു തന്നെ വെളിച്ചം സൃഷ്ടിക്കുവാൻ ശ്രമിച്ചേക്കാം, എന്നാൽ ആ പോസിറ്റീവ് ചിന്തയുടെ ഊർജ്ജം ഉടൻതന്നെ ഇല്ലാതാകും.

ലോകം ആഘോഷിക്കുന്ന ക്രിസ്തുമസ്, നാം അകപ്പെട്ടിരിക്കുന്ന ഗുഹയിലെ ഇരുട്ടിനെ അൽപസമയം നീക്കുന്ന കൃത്രിമ വിളക്കുകൾ പോലെയാണ്. അവയുടെ പൊള്ളയായ പ്രദർശനത്തിൽ ആകർഷിക്കപ്പെട്ട്, യഥാർത്ഥ ക്രിസ്തുമസിന്റെ വെളിച്ചം എന്താണെന്നു മറന്നുപോകുവാൻ എളുപ്പമാണ്.

യഥാർത്ഥ ക്രിസ്തുമസ് ആരംഭിക്കുന്നത് ഒരു ചരടിൽ തൂക്കിയ കൃത്രിമ വെളിച്ചങ്ങൾ കൊണ്ടല്ല, മറിച്ച് നാം നഷ്ടപ്പെടുകയും കുടുങ്ങിപ്പോകുകയും ചെയ്തു എന്നു നമ്മെ ഓർപ്പിക്കുന്ന നമ്മുടെ വ്യക്തിപരമായ ജീവിതാന്ധകാരത്തിൽ നിന്നാണ്. യഥാർത്ഥ ക്രിസ്തുമസ് പുറമെയുള്ള തിളക്കവും മിനുക്കവും അല്ല, മറിച്ച് നാം എത്ര അത്യാവശ്യമായി ഈ അന്ധകാരത്തിൽ നിന്ന് രക്ഷിക്കപ്പെടണം എന്നുള്ള തീവ്രമായ തിരിച്ചറിവാണ്.

************************************************************************************

banner image

ഫുട്ബോൾ ടീം ഒരിക്കലും അവസാനിക്കുകയില്ല എന്നു കരുതിയ അന്ധകാരത്തിലാണ് ജീവിച്ചത്.

ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ആ കുട്ടികളുടെ അവസ്ഥയിലേക്ക് തിരിഞ്ഞു. അന്താരാഷ്ട്ര സഹായം വാഗ്ദാനം ചെയ്യപ്പെടുകയും ഒരു ഉന്നത രക്ഷാസംഘം രൂപീകരിക്കപ്പെടുകയും ചെയ്തു. വെള്ളത്തിനടിയിലേക്ക് പോകുന്നതിന് മുമ്പ്, നേവിയിലെ മുങ്ങൽ വിദഗ്ധർക്ക് കൂടുതൽ ആഴത്തിൽ പ്രവേശിക്കുവാൻ സാധിക്കുന്നതിന്, ഗുഹയിലേക്ക് കഴിയുന്നത്ര വെള്ളം പമ്പ് ചെയ്യുന്നതിനുള്ള ഒരു പദ്ധതി ഉയർന്നുവന്നു.

വൈകാരികമായ അവസരത്തിൽ യേശു ഇങ്ങനെ പറഞ്ഞു, “നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.” (യോഹന്നാൻ 14:1)

ആൺകുട്ടികൾ ഗുഹയിൽ പ്രവേശിച്ച് ഒമ്പത് ദിവസങ്ങൾക്ക് ശേഷം അവർ ഒരു വെളിച്ചം കണ്ടു.

ഒരു മുങ്ങൽ വിദഗ്ധന്റെ തല വെള്ളത്തിൽ നിന്ന് ഉയർന്നു വന്നു. അവന്റെ ഫ്ലാഷ്‌ലൈറ്റ് തണുത്തുറഞ്ഞതെങ്കിലും പ്രതീക്ഷാനിർഭരമായ ആൺകുട്ടികളുടെ മുഖത്ത് പ്രകാശം പരത്തി.

ആൺകുട്ടികളിലൊരുവൻ പറഞ്ഞു, “ഞങ്ങളെ രക്ഷിച്ചതിന് നന്ദി!”

************************************************************************************

രണ്ടായിരത്തിലധികം വർഷങ്ങൾക്ക് മുമ്പ് ഒരു രാത്രി, ക്രിസ്തുവിന്റെ ജനനം ലോകചരിത്രത്തിന്റെ ഇരുണ്ട ജലാശയങ്ങളിൽ ഉയർന്നു വന്ന പ്രത്യാശയുടെ തിളങ്ങുന്ന വെളിച്ചമായിരുന്നു.

യേശു പറഞ്ഞു, “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” (യോഹന്നാൻ 8:12).

ഈ വെളിച്ചം നമ്മുടെ അന്ധകാരത്തിൽ നിന്ന് നമ്മെ എങ്ങനെ രക്ഷിക്കുന്നു എന്നതാണ് ക്രിസ്തുമസിന്റെ യഥാർത്ഥ അർത്ഥം: “ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്ത്വവുമായി നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ” (ലൂക്കോസ് 2:30-32).

banner image

ഗുഹയിൽ കൂടുങ്ങിപ്പോയ ആൺകുട്ടികളെ പുറത്തു കൊണ്ടുവരുന്നതിന് മുമ്പ് അനവധി നാളുകൾ യഥാർത്ഥത്തിൽ അവർ ആ പാറമടയിലെ ഗുഹയിൽ കഴിയേണ്ടി വന്നു. അത് യേശുവിൽ വിശ്വസിക്കുന്ന നാം ഓരോരുത്തരെയും പോലെയാണ്, അല്ലേ? നമ്മുടെ ഹൃദയത്തിൽ ക്രിസ്തു ഒരു യഥാർത്ഥ ക്രിസ്തുമസായി ഉണ്ടെങ്കിലും, ഒരു ഇരുണ്ട ലോകത്തിൽ കുറച്ചുകാലം കൂടി നമ്മുടെ ജീവിതം ജീവിക്കേണ്ടി വരും.

അന്തിമ വിടുതലിനായി കാത്തിരിക്കുമ്പോൾ, നമ്മെ നയിക്കുന്ന നമ്മുടെ വെളിച്ചമായ യേശുക്രിസ്തു കൊണ്ടുവന്ന സന്തോഷത്തെ ആഘോഷിക്കുകയാണ് ക്രിസ്തുമസ്. അപ്പോസ്തലനായ പൗലോസ് എഴുതുന്നതുപോലെ, “പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുത്തൻ കാണുന്നതിനായി ഇനി പ്രത്യാശിക്കുന്നത് എന്തിന്? നാം കാണാത്തതിനായി പ്രത്യാശിക്കുന്നു എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു” (റോമർ 8:24-25).

അതെ, ക്രിസ്തുമസിന്റെ യഥാർത്ഥ അർത്ഥം ആരംഭിക്കുന്നത് നമ്മുടെ സ്വന്തം അന്ധകാരത്തെ തിരിച്ചറിയുന്നതിലൂടെയാണ്. ആ അന്ധകാരത്തെ പ്രകാശിപ്പിക്കുന്ന യേശുക്രിസ്തുവിന്റെ പ്രകാശത്തെ അത് ആഘോഷിക്കുന്നു. ഒരു ദിവസം നാം അവന്റെ സാന്നിദ്ധ്യത്തിന്റെ വെളിച്ചത്തിലേക്ക് വിടുവിക്കപ്പെടുമെന്നതാണ് നമ്മുടെ സന്തോഷം – അതാണ് ക്രിസ്തുവിൽ നമ്മുടെ പ്രത്യാശ. ദൈവത്തിന് സ്തുതി!

ഈ വർഷത്തെ ക്രിസ്തുമസ് വേളയിൽ, ഒരുപക്ഷേ ആ യുവ തായ് ഫുട്ബോൾ കളിക്കാരനോട് ചേർന്ന് നമ്മൾക്കും ഒരേ സ്വരത്തിൽ പറയാം, “ഞങ്ങളെ രക്ഷിച്ചതിന് നന്ദി!”

 

കെൻ പീറ്റേഴ്‌സൺ, നമ്മുടെ പ്രതിദിന ആഹാരത്തിന്റെ രചയിതാവ്